പ്രതീക്ഷിച്ചതിലും നേരത്തെ പുതിയ ഹോണ്ട സിറ്റി ഇന്ത്യയിലേക്ക്!!!

Written By:

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട ജനപ്രിയ വാഹനമായ സിറ്റിയുടെ പുതുക്കിയ അവതാരത്തെ ഇന്ത്യയിലെത്തിക്കുന്നു. പ്രതീക്ഷച്ചതിലും നേരത്തെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട.

പുതിയ സിറ്റിയുടെ മിനുക്കുപണികളും തകൃതിയായി നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ പുതിയ സിറ്റിക്കുള്ള പാറ്റന്റും ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. ഇതിനർത്ഥം പുതിയ സിറ്റി എത്രയും പെട്ടെന്ന് വിപണിയിലെത്തിച്ചേരുമെന്നാണ്.

അടുത്തവർഷമാദ്യത്തോടെയിയിരിക്കും പുതിയ സിറ്റി വിപണിയിലെത്തുക. 2ജിസി എന്ന കോഡ്നാമത്തിലാണ് ഈ പുതിയ ഫേസ്‌ലിഫ്റ്റ് പ്രോജക്ട് അറിയപ്പെടുന്നത്.

ചൈനീസ് വിപണിയിൽ ലഭ്യമായിട്ടുള്ള ക്രൈഡർ, ഗ്രെയിസ് സെഡാനുകൾക്ക് തുല്യമായിട്ടുള്ള മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ സിറ്റി എത്തുക.

ഈ ഫേസ്‌ലിഫ്റ്റ് സിറ്റിയുടെ പ്രോട്ടോടൈപ്പ് പതിപ്പിനെ പരിശോധനയ്ക്കായി ഇതിനകം തന്നെ ഹോണ്ട ജർമനിയിലേക്ക് അയച്ചുക്കഴിഞ്ഞു.

നിലവിലുള്ള അതെ ഡിസൈനിംഗ് ശൈലിയിൽ അല്പം ചില മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ സിറ്റി അവതരിക്കുക.

5.7 ഇഞ്ച് ട്ച്ച് സ്ക്രീൻ, ഹാന്റ്സ് ഫ്രീ ടെലിഫോൺ കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പാഡൽ ഷിഫ്റ്റ്, ക്രൂസ് കൺട്രോൾ, ഓട്ടോമോട്ടീവ് സൺറൂഫ്, സാറ്റലൈറ്റ് നാവിഗേഷൻ എന്നീ സവിശേഷതകളാണ് പുതിയ സിറ്റിയിൽ ഉൾപ്പെടുത്തുക.

ഡിസൈൻ പരിവർത്തനത്തിന്റെ ഭാഗമായി ഗ്രിൽ, ഹെഡ്‌ലാമ്പ്, ബംബറുകൾ എന്നിവയിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

നിലവിലെ മോഡലിലുള്ള അതെ രണ്ട് എൻജിനായിരിക്കും പുതിയ സിറ്റിയിലും നൽകുക. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ട്രാൻസ്മിഷൻ ഘടിപ്പിച്ചിട്ടുള്ള 117ബിഎച്ച്പിയുള്ളതാണ് 1.5ലിറ്റർ i-VTEC എൻജിൻ.

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള 99ബിഎച്ച്പിയോടുകൂടിയതാണ് 1.5 ലിറ്റർ i-DTEC ഡീസൽ എൻജിൻ.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Facelift To Enter Indian Market Sooner Than Expected
Please Wait while comments are loading...

Latest Photos