ടാറ്റ നാനോ സിഎന്‍ജി-പെട്രോള്‍ പതിപ്പ്
ടാറ്റ നാനോയുടെ സി എന്‍ ജി - പെട്രോള്‍ പതിപ്പ് ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. സി എന്‍ജിയിലും പെട്രോളിലും ഈ വാഹനത്തിന് ഓടാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സി എന്‍ ജി ഇന്ധനം എല്ലായിടങ്ങളിലും ലഭ്യമല്ലാത്തത് കാറിന് സഞ്ചരിക്കാവുന്ന ദൂരത്തിന്‍റെ പരിധി നിശ്ചയിക്കുന്ന ഒരു ഘടകമായി മാറിയിട്ടുണ്ട്. ഈ പ്രശ്നത്തെ പരിഹരിക്കാന്‍ രണ്ട് ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ഈ സാധ്യതയിലാണ് നാനോ സി എന്‍ ജി - പെട്രോള്‍ പതിപ്പു വഴി ടാറ്റ നോട്ടമിടുന്നത്.

ടാറ്റ നാനോ സി എന്‍ ജി പതിപ്പിന് ബൈ ഫ്യൂവല്‍ 624 സിസി എംപിഎഫ്‍വൈ എന്‍ജിനാണുള്ളത്. 4 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍. നിലവിലുള്ള നാനോയുമായി മിക്കവാറും സമാനമാണ് ഡിസൈന്‍. പിന്‍വീല്‍ ഡ്രൈവാണ് ഈ കാറും.


Click it and Unblock the Notifications








