ബജറ്റിനു മുന്‍പ് ഡീസല്‍ കാര്‍ വാങ്ങുക

Budget
ബജറ്റ് വന്നടുത്തുകഴിഞ്ഞു. പലര്‍ക്കും പലതാണ് രാജ്യത്തിന്‍റെ ബജറ്റ്. കോര്‍പറേറ്റ് മേധാവിയുടെ വിലയിരുത്തലല്ല സ്കൂളധ്യാപകനുണ്ടാവുക. അതേ വിലയിരുത്തലല്ല തിരുവിതാംകൂര്‍ മഹാരാജാവ് ശശിക്കുണ്ടാവുക. ശശിയുടെ വിലയിരുത്തലില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വെള്ളാപ്പള്ളി നടേശന്‍റെ വിലയിരുത്തല്‍.

ഇതേ വസ്തുതകള്‍ തീര്‍ച്ചയായും കാര്‍ വാങ്ങാന്‍ മോഹിച്ചു നടക്കുന്നവരെയും ബാധിക്കുന്നതാണ്. താന്‍ വാങ്ങാനാഗ്രഹിക്കുന്ന കാറിന്‍റെ വിലയെ ബജറ്റ് എങ്ങനെ ബാധിച്ചു എന്നതിനെ ആസ്പദമാക്കി അവന്‍/അവള്‍ ബജറ്റിനെ വിലയിരുത്തുന്നു. കാര്‍ വില കൂടിയാല്‍ ബജറ്റ് മോശം, കാര്‍ വില കുറഞ്ഞാല്‍ ബജറ്റ് മികച്ചത്!

ഡീസല്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മോശം എന്ന് തോന്നാന്‍ സാധ്യതയുള്ള ഒരു ബജറ്റാണ് വരാനിരിക്കുന്നതെന്ന് പറഞ്ഞു കേള്‍ക്കുന്നു. പെട്രോള്‍ കാറുകളുമായി നിലവില്‍ 80,000ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ വ്യത്യാസമുണ്ട് ഡീസല്‍ കാറുകള്‍ക്ക്. ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് പ്ലാനിംഗ് കമ്മീഷന്‍ നിര്‍ദ്ദേശം.

ഈ വക കാര്യങ്ങളെല്ലാം കൂടി മനസ്സില്‍ വെച്ച് നമുക്ക് എത്തിച്ചേരാവുന്ന ലളിതമായ ഒരു നിഗമനമുണ്ട്. ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ഡീസല്‍ കാര്‍ സ്വന്തമാക്കുക എന്നതാണത്. കാത്തിരിപ്പുസമയം ഇല്ലാത്ത ഒരു വാഹനം തെരഞ്ഞെടുത്ത് (ഇന്ന് ഇതൊരു വലിയ പ്രശ്നമേയല്ല) ഉടന്‍ തന്നെ ഗാരേജില്‍ കൊണ്ടിടാം. കൂടുതല്‍ വിശദീകരിക്കാം.

പെട്രോളിന്‍റെ ഉയര്‍ന്ന വിലയും ഡീസല്‍ കാറിന്‍റെ ഉയര്‍ന്ന വിലയും വെച്ച് തട്ടിക്കിഴിക്കല്‍ നടത്തിയാല്‍ രണ്ടും ഏതാണ്ട് കണക്കാണെന്ന് മനസ്സിലാക്കാം. വ്യത്യാസങ്ങള്‍ കുറഞ്ഞുവരുന്നു. പെട്രോള്‍ വില അടിക്കടി കൂടിക്കൊണ്ടിരിക്കുകയുമാണ്.

ഡീസല്‍ കാറുകള്‍ കൂടുതല്‍ ഇന്ധനക്ഷമമാണെന്ന് പറയേണ്ടതില്ലല്ലോ. ഇനിയത്തെ കാലത്ത് ഇതെല്ലാം വളരെ പ്രധാനമാണ്.

ഡീസല്‍ എന്‍ജിനുകള്‍ക്കാണ് ഏറ്റവും ലോ എന്‍ഡ് ടോര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നത്. ഇത് ഡ്രൈവിനെ കൂടുതല്‍ അനായാസമാക്കുന്നു.

മള്‍ടിജെറ്റ് എന്‍ജിന്‍ അടക്കമുള്ള നൂതനമാര്‍ഗ്ഗങ്ങള്‍ ഡീസലിനെ കൂടുതല്‍ മികച്ച രീതിയില്‍ കത്തിക്കാന്‍ പര്യാപ്തമായവയാണ്. ഇത് കരിമ്പുകത്തള്ളല്‍ വളരെ കുറയ്ക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
The Union Budget is comes up with a whopping increase of the duty for diesel cars. Here trying to put forth some reasons to buy a diesel car before Budget 2012.
Story first published: Friday, March 9, 2012, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X