ഇന്ത്യയിലേക്ക് പുത്തനൊരു നവവത്സര സമ്മാനവുമായി ഹോണ്ട

Written By:

ലോകത്താകമാനമായി എസ്‌യുവി തരംഗമാണ് അലയടിച്ചുക്കൊണ്ടിരിക്കുന്നത്. കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വർധിച്ച് വരുന്ന ഡിമാന്റ് മാനിച്ച് നിർമാതാക്കളും പുതിയ വാഹനങ്ങളുമായിട്ടാണ് നിരത്തിലേക്ക് എത്തുന്നത്. സിആർ-വിയ്ക്ക് പുറമെ 'ഡബ്ല്യൂആർ-വി' എന്നപേരിൽ പുതിയ ക്രോസോവർ മോഡലുമായി വിപണിയിലേക്കെത്തുകയാണ് ഹോണ്ട.

പുറത്തിറങ്ങാനിരിക്കുന്ന ഈ ചെറുഎസ്‌യുവിയുടെ ഡിജിറ്റൽ രേഖാചിത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. നവംബറിൽ നടക്കാനിരിക്കുന്ന സോ പൗളോ മോട്ടോർഷോയിലായിരിക്കും ഈ രേഖാചിത്രത്തിന്റെ ആദ്യ പ്രദർശനം.

യുവതലമുറയെ ലക്ഷ്യം വെച്ചാണ് ഈ ചെറു എസ്‌യുവിയുടെ അവതരണമെന്ന് രേഖാ ചിത്രത്തിൽ നിന്നു തന്നെ വ്യക്തമാക്കാവുന്നതാണ്.

ഹോണ്ട ജാസ് ഹാച്ച്ബാക്കിന്റെ അതെ പ്ലാറ്റ്ഫോമിലാണ് ഈ എസ്‌യുവിയുടേയും നിർമാണം നടത്തുന്നത്.

പുത്തൻ ഹെഡ്‌ലാമ്പും ഇതുമായി ഇഴുകിചേരുന്ന തരത്തിലുള്ള വലിയ ഗ്രില്ലുമാണ് മുൻഭാഗത്തെ മുഖ്യാകർഷണം. സ്പോർടി ബംബറും, വലിയ എയർഇൻടേക്കുകളും ഫോഗ് ലാമ്പുമാണ് മറ്റ് പ്രത്യേകതകൾ.

ജാസിലേതിനു സമാനമായ ഡോറുകളും ഫെന്ററുകളും ഈ എസ്‌യുവിയിൽ നൽകിയിരിക്കുന്നത്.

പുറമെ നൽകിയിരിക്കുന്നതുപോലെ അല്പം മാറ്റം വരുത്തി ജാസിലേതിനു സമാനമായ ഫീച്ചറുകൾ തന്നെയായിരിക്കും അകത്തളത്തിലും ഉൾപ്പെടുത്തുക.

1.2ലിറ്റർ i-VTEC പെട്രോൾ എൻജിനും 1.5 ലിറ്റർ i-DTEC ഡീസൽ എൻജിനും ഉൾപ്പെടുത്തിയായിരിക്കും ഹോണ്ട ഡബ്ല്യൂആർ-വി ലഭ്യമാവുക.

മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയ 1.2ലിറ്റർ എൻജിന് 90ബിഎച്ച്പി കരുത്താണുള്ളത്. 100ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമെ ഉൾപ്പെടുത്തുകയുള്ളൂ.

അടുത്ത വർഷം മാർച്ചോടുകൂടി ഇന്ത്യൻ വിപണിയിലെത്തിച്ചേരുമെന്ന് പറയപ്പെടുന്ന ഈ എസ്‌യുവിയ്ക്ക് ഹ്യുണ്ടായ് ഐ20 ആക്ടീവ്, ടൊയോട്ട എത്യോസ് ക്രോസ്, ഫിയറ്റ് അർബൻ ക്രോസ്, ഫോക്സ്‌വാഗൺ ക്രോസ് പോളോ എന്നീ വാഹനങ്ങളായിരിക്കും എതിരാളികളാവുക.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
English summary
2017 Honda WR-V — To Be Launched In India In March Next Year
Please Wait while comments are loading...

Latest Photos