പ്രീമിയം ഹാച്ച് സെഗ്മെന്റിൽ വിപ്ലവത്തിനൊരുങ്ങി ടൊയോട്ട യാരിസ്....

Written By:

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് യാരിസിന്റെ പുത്തൻ പതിപ്പിന്റെ പ്രദർശനം നടത്തി. നിലവിൽ യൂറോപ്പ്യൻ വിപണിയിലുള്ള യാരിസിന്റെ പുതിയ പതിപ്പാണിത്. ജനീവ മോട്ടോർഷോയിലുള്ള പ്രദർശനത്തിനു മുൻപെയാണ് യാരിസിന്റെ ആദ്യ പ്രദർശനം നടത്തിയിരിക്കുന്നത്.

ഡിസൈനിൽ അടിമുടി മാറ്റങ്ങളുമായി സ്പോർടി ലുക്ക് കൈവരിച്ചാണ് ഈ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിലെത്തുന്നത്. പുതിയ വലുപ്പമേറിയ ഗ്രിൽ, അഗ്രസീവ് ലുക്ക് പകരുന്ന ഹെഡ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ കൂടുതൽ ആകർഷണീയമാക്കുന്നത്.

എൽഇഡി ടെയിൽലാമ്പ്, പുത്തൻ ടെയിൽഗേറ്റ്, പുതുക്കിയ ബംബർ, അലോയ് വീൽ എന്നിവയാണ് ഈ വാഹനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ.

പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 4.2ഇ‍ഞ്ച് കളർ സിഡ്പ്ലെ സിസ്റ്റം, പുതിയ സ്റ്റൈൽ എയർവെന്റുകൾ, പുത്തൻ അപ്ഹോൾസ്ര്ടെ എന്നീ സവിശേഷതകളുള്ള അകത്തളമാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന് നൽകിയിരിക്കുന്നത്.

നിലവിലെ 1.33ലിറ്റർ എൻജിനു പകരമായി നൽകുന്ന 1.5ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് പുതിയ യാരിസിന് കരുത്തേകുക.

110ബിഎച്ച്പിയും 136എൻഎം ടോർക്കും നൽകുന്നതാണ് പുതിയ 1.5ലിറ്റർ എൻജിൻ. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിന്റെ ഭാഗമാണ്.

പതിനൊന്ന് സെക്കന്റ് കൊണ്ടാണ് നിശ്ചലാവസ്ഥയിൽ നിന്നും പുതിയ യാരിസ് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർഷോയ്ക്ക് ശേഷം യൂറോപ്പ്യൻ വിപണിയിലേക്കുള്ള യാരിസിന് 1.0ലിറ്റർ എൻജിൻ ഉൾപ്പെടുത്തിയുള്ള ഒരു ഹൈബ്രിഡ് മോഡൽ കൂടിയുണ്ടായിരിക്കും.

പ്രീമിയം ഹാച്ച് സെഗ്‌മെന്റിൽ നിലവിലെ അതികായന്മാരായ മാരുതി ബലേനോ, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയവുമായി കൊമ്പുകോർക്കൻ ഒരുങ്ങിയാണ് ടൊയോട്ട യാരിസ് എത്തുന്നത്.

പുതിയ ടൊയോട്ട യാരിസ് ഇന്ത്യയിൽ എത്തുന്നതിന് മുൻപ് നിലവിൽ അടക്കി വാഴുന്നതായിട്ട് ടൊയോട്ടയിൽ നിന്നുള്ള ഒരേയൊരു വാഹനമേയുള്ളൂ അതാണ് ഇന്നോവ ക്രിസ്റ്റ. പുതിയ ക്രിസ്റ്റ ഇമേജുകൾക്ക് ഗ്യാലറി സന്ദർശിക്കൂ...

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടൊയോട്ട #toyota
English summary
India-Bound 2017 Toyota Yaris Revealed Ahead Of Geneva Motor Show
Please Wait while comments are loading...

Latest Photos