ഫോഡ് എൻഡവറിന്റെ വില വീണ്ടും പുതുക്കുന്നു...

Written By:

അമേരിക്കൻ നിർമാതാവായ ഫോഡ് എൻഡവറിന്റെ വിലയിൽ വീണ്ടും മാറ്റങ്ങൾ വരുത്തുന്നു. ഇന്ത്യയിലിത് രണ്ടാം തവണയാണ് ഫോഡ് എൻഡവറിന്റെ വില പുതുക്കുന്നത്.

ടൈറ്റാനിയം പോലുള്ള ടോപ്പ് എന്റ് വേരിയന്റിന് വിലകൂട്ടുമ്പോൾ ബേസ് വേരിയന്റായ ട്രെന്റിന് ഒരു ലക്ഷത്തോളം രൂപ വിലക്കുറവാണ് നൽകുന്നത്.

പെട്ടെന്നുള്ള വിലയിലുള്ള മാറ്റത്തിന്റെ കാരണമൊന്നും വ്യക്തമല്ല. ഡിസംബർ മുതലായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നത്.

അടുത്തിടെയായിരുന്നു ഫോഡ് 2.2ലിറ്റർ ടൂവീൽ ഡ്രൈവ് ട്രെന്റ് (എംടി) വേരിയന്റിനെ പിൻവലിച്ചത്. അപ്പോൾ നിലവിൽ എൻഡവറിന് മൊത്തം അഞ്ച് വേരിയന്റുകളാണ് വില്പനയിലുള്ളത്.

എൻട്രി ലെവലായ ട്രെന്റ് ടൂവിൽ ഡ്രൈവ് എടിയ്ക്കും ഫോർവീൽ എംടിയ്ക്കും 23.78ലക്ഷമാണ് പ്രാരംഭവില. എൻഡവർ 3.2ലിറ്റർ ഫോർവീൽ ഡ്രൈവ് എടി ട്രെന്റിന് 25.93ലക്ഷവുമാണ് വില.

ടോപ് വേരിയന്റായ 3.2ലിറ്റർ ഫോർവീൽ എടി ടൈറ്റാനിയത്തിനും 2.2ലിറ്റർ ടൂവീൽഡ്രൈവ് എടി ടൈറ്റാനിയത്തിനും 29.76ലക്ഷം, 27.5ലക്ഷം എന്ന നിരക്കിലാണ് വില.

197ബിഎച്ച്പിയുള്ള 3.2ലിറ്റർ ഫൈവ് സിലിണ്ടർ ഡ്യുറാടോർക്ക് ടിഡിസിഐ ഡീസൽ എൻജിനും 158 ബിഎച്ച്പിയുള്ള 2.2ലിറ്റർ ഫോർ സിലിണ്ടർ ഡ്യുറാടോർക്ക് ടിഡിസിഐ ഡീസൽ എൻജിനുമാണ് കരുത്തേകുന്നത്.

6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻഡവറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

എൻഡവറിന്റെ മാനുവൽ പതിപ്പ് 14.12km/l മൈലേജും ഓട്ടോമാറ്റിക് 12.62km/lമൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഫോഡ് എൻഡവറിന്റെ ഈ മൂന്നാംതലമുറയ്ക്ക് ടൊയോട്ട ഫോർച്യുണർ, മിത്സുബിഷി പജേരോ സ്പോർട് എന്നിവരാണ് മുഖ്യ എതിരാളികളായി നിലകൊള്ളുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഫോഡ് #ford
English summary
Ford May Revise The Price Of Endeavour In India
Please Wait while comments are loading...

Latest Photos