മാരുതി സുസുക്കി എര്‍റ്റിഗ അവതരിച്ചു

By ചേതന്‍ കൃഷ്ണ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി എര്‍റ്റിഗ അവതരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലാണ് എര്‍റ്റിഗയുടെ സങ്കല്‍പ രൂപം നമ്മള്‍ കാണുന്നത്. ഈ വര്‍ഷത്തെ എക്സ്പോ എര്‍റ്റിഗയെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഇന്ത്യന്‍ എം പി വിയാണ് എര്‍റ്റിഗ എന്നു പറയാം. ഈ നിലയ്ക്കും മറ്റ് പല നിലയ്ക്കും എര്‍റ്റിഗ ഏറ്റുമുട്ടുന്നത് ഇന്നോവയോടാണ്. ആരോട്? എം പി വി വിപണിയിലെ കിരീടം ആവശ്യമില്ലാത്ത രാജാവ് ടൊയോട്ട ഇന്നോവയോട്!

Maruti Ertiga

മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നമുക്കിത് തള്ളിക്കളയാമായിരുന്നു. പക്ഷെ ഇത് മാരുതിയായിപ്പോയി. ഇന്നോവയ്ക്കെതിരെ എന്നു പറഞ്ഞ് മാരുതി ബ്രാന്‍ഡില്‍ ഒരു വാഹനം വരുന്നുവെങ്കില്‍ ഇന്നോവയ്ക്ക് അത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വാഹനത്തിന്‍റെ വലിപ്പച്ചെറുപ്പങ്ങള്‍ക്ക് പിന്നീടാണ് സ്ഥാനം.

ഈ വര്‍ഷം മാര്‍ച്ചിലാണ് എര്‍റ്റിഗ വിപണിയില്‍ ലോഞ്ച് ചെയ്യുക. എം പി വി സെഗ്മെന്‍റില്‍ മാരുതിക്ക് നിലവില്‍ ഒരു സാന്നിധ്യവും ഇല്ല. മുന്‍പുണ്ടായിരുന്ന വേഴ്സ ഇന്ന് വിപണിയിലില്ല. വേഴ്സയില്‍ നിന്ന് മാരുതി പഠിച്ച പാഠങ്ങള്‍ വളരെ വലുതാണ്. അത് പുതിയ എം പിവിയുടെ നിര്‍മാണത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

പെട്രോള്‍-ഡീസല്‍ പതിപ്പുകളായി ഈ വാഹനം ലഭിക്കും. മഹീന്ദ്ര സൈലോ, ടാറ്റ ആര്യ എന്നിങ്ങനെ രണ്ടുപേര്‍ കൂടി സെഗ്മെന്‍റില്‍ തരക്കേടില്ലാത്ത മത്സരം കാഴ്ച വെക്കുന്നുണ്ട്. ഇതിന് കൂടുതല്‍ മുറുക്കം ലഭിക്കാന്‍ മാരുതിയുടെ കടന്നു വരവ് കാരണമാകും.

1.3 ലിറ്റര്‍ ഡീസല്‍ എന്‍‍ജിനും 1.4 ലിറ്റര്‍ പെട്രോള്‍ കെ സീരീസ് എന്‍ജിനുമാണ് എര്‍റ്റിഗയ്ക്കുള്ളത്. ആറ് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയ്ക്ക് ഈ കാറിന് വില കാണുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സാങ്കേതിക സവിശേഷതകള്‍ മാരുതി പുറത്തുവിട്ടിട്ടില്ല.

More from DriveSpark

Article Published On: Monday, January 9, 2012, 11:44 [IST]
English summary
Maruti Suzuki unveiled the Ertiga MPV at the 2012 Delhi Auto Expo. The much awaited model was first seen at the previous Auto Expo in the form of the RIII concept and within the past two years has become a production model with international potential. The Ertiga will be launched in the Indian market in March this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X