വിറ്റാര ബ്രെസയ്ക്ക് കരുത്തൻ എതിരാളിയുമായി റിനോ

Written By:

ഫ്രഞ്ച് കാർ നിർമാതാവായ റിനോ പുതിയ എസ്‌യുവി, സെഡാൻ, എംപിവി വാഹനങ്ങളെ ഇറക്കുന്നുവെന്ന് ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. ക്വിഡിനും ഡസ്റ്ററിനും മധ്യേ ഇടംപിടിക്കുന്ന ഈ കോംപാക്ട് എസ്‌യുവിയെ മാരുതി വിറ്റാര ബ്രെസയ്ക്ക് വൻ എതിരാളിയായിട്ടായിരിക്കും വിപണിയിലെത്തുക.

എച്ച്ബിഎസ് എന്ന കോഡ് നാമം നൽകിയിരിക്കുന്ന ഈ ചെറു എസ്‌യുവിയെ 2019ഓടുകൂടിയായിരിക്കും വില്പനയ്ക്കെത്തിക്കുക.

റിനോ-നിസാൻ പങ്കാളിത്തത്തിലുള്ള അതെ സിഎംഎഫ്-എ പ്ലാറ്റ്ഫോം തന്നെയാണ് ഈ ചെറുഎസ്‌യുവിയിലും ഉപയോഗപ്പെടുത്തുന്നത്.

എൻട്രി ലെവൽ എസ്‌യുവി ക്രോസോവർ സെഗ്മെന്റ് ഇന്ത്യയിൽ വളരെയേറെ പ്രചാരമേറി വരികയാണ്. അതുകൊണ്ട് തന്നെ റിനോയുടെ പുതിയ ചെറുഎസ്‌യുവിക്ക് ഉജ്ജ്വല വിജയം നേടിയെടുക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

മാരുതിയുടെ വിറ്റാര ബ്രെസയുൾപ്പടെ ടാറ്റയുടെ പുതിയ എസ്‌യുവി നെക്സൺ, ഹ്യുണ്ടായ് എച്ച്എൻഡി-14 കാർലിനോ കോസെപ്റ്റ് ബേസ്ഡ് കോംപാക്ട് എസ്‌യുവി, ഹോണ്ട, ജീപ്പ് കോംപാക്ട് എസ്‌യുവി മോഡലുകൾ എന്നിവയുമായിട്ടാരിക്കും റിനോ ചെറു എസ്‍‌യുവിക്ക് പോരടേണ്ടിവരിക.

ഇതെ പ്ലാറ്റ്ഫോമിൽ തന്നെയാണ് റിനോ എംപിവിയുടേയും സെഡാന്റേയും നിർമാണം നടത്തുന്നത്.

ഈ രണ്ട് വാഹനങ്ങളും 2018-20 ആകുമ്പോഴേക്കായിരിക്കും വിപണിയിലെത്തുക എന്നാണ് കമ്പനി നൽകുന്ന അറിയിപ്പ്.

ഒടുവിൽ ഹ്യുണ്ടായ് എസ്‌യുവി ട്യൂസോൺ വിപണിയിലേക്ക്

ഫോക്സ്‌വാഗൺ പുതിയൊരു ആഡംബര കാറുമായി ഇന്ത്യയിലേക്ക്

 

 

 

കൂടുതല്‍... #റിനോ #renault
Story first published: Monday, October 24, 2016, 15:29 [IST]
English summary
Renault To Bring New Compact SUV To Rival Maruti Suzuki Vitara Brezza
Please Wait while comments are loading...

Latest Photos