വിറ്റാരയെ വെല്ലാൻ പുത്തൻ ഇക്കോസ്പോർട്...
ഇക്കോസ്പോർടിന്റെ പുത്തൻ പതിപ്പുമായി ഫോഡ് ഇന്ത്യയിലേക്ക്.
അമേരിക്കൻ വാഹന നിർമാതാവായ ഫോഡ് ലോസ് ആഞ്ചലസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ഇക്കോസ്പോർടിന്റെ പുതുക്കിയ പതിപ്പിനെ ഇന്ത്യയിലെത്തിക്കുന്നു. അടിമുടി മാറ്റങ്ങളോടെയായിരിക്കും ഈ പുത്തൻ ഇക്കോസ്പോർടിന്റെ വിപണി പ്രവേശം.

ഇതോടൊപ്പം ചെറിയ തോതിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ള ഇക്കോസ്പോർടിന്റെ ഒരു പതിപ്പിനെകൂടി അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസമായിരിക്കും ഈ മൈൽഡ് ഫേസ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം.

ലോസ് ആഞ്ചൽസിൽ പ്രദർശനം നടത്തിയ അടിമുടി മാറ്റങ്ങളുമായി എത്തുന്ന ഇക്കോസ്പോർട് പതിപ്പിനെ ദീപാവലിയോടെയായിരിക്കും ഇന്ത്യയിലെത്തിക്കുന്നത്.

ചെറിയ തോതിലുള്ള കോസ്മെറ്റിക് പരിവർത്തനങ്ങളോടെയായിരിക്കും അടുത്തമാസമെത്തുന്ന മൈൽഡ് ഫേസ്‌ലിഫ്റ്റ് മോഡലിന്റെ അവതരണം. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെ ചില ടെക്നിക്കൽ മാറ്റങ്ങളായിരിക്കും ഈ പതിപ്പിലുണ്ടാവുക.

ഈ സെഗ്മെന്റിൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് ഉൾപ്പെടുത്തിയിട്ടുള്ള വിറ്റാര ബ്രെസയ്ക്ക് ഒരു വൻ എതിരാളിയായിട്ടായിരിക്കും ഇക്കോസ്പോർട് മൈൽഡ് ഫേസ്‌ലിഫ്റ്റിന്റെ വരവ്.

2013 ൽ വിപണിയിലെത്തിയ വാഹനത്തിന് തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും വിറ്റാര ബ്രെസയുടെ കടന്നുകയറ്റത്തിൽ അല്പം മങ്ങലേറ്റ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചെടുക്കാനാണ് പുതിയ മോഡലിലൂടെ കമ്പനി ശ്രമിക്കുന്നത്.

വില്പനയിൽ സംഭവിച്ച ഇടിവ് തികത്താൻ മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒരു ഫലപ്രാപ്തി കണ്ടിരുന്നില്ല. അതിന്റെ ഫലമായാണ് ഈ പുത്തൻ പരീക്ഷണം.

പുതുക്കിയ സ്റ്റിയറിംഗ് വീൽ, പുതുമയാർന്ന ഇൻസ്ട്രമെന്റ് കൺസോൾ, സെന്റർ കൺസോൾ, SYNC 2 ഇൻഫോടെയിൻമെന്റ് സിസ്റ്റം, എന്നിവയ്ക്കൊപ്പം പുതിയ ഗ്രിൽ, ഡേറ്റം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെഡ്‌ലൈറ്റുകൾ, പുതിയ ബംബർ എന്നീ എക്സ്റ്റീരിയർ ഫീച്ചറുകളുമായിട്ടായിരിക്കും ഇക്കോസ്പോർട് ഫേസ്‌ലിഫ്റ്റ് മോഡൽ അവതരിക്കുക.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ
നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10
മാരുതി സ്വിഫ്റ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്പം കാക്കൂ, ഇതാ ന്യൂജെൻ സ്വിഫ്റ്റ് എത്തുകയായി. 2017 മാരുതി സ്വിഫ്റ്റ് ഗ്യാലറി


Click it and Unblock the Notifications








