ദില്ലിയില്‍ സ്വിഫ്റ്റ് സ്പോര്‍ടും ഹൈബ്രിഡും
സ്വിഫ്റ്റ് സ്പോര്‍ട്, സ്വിഫ്റ്റ് ഹൈബ്രിഡ് എന്നെല്ലാം വാര്‍ത്തകള്‍ വരുമ്പോള്‍ കേട്ടിരിക്കുക മാത്രമേ ഇതുവരെ നിര്‍വാഹമുണ്ടായരുന്നുള്ളൂ. ജപ്പാനിലും യൂറോപ്പിലുമെല്ലാം നടക്കുന്ന ഓട്ടോഷോകളില്‍ പോയി സ്വിഫ്റ്റിനെ കാണാന്‍ സാധിച്ച ഭാഗ്യവാന്‍മാര്‍ വളരെ ചുരുക്കം. ഇന്ത്യക്കാരന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന കാര്‍ മോഡലിന്‍റെ പുതുരൂപങ്ങള്‍ ഒന്നു കണ്ടു നിര്‍വൃതികൊള്ളാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ ദില്ലി ഓട്ടോ എക്സ്പോ ആശ്വാസം പകരും എന്നതാണ് പുതിയ വാര്‍ത്ത. സുസുക്കിയുടെ സ്വിഫ്റ്റ് സ്പോര്‍ട്. സ്വിഫ്റ്റ് ഹൈബ്രിഡ് എന്നീ മോഡലുകള്‍ ദില്ലി എക്സ്പോയില്‍ വരും!

ത്രീഡോര്‍ കണ്‍സെപ്റ്റാണ് സ്വിഫ്റ്റ് സ്പോര്‍ട്. ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണിയില്‍ നിലവില്‍ ഈ കാര്‍ ലഭ്യമാണ്. 1.6 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റ് സ്പോര്‍ടിനുള്ളത്. 136 കുതിരകളുടെ ശക്തി. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് കാറിനുള്ളത്.
സ്വിഫ്റ്റിന്‍റെ രൂപം പൊതുവില്‍ നിലനിര്‍ത്തുമ്പോളും സ്പോര്‍ടി ലുക് പ്രദാനം ചെയ്യുന്ന നിരവധി എക്സ്റ്റീരിയര്‍ സവിശേഷതകള്‍ സ്പോര്‍ടിനെ വേറിട്ടു നിര്‍ത്തുന്നു. ഡ്യുവല്‍ എക്സോസ്റ്റുകളാണ് സ്വിഫ്റ്റ് സ്പോര്‍ടിന് ഘടിപ്പിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലും സ്പോയ്‍ലറുമെല്ലാം ചേര്‍ന്ന് സ്വിഫ്റ്റ് സ്പോര്‍ടിന്‍റെ ചേല് മൊത്തത്തില്‍ മാറ്റിയിരിക്കുന്നു.


Click it and Unblock the Notifications








