രണ്ട് ഹര്‍ലി ബൈക്കുകള്‍ ദില്ലിയില്‍
ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പന്നവൈവിധ്യം വര്‍ധിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഹര്‍ലി ഡേവിസണ്‍. രണ്ട് പുതിയ ബൈക്കുകള്‍ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചാണ് ഹര്‍ലി ഡേവിസണ്‍ ഇന്ത്യന്‍ വിപണിയോടുള്ള തങ്ങളുടെ താല്‍പര്യം അറിയിക്കുന്നത്.

എഫ് എക്സ് ഡി ബി സ്ട്രീറ്റ് ബോബ്, എഫ് എക്സ് ഡി സി സൂപ്പര്‍ ഗ്രൈഡ് എന്നീ ബൈക്കുകളാണ് ഹര്‍ലി ഡേവിസണ്‍ പുതുതായി വിപണിയിലെത്തിയിരിക്കുന്നത്. സ്ട്രീറ്റ് ബോബിന് ദില്ലി എക്സ് ഷോറൂം വില 9.95 ലക്ഷമാണ്. സൂപ്പര്‍ ഗ്ലൈഡിന് വില 11.5 ലക്ഷമാണ്. രണ്ട് മോഡലുകളും വിദേശത്തുനിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്.
ദില്ലി ഓട്ടോ എക്സ്പോ വാര്‍ത്തകള്‍


Click it and Unblock the Notifications








