ഐല്‍ ഓഫ് മാന്‍ അപകടം: റേസര്‍ കൊല്ലപ്പെട്ടു

വിഖ്യാതമായ ഐല്‍ ഓഫ് മാന്‍ ടിടി റേസിംഗില്‍ പങ്കെടുക്കവേ ടൈക്കോ സുസൂക്കി റൈഡറായ ജപ്പാന്‍കാരന്‍ യോഷിനാരി മാറ്റ്സുഷിറ്റ അപകടത്തില്‍ പെട്ട് മരണമടഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നറിയുന്നു. 2009ലാണ് യോഷിനാരി ആദ്യമായി ടൂറിസ്റ്റ് ട്രോഫിയില്‍ പങ്കെടുത്തത്.

യോഷി എന്ന പേരില്‍ റേസര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ് ഈ 43കാരന്‍. വലിയ സൗഹൃദവലയമുള്ളയാളായിരുന്നു യോഷിനാരിയെന്ന് റേസിംഗ് ഒഫീഷ്യലുകളിലൊരാളായ ഗാരി തോംപ്സണ്‍ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പങ്കുവെക്കാന്‍ യോഷി സമയം കണ്ടെത്തിയിരുന്നതായി അദ്ദേഹം ഗാരി ഓര്‍ത്തു.

Yoshinari Matsushita

ആക്സിഡന്‍റിന്‍റെ സാഹചര്യങ്ങള്‍ നിശിതമായ അന്വേഷണത്തിന് വിധേയമാകും. ഇതില്‍ മറ്റ് സങ്കീര്‍ണതകളൊന്നും തന്നെയില്ല. മരണസാധ്യതയുള്ള സ്പോര്‍ട്സ് ആയതിനാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് റേസര്‍മാരെ പങ്കെടുക്കാന്‍ അനുവദിക്കുക.

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റേസിംഗ് ട്രാക്കുകളിലൊന്നിലാണ് ഐല്‍ ഓഫ് മാന്‍ ടിടി (ടൂറിസ്റ്റ് ട്രോഫി) നടക്കുന്നത്. അപകടസാധ്യത കൂടുന്തോറും ഈ മത്സരത്തിലെ വിജയത്തിന് തിളക്കവും കൂടുന്നു. ഒരു സാധാരണ റേസിംഗ് ട്രാക്കിന്‍റെ ഭാവമല്ല ഐല്‍ ഓഫ് മാനിലെ ട്രാക്കിനുള്ളത്. ബ്രിട്ടിഷ് രാജ്ഞിയുടെ കീഴില്‍, സ്വയംഭരണാവകാശത്തോടെ നിലനില്‍ക്കുന്ന ഈ ദ്വീപിലെ ഇടുങ്ങിയ തെരുവുകളിലാണ് റേസിംഗ് നടക്കുക. 20 കിലോമീറ്ററാണ് ട്രാക്കിന്‍റെ നീളം.

1911ല്‍ ഈ ദ്വീപില്‍ റേസിംഗ് തുടങ്ങിയതിനു ശേഷം അപകടങ്ങങ്ങളില്‍ 240 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ ഇതുവരെയായി 21 പേരാണ് കൊല്ലപ്പെട്ടത്.

More from DriveSpark

Article Published On: Wednesday, May 29, 2013, 13:10 [IST]
English summary
Yoshinari Matsushita, a Japanese rider, has died in a fatal accident at the Isle of Man TT qualifying session.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X