ബെന്‍ലെ മുള്‍സാന്‍ ഭാരതപര്യടനത്തിന്

ബുധന്‍, ഫെബ്രുവരി 22, 2012, 13:06 [IST]
Bentley Mulsanne
റോള്‍സ് റോയ്സ് ഫാന്‍റത്തിനുള്ള ബെന്‍ലെയുടെ മറുപടിയാണ് ബെന്‍ലെ മുള്‍സാന്‍ എന്നു പറയാം. 50കളില്‍ ഒരേ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന വാഹനങ്ങളാണ് ഇവ രണ്ടും. പിന്നീടിവ രണ്ട് ഉടമകളുടെ പക്കലായി. ഫോക്സ്‍വാഗണും ബിഎംഡബ്ലിയുവുമാണ് ഇപ്പോള്‍ ഈ ബ്രാന്‍ഡുകളെ കൈയാളുന്നത്. ഈ രണ്ടു ബ്രാന്‍ഡുകളുടെ കാര്യമായ ലാഭമൊന്നും ഉണ്ടാക്കുന്നില്ല എന്നത് പരസ്യമായ കാര്യമാണ്. എങ്കിലും ബ്രാന്‍ഡ് ഇമേജ് നിലനിര്‍ത്തുവാന്‍ ഫോക്സ്‍വാഗണെയും ബിഎംഡബ്ലിയുവിനെയും ഇവര്‍ സഹായിക്കുന്നുണ്ട്.
  Read:  In English 
റോള്‍സ് റോയ്സിനെപ്പോലെ തന്നെ നൂറ്റാണ്ട് പഴക്കമുള്ള ബ്രാന്‍ഡാണ് ബെന്‍ലെ. നമ്മുടെ നാട്ടില്‍ റോള്‍സ് റോയ്സ് സ്ഥാപിക്കപ്പെട്ടതിന് നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബെന്‍ലെയും രംഗത്തു വന്നു. നമ്മുടെ നാട്ടില്‍ പക്ഷെ റോള്‍സ് റോയ്സ് കാറിനാണ് പേരും പ്രശസ്തിയും കൂടുതല്‍. ബ്രിട്ടിഷ് അധികാരികള്‍ കൂടുതലായും ഉപയോഗിച്ചിരുന്നത് റോള്‍സ് റോയ്സ് കാറുകളായിരുന്നതാവണം ഇതിന് കാരണം.

ഇന്ത്യയുടെ പുതുപ്പണക്കാര്‍ക്കിടയില്‍ ബെന്‍ലെയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബെന്‍ലെ തങ്ങളുടെ പ്രശസ്ത മോഡലായ ബെന്‍ലെ മുള്‍സാനുമായി ഒരു ഭാരതപര്യടനത്തിന് ഒരുങ്ങുന്നു. മുംബൈയില്‍ നിന്ന് ഫെബ്രുവരി 21നാണ് ടൂര്‍ തുടങ്ങുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഈ പര്യടനം എത്തിച്ചേരും. പൂനെ, ഹൈദരാബാദ്, ബങ്കളുരു, ചെന്നൈ, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മുള്‍സാന്‍ ചെന്നെത്തുക.

മൂന്ന് കോടിയുടെ പരിസരത്താണ് മുള്‍സാനിന്‍റെ വില. വലിപ്പത്തിന്‍റെ കാര്യത്തില്‍ റോള്‍സ് റോയ്സ് ഗോസ്റ്റിനെക്കാള്‍ മീതെയാണ് സ്ഥാനം. ബെന്‍ലെ അതിവിപുലമായ കസ്റ്റമൈസേഷന്‍ സൗകര്യങ്ങളാണ് മുള്‍സാനിനായി ഒരുക്കിയിരിക്കുന്നത്. 114 നിറങ്ങള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. 21 കാര്‍പറ്റ് നിറങ്ങള്‍, 24 ഇന്‍റീരിയര്‍ തുകല്‍ തരങ്ങള്‍ എന്നിവയില്‍ നിന്ന് ഇഷ്ടമുള്ളത് കണ്ടെത്താം.
English summary
Bentley Motors, the British Luxury carmaker has announced the Bentley Mulsanne tour starting from February 21st. This tour will include six Indian cities and the tour has started from Mumbai. The Bentley Mulsanne will be on display until the 22nd of February in Mumbai before it proceeds to five other cities.
User Comments
Rder 25 Feb 2012 10:01 pm
അത് വായിക്കുന്നത് ബെന്റ്ലി എന്നാണ്.
[ പ്രതികരണം എഴുതൂ ]