ഫോര്‍ഡ് ഇന്ത്യക്ക് ദില്ലി കണ്‍സ്യൂമര്‍ കമ്മീഷന്‍ പിഴയിട്ടതായി കാര്‍ട്രേഡ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ രംഗനാഥന്‍ എന്നയാള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. 75,000 രൂപയാണ് പിഴ.
രംഗനാഥന്‍ വാങ്ങിയ ഫോര്‍ഡിന്‍റെ കാര്‍ മോഡലിന് അടിക്കടിയുണ്ടാകുന്ന ബ്രേക്‍ഡൗണ്‍ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ആറു വര്‍ഷമായി വാഹനത്തിന്‍റെ പ്രസ്തുത തകരാര്‍ മൂലം രംഗനാഥന്‍ വിഷമിക്കുകയാണ്.
വിഷയം സംബന്ധിച്ച ഫോര്‍ഡ് ഇന്ത്യയുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. ഉപഭോക്താവിന് കേടുപാടുകളില്ലാത്ത ഉല്‍പന്നം നല്‍കുക എന്നത് കമ്പനിയുടെ അല്ലെങ്കില്‍ ഡീലറുടെ ചുമതലയാണ്- കോടതി പറഞ്ഞു. നിര്‍മാണപരമായ പ്രശ്നങ്ങള്‍ കാറിനുള്ളതായി ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി.
പരുക്കന്‍ ഉപയോഗം വഴിയും തെറ്റായ ഡ്രൈവിംഗ് രീതികള്‍ വഴിയുമാണ് രംഗനാഥന്‍റെ കാറിന് തകരാര്‍ സംഭവിച്ചതെന്നായിരുന്നു ഫോര്‍ഡ് ഇന്ത്യയുടെ വാദം.