ടിവിഎസ് ഫീനിക്‌സ്, അപ്പാച്ചെ പ്രത്യേക പതിപ്പ്
ഫെസ്റ്റിവ് സീസണ്‍ ഹംഗാമയിലേക്ക് മറ്റൊരു വാഹന നിര്‍മാതാവു കൂടി. ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ഫീനിക്‌സ്, അപ്പാച്ചെ മോഡലുകളാണ് പുതുക്കലുകളോടെ അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ഫെസ്റ്റീവ് സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ ഈ പുതുക്കലുകള്‍ക്ക് സാധിക്കുമെന്നാണ് ടിവിഎസ്സ് കരുതുന്നത്.
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ

ടിവിഎസ് ഫീനിക്‌സ്, അപ്പാച്ചെ ആര്‍ടിആര്‍ 160 എന്നീ മോഡലുകളെയാണ് പുതിയ വര്‍ണപദ്ധതിയില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ടിവിഎസ് ഫീനിക്‌സ് രണ്ട് ടോണിലുള്ള ആല്‍ഫൈന്‍ വൈറ്റ് നിറത്തില്‍ ലഭിക്കും. കിടിലന്‍ ഗ്രാഫിക്‌സ് ആണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെമ്പാടും ഈ വര്‍ണ പതിപ്പുകള്‍ വില്‍പനയ്ക്ക് വെക്കും.

പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സ്പീഡോമീറ്ററാണ് ഈ പതിപ്പിലുള്ളത്. ഡിജിറ്റല്‍ ഫ്യൂവല്‍ ഗേജ്, ആംബറില്‍ ബാക്ക്‌ലിറ്റ്, ലോ ബാറ്ററി റിമൈന്‍ഡര്‍, ട്രിപ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, സോഫ്റ്റ് ടച്ച് ഗ്രിപ്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ ഈ മോഡലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് പ്രചോദനത്തില്‍ നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന ഡികാലുകളാണ് ഫീനിക്‌സിലുള്ളത്. എല്‍ഇഡി പൈലറ്റ് ലാമ്പ്, ബ്ലാക് എന്‍ജിന്‍, അലോയ് വീലുകള്‍, മികച്ച അപ്‌ഹോള്‍സ്റ്ററിയില്‍ നിര്‍മിച്ച പ്രത്യേക സീറ്റുകള്‍ തുടങ്ങിയവയും പുതിയ പതിപ്പിന്റെ സന്നാഹങ്ങളില്‍ പെടും.

ടിവിഎസ് അപ്പാച്ചെ
അപ്പാച്ചെയുടെ പ്രത്യേക പതിപ്പ് വൈറ്റ്, ബ്ലാക്, റെഡ്, യെല്ലോ, ടൈറ്റാനിയം ഗ്രേ എന്നീ ഒറ്റ നിറങ്ങളിലാണ് ലഭിക്കുക.

അപ്പാച്ചെ സ്റ്റൈല്‍ ഡികാലുകളില്‍ ഈ പതിപ്പുകള്‍ വരുന്നു.


Click it and Unblock the Notifications








