മാരുതി എര്‍റ്റിഗ: സങ്കല്‍പം, യാഥാര്‍ത്ഥ്യം
2011 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍ നിന്ന് ധാരാളം സവിശേഷതകള്‍ എര്‍റ്റിഗ നിലനിര്‍ത്തുന്നുണ്ട്. നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ടൊയോട്ട എംപിവിയുടെ പുകള്‍പെറ്റ യാത്രാസുഖം കൂടി പ്രദാനം ചെയ്യാന്‍ സാധിച്ചാല്‍ മാരുതി എം പി വിയുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക് ഇടയില്ല.

മാരുതി സുസുക്കിയും മാരുതിയും സംയുക്തമായാണ് എര്‍റ്റിഗ എം പിവി നിര്‍മിച്ചിരിക്കുന്നത്. ലോകത്തെമ്പാടും ഈ വാഹനം വിറ്റഴിക്കാന്‍ ഉദ്ദേശ്യമുണ്ട്. സുസുക്കി ബ്രാന്‍ഡിലായിരിക്കും എര്‍റ്റിഗ ആഗോളവിപണിയില്‍ എത്തിക്കുക. എന്നാല്‍ ഉല്‍പാദനം ഇന്ത്യയില്‍ തന്നെ നടക്കും. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റിലാണ് ഉല്‍പാദനം നടക്കുക. നിലവില്‍ എ-സ്റ്റാറാണ് മാരുതിയുടെ ഏറ്റവും കയറ്റുമതിയുള്ള വാഹനം.
ചെറുകാര്‍ നിര്‍മാതാക്കള്‍ എന്ന നിലയിലാണ് മാരുതി സുസുക്കിയുടെയും സുസുക്കിയുടെയും വിപണിയിലെ നിലനില്‍പ്. വളരുന്ന കാര്‍ വിപണിയില്‍ -അത് ആഗോള തലത്തിലായാലും ഇന്ത്യന്‍ സാഹചര്യത്തിലായാലും- ചില സ്ട്രാറ്റജിക് ചെയ്ഞ്ചുകള്‍ ആവശ്യമായിരിക്കുന്നു. ചെറുകാര്‍ നിര്‍മാതാവെന്ന പേരില്‍ നിന്ന് പുറത്തുകടക്കുവാനുള്ള ശ്രമം ഇരു കമ്പനികളും നടത്തുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ പുതിയ എം പി വി. രണ്ടു ദിവസം മുന്‍പ് ഒരു ചെറു എസ് യു വി കണ്‍സെപ്റ്റ് ഓട്ടോ എഖ്സ്പോയില്‍ അവതരിപ്പിച്ചിരുന്നു മാരുതി സുസുക്കി.


Click it and Unblock the Notifications








