ട്രയംഫ് നവംബറില്‍ വരും (ഔദ്യോഗികം)

ഏതാണ്ട് രണ്ടു വര്‍ഷത്തിലധികമായി ട്രയംഫിന്റെ ഇന്ത്യ പ്രവേശത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ കേട്ടവയെല്ലാം ഊഹാപോഹങ്ങളാണെങ്കില്‍ ഇത്തവണയിത് ഔദ്യോഗികമാണ്. ട്രയംഫ് 2013 നവംബറില്‍ തന്നെ രാജ്യത്തിന്റെ വിപണിയില്‍ നേരിട്ട് പ്രവേശിക്കും. വിമല്‍ സംബ്ലിയെയാണ് ഇന്ത്യന്‍ പ്വര്‍ത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓട്ടേമൊബൈല്‍ മേഖലയില്‍ 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് വിമല്‍.

കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ട്രയംഫ് ഇന്ത്യക്കാരുടെ മുമ്പില്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. അന്നുമുതല്‍ രാജ്യത്തെ പെര്‍ഫോമന്‍സ് ബൈക്ക് പ്രണയികള്‍ കാത്തിരിപ്പ് തുടങ്ങിയതാണ്.

ബോണവില്ലെ

ബോണവില്ലെ

ഘടകഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന രീതിയാണ് ട്രയംഫ് പിന്തുടരുക. ഇത് വിലയില്‍ മത്സരക്ഷമത ഉറപ്പുവരുത്താന്‍ കമ്പനിയെ സഹായിക്കും. ഹാര്‍ലി ഡേവിസന്‍ തുടങ്ങിയ എതിരാളികളുമായി എല്ലാത്തരത്തിലും മത്സരക്ഷമമായിരിക്കുക എന്ന ആഗ്രഹം മൂലമായിരിക്കാം ട്രയംഫ് ഇത്രയും വൈകിയത്.

സ്പീഡ് ട്രിപ്പിള്‍

സ്പീഡ് ട്രിപ്പിള്‍

മനെസറില്‍ സന്നാഹപ്പെടുത്തുന്ന ഒരു ചെറിയ പ്ലാന്റില്‍ അസംബ്ലിംഗ് തുടങ്ങാനാണ് ട്രയംഫ് തീരുമാനിച്ചിട്ടുള്ളത്. വളരെക്കുറച്ച് ഡീലര്‍മാരെ മാത്രമേ തുടക്കത്തില്‍ തെരഞ്ഞെടുക്കൂ.

ഡേടോണ 675

ഡേടോണ 675

ഇന്ത്യന്‍ രൂപയുടെ വിലയിടിവും മറ്റ് വിപണിമാറ്റങ്ങളുമെല്ലാം ട്രയംഫിന്റെ വിലയില്‍ നേരത്തെ പ്രതീക്ഷിച്ചതിനെ അപേക്ഷിച്ച് മാറ്റം വരുത്തും. ബോണവില്ലെ, സ്ട്രീറ്റ് ട്രിപ്പിള്‍, ഡേടോണ 675 എന്നീ താരതമ്യേന വിലക്കുറവുള്ള മോഡലുകളായിരിക്കും ആദ്യം ഇന്ത്യയിലെത്തുക. തണ്ടര്‍ബേഡ് സ്‌റ്റോം, റോക്കറ്റ് 3 എന്നീ മോഡലുകള്‍ ഇറക്കുമതി ചെയ്യും.

ടൈഗര്‍ 800 എക്‌സ്‌സി

ടൈഗര്‍ 800 എക്‌സ്‌സി

ബങ്കളുരുവിലെ നര്‍സാപുരയില്‍ ഒരു ട്രയംഫ് പ്ലാന്റിന്റെ പണികള്‍ നടന്നുവരുന്നുണ്ട്. പണി പൂര്‍ത്തിയാവാന്‍ ഇനിയും കുറച്ച്ധികം സമയമെടുക്കുമെന്നാണ് അറിയുന്നത്.

തണ്ടര്‍ബേഡ് സ്റ്റോം

തണ്ടര്‍ബേഡ് സ്റ്റോം

ട്രയംഫിന്റെ വിപണി പ്രവേശം ശരായി സമയത്തു തന്നെയാണെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് തലവന്‍ പോള്‍ ട്രൗഡ് പറയുന്നു. ട്രയംഫിനെ സമ്പന്ധിച്ച് വളരെ പ്രധാനപ്പെട്ട നീക്കമാണിത്.

റോക്കറ്റ് 3

റോക്കറ്റ് 3

ഇന്ത്യന്‍ വിപണിയില്‍ ഒരു കരുത്തുറ്റ അടിത്തറ സൃഷ്ടിക്കുന്നതിനാവശ്യമായ നയം രൂപീകരിക്കുന്ന ത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷം വിമല്‍ സംബ്ലി അറിയിക്കുന്നു.

More from DriveSpark

Article Published On: Thursday, August 1, 2013, 11:51 [IST]
English summary
The British performance bike maker, Triumph Motorcycles will finally be setting up camp in India in November.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X