മാരുതി എക്സ്എ ആല്‍ഫ അവതരിച്ചു
ദില്ലി: ജിപ്സിക്കു ശേഷം ഒരു നീണ്ട ഏകാന്തതയാണ് സെഗ്മെന്‍റില്‍ മാരുതി സമ്മാനിച്ചത്. ജിപ്സി പട്ടാളബാരക്കുകളിലേക്ക് സ്ഥലം മാറിപ്പോയി. നിരത്തുകളില്‍ ആ കരുത്തനെ അധികം കാണാതായി. വാഹനപ്രണയികള്‍ കാത്തിരിക്കുകയായിരുന്നു, ഒരു പകരക്കാരനെ. 2012 ദില്ലി ഓട്ടോ എക്സ്പോയുടെ തുടക്കത്തില്‍ തന്നെ അത് സംഭവിച്ചിരിക്കുന്നു. മാരുതി സുസുക്കി എക്സ് എ ആല്‍ഫാ കണ്‍സെപ്റ്റ് ഓട്ടോ എക്സ്പോയില്‍ അവതരിച്ചു കഴിഞ്ഞു.

വെറും ഒന്‍പത് മാസം കൊണ്ടാണ് ഈ പുതിയ എസ് യു വി കണ്‍സെപ്റ്റ് മാരുതി സുസുക്കി രൂപപ്പെടുത്തിയത്. തീം ഓഫ് ഇന്ത്യ റെസ്‍ലിംഗ് എന്നതാണ് ഡിസൈനിനു പിന്നിലുള്ള ഫിലോസഫി. വീതിയേറിയ വീല്‍ ആര്‍ച്ചുകളും വളരെ ബോള്‍ഡായ മുഖാകൃതിയുമെല്ലാം ഈ ഡിസൈന്‍ ഫിലോസഫിയുടെ അടയാളങ്ങളായി കാണാം.
പിന്‍വശത്തിന്‍റെ കാഴ്ച നമ്മെ ചില സമാനമായി ഡിസൈനുകളെക്കുറിച്ച് ഓര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ലാന്‍ഡ് റോവറിന്‍റെ ആഡംബര ക്രോസ്സോവറായ റെയ്ഞ്ച് റോവര്‍ ഇവോക്കിനോട് വലിയ സാമ്യമുണ്ട് എക്സ് എ ആല്‍ഫാ ഡിസൈനിന്.


Click it and Unblock the Notifications








