സുസുക്കിയുടെ ഹൈക്കു കാറുകള്‍

കീ കാറുകള്‍ എന്നു കേട്ടിട്ടുണ്ടോ? ജപ്പാന്‍കാര്‍ കണ്ടെത്തിയ കാറുകളുടെ ഹൈക്കുവാണിത്. ചെറുകാര്‍ എന്ന് പറഞ്ഞാലും മതിയാവില്ല. ചെറിയ ചെരുകാര്‍ എന്നുതന്നെ പറയണം. കീ കാറുകളുടെ ചരിത്രം മുന്‍പൊരു തവണ പറഞ്ഞതാണ്. അറിയാത്തവര്‍ക്കായി ഒന്നു ചുരുക്കി വിവരിക്കാം.

രണ്ടാം ലോകയുദ്ധത്തിനു ശേഷം പാടെ തകര്‍ന്നടിഞ്ഞ ജപ്പാന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി നടത്തിയ കഠിന ശ്രമങ്ങളുടെ ഭാഗമായാണ് കീ കാറുകള്‍ രംഗത്തു വരുന്നത്. വലിയ ശേഷിയുള്ള വാഹനങ്ങള്‍ വാങ്ങാന്‍ ജപ്പാന്‍കാരന് സാമ്പത്തികശേഷിയില്ലായിരുന്നു. ചെറിയ തോതിലുള്ള കച്ചവടങ്ങളിലൂടെ പിടിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു ജപ്പാന്‍. ഈ ക്രയവിക്രയങ്ങള്‍ക്കാവശ്യമായ വലിപ്പത്തിലും ശേഷിയിലുമുള്ള വാഹനങ്ങളാണ് വേണ്ടിയിരുന്നത്. അങ്ങനെയാണ് കീ കാറുകള്‍ വിപണിയിലെത്തുന്നത്. 150 സിസി ശേഷിയുള്ള ഒരു കാര്‍ ഇന്ന് സങ്കല്‍പിക്കാനാവുമോ? പക്ഷെ അതിജീവനത്തിന്‍റെ ആദ്യകാലങ്ങളില്‍ ഇത്തരം ചെറു കുതിരശക്തികളാണ് ജപ്പാന്‍ ജനതയെ മുന്നോട്ട് നയിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ കീ കാറുകള്‍ അവതരിപ്പിക്കുന്നതിന്‍റെ പ്രസക്തിയെന്താണ്? ഇന്ത്യ വളര്‍ച്ചയുടെ ചെറുദൂരങ്ങള്‍ താണ്ടിത്തുടങ്ങുകയാണ് എന്നതാണത്. നാനോയും ബജാജ് ആര്‍ഇ60-യുമെല്ലാം ഈ ചെറുദൂരങ്ങള്‍ താണ്ടാന്‍ ഇന്ത്യയെ സഹായിക്കാന്‍ നിര്‍മിക്കപ്പെട്ടവയാണ്. മൂന്ന് കീ കാറുകളാണ് ദില്ലി ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇവ സുസുക്കി ബ്രാന്‍ഡിലാണ് നിലവിലുള്ളത്. മാരുതി സുസുക്കിയായി കീ കാറുകള്‍ ഇന്ത്യയിലേക്കു വരുമോ എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ആരും പറയുന്നില്ല. എങ്കിലും പ്രതീക്ഷിക്കാതിരിക്കേണ്ട കാര്യമില്ല.

സുസുക്കി സോലിയോ, സുസുക്കി എംആര്‍ വാഗണ്‍ ആര്‍, സുസുക്കി പാലറ്റെ എസ്‍ഡബ്ലിയു വേരിയന്‍റ് എന്നിവയാണ് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

More from DriveSpark

Article Published On: Tuesday, January 10, 2012, 13:13 [IST]
English summary
Maruti Suzuki showcased three small 660 CC Kei cars at the Delhi Auto Expo 2012. Suzuki Solio, the Suzuki MR Wagon and the Suzuki Palette SW variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X