മാരുതി സെലെരിയോ ഡീസല്‍ രണ്ടു മാസത്തിനകം വിപണിയില്‍

By Santheep

മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 2015 ജൂണ്‍ മാസത്തോടെ ഈ വാഹനം വിപണി പിടിച്ചേക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മാരുതി സെലെരിയോ ഡീസല്‍ രണ്ടു മാസത്തിനകം വിപണിയില്‍

താളുകളിലൂടെ നീങ്ങുക.

തയ്യാറായിക്കഴിഞ്ഞു?

തയ്യാറായിക്കഴിഞ്ഞു?

സെലെരിയോ ഡീസല്‍ പതിപ്പിനെ ഇതിനകം തന്നെ പലയിടങ്ങളില്‍ വെച്ച് കണ്ടു മുട്ടിയവരുണ്ട്. മാരുതിയുടെ നിര്‍മാണ പ്ലാന്റില്‍ ഈ വാഹനം തയ്യാറായിക്കഴിഞ്ഞെന്നും വാര്‍ത്തകള്‍ പറയുന്നു.

വില്‍പന കത്തിക്കയറും!

വില്‍പന കത്തിക്കയറും!

ഡീസല്‍ എന്‍ജിന്‍ കൂടി ഘടിപ്പിക്കുന്നതോടെ സെലെരിയോയുടെ വില്‍പന പിടിച്ചാല്‍ കിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സെമി ഓട്ടോമാറ്റിക് ഘടിപ്പിച്ചെത്തിയ ഈ കാര്‍ ഇതിനകം തന്നെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറിയിട്ടുണ്ട്.

പുതിയ സെലെരിയോ പതിപ്പിന്റെ എന്‍ജിന്‍

പുതിയ സെലെരിയോ പതിപ്പിന്റെ എന്‍ജിന്‍

  • എന്‍ജിന്‍: ഇന്‍ലൈന്‍ ടൂ സിലിണ്ടര്‍, 800 സിസി ടര്‍ബോ ഡീസല്‍ എന്‍ജിന്‍
  • കുതിരശക്തി: 51.26
  • ചക്രവീര്യം: 150 എന്‍എം
  • ഗിയര്‍ബോക്‌സ്: മാന്വല്‍ (ഡീസല്‍ പതിപ്പ് സെമി ഓട്ടോമാറ്റിക്കില്‍ വരില്ല)
  • ഇന്ധനക്ഷമത: 30 കിലോമീറ്ററിന്റെ പരിസരത്ത്
  • ഡിസൈന്‍

    ഡിസൈന്‍

    സെലെരിയോയുടെ നിലവിലുള്ള ഡിസൈന്‍ തന്നെയായിരിക്കും ഡീസല്‍ പതിപ്പിനും നല്‍കുക. പിന്‍വശത്ത് ഡീസല്‍ എന്ന ബാഡ്ജ് നല്‍കും എന്നതല്ലാതെ മാറ്റമൊന്നും ഉണ്ടാവില്ല. രണ്ട് വേരിയന്റുകളില്‍ ഡീസല്‍ പതിപ്പ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

    വില

    വില

    സെലെരിയോയുടെ ഡീസല്‍ പതിപ്പുകള്‍ക്ക് വില തുടങ്ങുന്നത് 4.7 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ബോള്‍ട്ട്, ഷെവര്‍ലെ ബീറ്റ് തുടങ്ങിയ എതിരാളികളാണ് വിപണിയിലുള്ളത്.

Most Read Articles

Malayalam
English summary
Maruti Suzuki Celerio Diesel Variant Could Launch By Mid 2015.
Story first published: Wednesday, April 1, 2015, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X