യമഹയുടെ ലീനിംഗ് മള്‍ടിവീലര്‍ 2014ല്‍ എത്തും

യമഹയില്‍ നിന്നുള്ള ആദ്യത്തെ ലീനിംഗ് മള്‍ടി വീലര്‍ (എല്‍എംഡബ്ല്യു) 2014ല്‍ പുറത്തിറങ്ങും. മൂന്ന് വീലുകളാണ് ഈ വാഹനത്തിനുണ്ടാവുക.

2007 ടോക്കിയോ മോട്ടോര്‍ഷോയില്‍ നാല് ചക്രങ്ങളുള്ള ഒരു മോഡല്‍ അവതരിപ്പിച്ചിരുന്നു, ടെസ്സെറാക്ട് എന്ന പേരില്‍. വലിയ തോതില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ മോഡല്‍ പക്ഷെ ഉല്‍പാദന മോഡലായി വിപണിയിലെത്തില്ല എന്നാണ് മനസ്സിലാക്കുന്നത്. മൂന്ന് ചക്രങ്ങളുള്ള ലീനിംഗ് മള്‍ടി വീലറുകള്‍ നേരത്തെയും വിപണിയിലെത്തിയിട്ടുണ്ട്. പ്യാജിയോയുടെ എംപി3 മോഡല്‍ ഇത്തരമൊരു വാഹനമാണ്.

Yamaha To Launch Leaning Multi Wheeler

ചിത്രത്തില്‍ കാണുന്നത് പ്യാജിയോ എംപി3 സ്‌കൂട്ടറാണ്.

Yamaha To Launch Leaning Multi Wheeler

വളവുകളില്‍ ആയാസരഹിതമായും നിര്‍ഭയമായും ചെരിച്ചെടുക്കുവാന്‍ കഴിയും എന്നതാണ് അധികമായി വരുന്ന മുന്‍ ചക്രം കൊണ്ടുള്ള ഗുണം. ഈ വാഹനം ഇപ്പോഴും നിരവധി വിപണികളിലുണ്ട്.

Yamaha To Launch Leaning Multi Wheeler

യമഹ എല്‍എംഡബ്ല്യു ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രമാണിത്. മൂന്ന് ചക്രങ്ങളാണ് വാഹനത്തിനുള്ളത്.

Yamaha To Launch Leaning Multi Wheeler

നാല് ചക്രങ്ങളോടെ അവതരിപ്പിക്കപ്പെട്ട ടെസ്സെറാക്ട് കണ്‍സെപ്റ്റ് വിപണിയിലെത്തില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നിരിക്കിലും ടെസ്സെറാക്ടില്‍ ഉപയോഗിച്ചതിന് സമാനമായ സാങ്കേതികതയാണ് ഈ വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

Yamaha To Launch Leaning Multi Wheeler

ടെസ്സെറാക്ടില്‍ ഉപയോഗിച്ചിരിക്കുന്ന സവിശേഷതമായ സസ്‌പെന്‍ഷന്‍ സംവിധാനം യമഹയുടെ മുച്ചക്ര ബൈക്കിലും ഘടിപ്പിക്കും. ഈ സസ്‌പെന്‍ഷന്‍ സന്നാഹമാണ് വാഹനത്തെ ചെരിയുവാന്‍ സഹായിക്കുന്നത്.

Yamaha To Launch Leaning Multi Wheeler

ടൂ വീലര്‍ ബൈക്കുകളെക്കാള്‍ സ്ഥിരത ഈ മുച്ചക്ര ബൈക്കിനുണ്ടായിരിക്കും. മൊബിലിറ്റിയുടെ കാര്യത്തില്‍ വ്യത്യാസമൊന്നും വരുന്നില്ലതാനും.

Yamaha To Launch Leaning Multi Wheeler

നാല് ചക്രത്തില്‍ വാഹനം പുറത്തിറക്കിയാല്‍ അതിനെ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പെടുത്തുവാന്‍ മിക്ക വിപണികളിലും സാധിക്കില്ല. ഇക്കാരണത്താലാവാം മൂന്ന് ചക്രത്തിലേക്ക് യമഹ മാറിയത്.

More from DriveSpark

Article Published On: Thursday, July 4, 2013, 13:09 [IST]
English summary
Yamaha has confirmed that it will launch its first production Leaning Multi-Wheeler (LMW) in 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X