ഏറ്റവും വേഗമേറിയ ബൈക്ക്!
ലോകത്തിലെ ഏറ്റവും വേഗമേറിയ മോട്ടോര്‍സൈക്കിള്‍ ഏതെന്ന കാര്യത്തില്‍ പലര്‍ക്കും സന്ദേഹം കാണും. പ്രസ്തുത സന്ദേഹത്തെ ദൂരീകരിക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എംടിടി ടര്‍ബൈന്‍ ബൈക്ക് അഥവാ വൈ2കെ എന്നാണ് ഈ വണ്ടിക്ക് പേര്. 300 കുതിരകളുടെ ശേഷിയാണ് ബൈക്കിന്‍റെ എന്‍ജിനുള്ളത്.
ലൂയിസിയാനയിലെ മറൈന്‍ ടര്‍ബൈന്‍ ടെക്നോളജീസാണ് അന്തംവിട്ട വേഗതയുള്ള വൈ2കെ ബൈക്ക് നിര്‍മിച്ചത്. ഇതൊരു പ്രോട്ടോടൈപ് മോഡലാണ്. ഇമ്മാതിരിയില്‍ ആകെ പത്തെണ്ണമേ ലോകത്തെമ്പാടുമുള്ളൂ. ഇക്കാരണത്താല്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ബൈക്ക് വൈ2കെ അല്ലെന്ന് തര്‍ക്കത്തിനിടയുണ്ട്. ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ മോഡല്‍ ഇതുതന്നെയാണ് എന്നറിയുക. ഹയബൂസയും ബിഎംഡബ്ലിയു 100ആര്‍ആറും എംവി അഗസ്റ്റ എഫ്4 ആര്‍ 312-ഉമെല്ലാം ലോകത്തിലെ വേഗമേറിയ ബൈക്കുകളായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വന്‍തോതില്‍ ഉല്‍പാദനത്തിലുള്ള മോഡലുകളാണ്.
ലോകത്തെ പത്ത് വൈ2കെ ബൈക്കുകളില്‍ നാലെണ്ണവും അമേരിക്കയിലാണുള്ളത്. അമേരിക്കയിലെ വണ്ടിപ്രാന്തന്മാരുടെ ഗുരുവായ ജേ ലിനോയുടെ പക്കലാണ് ഒരെണ്ണമുള്ളത്. താഴെ ചിത്രങ്ങള്‍ കാണാം.

ഏറ്റവും വേഗമേറിയ ബൈക്ക്!
2001ലാണ് ഈ ബൈക്ക് ആദ്യമിറങ്ങുന്നത്.

ഏറ്റവും വേഗമേറിയ ബൈക്ക്!
റോള്‍സ് റോയ്സ് അലിസന്‍ 250 സീരീസ് ഗാസ് ടര്‍ബൈന്‍ എന്‍ജിനാണ് വൈ2കെയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഏറ്റവും വേഗമേറിയ ബൈക്ക്!
52000 ആര്‍പിഎമ്മില്‍ 320 കുതിരകളുടെ ശേഷി എന്‍ജിന്‍ പുറത്തെടുക്കും.

ഏറ്റവും വേഗമേറിയ ബൈക്ക്!
2 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷനാണ് വാഹനത്തിന്‍റേത്. 34 ലിറ്ററിന്‍റെ ടാങ്ക ഘടിപ്പിച്ചിരിക്കുന്നു.

ഏറ്റവും വേഗമേറിയ ബൈക്ക്!
പരമാവധി വേഗത മണിക്കൂറില്‍ 402 കിമി ആണ്.

ഏറ്റവും വേഗമേറിയ ബൈക്ക്!

ഏറ്റവും വേഗമേറിയ ബൈക്ക്!
576 എന്‍എം ആണ് ചക്രവീര്യം


Click it and Unblock the Notifications








