രാജ്യത്തെ കാര്‍-ബൈക്ക് റോഡ് നികുതി നിരക്കുകള്‍ ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ നിരക്കുകളിലായാണ് ടാക്സ് ഈടാക്കി വരുന്നത്. ഇത് 2 ശതമാനം മുതല്‍ 18 ശതമാനം വരെ വിവിധ നിരക്കുകള്‍ രാജ്യത്ത് നിലവിലുണ്ട്. ഇതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ വളരെ വലുതാണ്. മിനിമം നിരക്ക് തീരുമാനിക്കുകയാണ് പരിഹാരമെന്ന് കണ്ടാണ് നീക്കം. ട്രാന്‍സ്പോര്‍ട് ഡെവലപ്മെന്‍റ് കൗണ്‍സിലാണ് ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.
കാറുകള്‍ക്കും ബൈക്കുകള്‍ക്കും 6 ശതമാനം നികുതി നിരക്ക് രാജ്യത്തവിടെയും പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. വില്‍പന നിരക്കുകളെ ആധാരമാക്കി മോട്ടോര്‍ വാഹന ടാക്സ് 6 ശതമാനമാക്കി ഏകീകരിക്കുന്നതിന് സംസ്ഥാ സര്‍ക്കാരുകള്‍ക്കിടയില്‍ സമവായം രൂപപ്പെട്ടിട്ടുള്ളതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി സിപി ജോഷി പറഞ്ഞു. ഏകീകരണം പ്രാബല്യത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ ലളിതമാക്കപ്പെടുമെന്ന് ജോഷി വ്യക്തമാക്കി.
ഫോര്‍ വീലര്‍, ടൂ വീലര്‍, വില, എന്‍ജിന്‍ ശേഷി, ഇന്ധനത്തിന്‍റെ തരം, വാഹനത്തിന്‍റെ വലിപ്പം, കരിമ്പുക പുറന്തള്ളല്‍ നിരക്ക് എന്നിവയെ ആധാരമാക്കിയായിരിക്കും നികുതി നിരക്ക് നിശ്ചയിക്കുക. നിലവില്‍ ,പല രീതികള്‍ ഉപയോഗിച്ചു വരുന്നുണ്ട് റോഡ് ടാക്സ് ഈടാക്കുവാന്‍. ചില സംസ്ഥാനങ്ങള്‍ വാര്‍ഷികമായി റോഡ് ടാക്സ് പിരിക്കുന്നുണ്ട്.
പുതിയ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി നിശ്ചയിക്കുന്നിനുള്ള സ്വാതന്ത്ര്യം കുറയ്ക്കുന്നില്ല. ആറ് ശതമാനമെന്നത് മിനിമം നിരക്കാണ്. ഇത് അച്ചുതണ്ടാക്കി വേണം സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങാന്‍ എന്നതാണ് നയം. ഇതിലൂടെ സര്‍ക്കാരിന് നികുതി വരുമാനം പൊതുവില്‍ വര്‍ധിക്കുകയാണ് ചെയ്യുക.
ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പെര്‍മിറ്റ് ഫീ പിന്‍വലിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതുവഴി വെറും 40 കോടി രൂപമാത്രമാണ് വരുമാനമുള്ളത്.