വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

By Praseetha

ജാപ്പനീസ് കാർനിർമാതാവായ ഹോണ്ട തങ്ങളുടെ പുത്തൻ ഹൈബ്രിഡ് ആഡംബര സെഡാന്റെ ഇന്ത്യയിലുള്ള ലോഞ്ച് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച അക്കോർഡിന്റെ നവീകരിച്ച പതിപ്പാണ് വിപണി കീഴടക്കാനായി എത്തുന്നത്.

ദീപാവലി, ദസറ ആഘോഷവേളയിലായിരിക്കും അക്കോർഡിന്റെ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തിച്ചേരുക. 2013-ല്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ അക്കോര്‍ഡ് ആണ് നിരവധി പുതുമകളോടെ വീണ്ടും തിരിച്ചെത്തുന്നത്.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

ഇതിനകം തന്നെ രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകളിൽ അക്കോർഡിന്റെ ബുക്കിഗും ആരംഭിച്ചു കഴിഞ്ഞു. 51,000 രൂപ നൽകിയാണ് ബുക്കിംഗ് നടത്തപ്പെടുന്നത്.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

2.0 ലിറ്റർ പെട്രോൾ എൻജിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് ഹൈബ്രിഡ് അക്കോർഡിന് കരുത്തേകുന്നത്. 215 ബിഎച്ച്പിയും ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമാണ് പെട്രോൾ എൻജിനും ബോര്‍ഡ് ലിഥിയം അയണ്‍ ബാറ്ററിയും ചേർന്നുല്പാദിപ്പിക്കുന്നത്.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

മള്‍ട്ടി-സ്‌പോക്ക് ഡിസൈനിലുള്ള സ്‌പോര്‍ട്ടി അലോയി വീലുകള്‍ക്കൊപ്പം പഴയ മോഡലിനേക്കാൾ അല്‍പ്പം വലുപ്പം കൂടിയതാണ് അക്കോർഡിന്റെ ഈ ഹൈബ്രിഡ് പതിപ്പ്.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

ഹോണ്ട ഇന്ത്യൻ വിപണിയിലിടുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എത്രമാത്രം വിജയം ഈ പ്രീമിയം സെഡാനു കാഴ്ചവെക്കാനാകുമെന്ന് നിശ്ചയിക്കാൻ കഴിയുക.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പെത്തിച്ച സിവിക് ഹൈബ്രിഡിനു ശേഷം ഹോണ്ടയിൽ നിന്നും ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഹൈബ്രിഡ് വാഹനമാണിത്.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

ദില്ലി എക്സ്ഷോറൂം 25 നും 30 ലക്ഷത്തിനുമിടയിലായിരിക്കും പുതിയ അക്കോർഡ് ഹൈബ്രിഡിന്റെ വില.

വിപണി കീഴടക്കാൻ ഹോണ്ടയുടെ അകോർഡ് ഹൈബ്രിഡ്!!

ഏറെ ജനപ്രീതിയാർജ്ജിച്ച ടൊയോട്ട കാമ്‌റി, ഫോക്‌സ്‌വാഗണ്‍ പസാറ്റ്‌ ജിടിഇ എന്നിവയോട് എതിരിടിനാകും അക്കോർഡ് ഹൈബ്രിഡ് നിരത്തിലേക്കെത്തുന്നത്.

കൂടുതൽ വായിക്കൂ

ഡാറ്റ്സൻ റെഡി-ഗോയ്ക്ക് സ്പോർടി എ‍ഡിഷനെത്തുന്നു

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Launch New Accord Next Month In India
Story first published: Saturday, September 24, 2016, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X