വാഗണ്‍ ആറിനെ മാറ്റാന്‍ എംആര്‍ വാഗണ്‍?

ദില്ലി ഓട്ടോ എക്സ്പോയില്‍ സുസുക്കി അവതരിപ്പിച്ച കീ കാറുകളില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയത് സുസുക്കി എം ആര്‍ വാഗണ്‍ ആണ്. സുസുക്കി സോലിയോ, സുസുക്കി പലറ്റെ എന്നിവയായിരുന്നു മറ്റ് കാറുകള്‍. കീ കാറുകള്‍ വളരെയേറെ ഇന്ധനക്ഷമയുള്ളതും സ്ഥലസൗകര്യമേറിയതുമാണ്.പുറത്തുനിന്ന് നോക്കിയാല്‍ വളരെ ചെറുതാണെങ്കിലും അകം വളരെ വിശാലമാണ്.

ഈ മൂന്ന് കാറുകള്‍ക്കും 660 സിസി എംപിഎഫ്ഐ പെട്രോള്‍ എന്‍ജിനാണുള്ളത്. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ഓട്ടോപത്രപ്രവര്‍ത്തകര്‍ വമ്പിച്ച ഊഹങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. വാഗണ്‍ ആറിന് പകരക്കാരനായി എംഅര്‍ വാഗണ്‍ വരുമെന്നാണ് ഊഹം. ഇതിന് ബലം നല്‍കുന്ന ചില തെളിവുകള്‍ ഓട്ടോ പാപ്പരാസികള്‍ ചിത്രസഹിതം നല്‍കുന്നുണ്ട്. സുസുക്കിയുടെ മറ്റൊരു കീ കാറായ ആള്‍ട്ടോ ഇകോ ഇന്ത്യന്‍ തെരുവുകളില്‍ റോഡ് ടെസറ്റ് നടത്തുന്നതിന് ചില സ്പൈ ഷോട്ടുകള്‍ തെളിവ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ റോഡ് അവസ്ഥകള്‍ക്കും കാലാവസ്ഥയ്ക്കും എത്രമാത്രം അനുയോജ്യമാണ് 660 സിസി കാറുകള്‍ എന്നത് ടെസ്റ്റ് ചെയ്ത് മനസ്സിലാക്കി വരികയാണ് മാരുതി ഇപ്പോള്‍.

റോഡ് ടെസ്റ്റ് റിസള്‍ട്ട് തരക്കേടില്ലാത്തതാണെങ്കില്‍ ഈ കാറുകള്‍ ഇന്ത്യയില്‍ ഇടിച്ചിറങ്ങുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

More from DriveSpark

Article Published On: Tuesday, January 10, 2012, 13:44 [IST]
English summary
Maruti Suzuki showcased three small 660 CC Kei cars at the Delhi Auto Expo 2012. Suzuki Solio, the Suzuki MR Wagon and the Suzuki Palette SW variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X