ഹര്‍ലി വിലയിലെ മത്സരക്ഷമത
വളരെ മത്സരക്ഷമമായ വിലയിലാണ് ബൈക്കുകള്‍ വിപണിയിലെത്തിയിരിക്കുന്നതെന്ന് ഹര്‍ലി ഡേവിസണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനൂപ് പ്രകാശ് പറയുന്നു. ഇന്ത്യയില്‍ റൈഡിഗ് സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഹര്‍ലി ആദ്യമായി ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വലിയ നിക്ഷേപങ്ങള്‍ ഹര്‍ലി നടത്തുന്നതായി അനൂപ് പറയുന്നു.

1600 സിസിയാണ് സ്ട്രീറ്റ് ബോബിന്‍റെ എന്‍ജിന്‍ ശേഷി. വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുന്നതിനാല്‍ വിലയില്‍ കാര്യമായ വിലക്കുറവ് വരും. ഇന്ത്യയില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ഹര്‍ലിക്കുള്ളത്. പുതിയ രണ്ട് ബൈക്കുകള്‍ക്കുമുള്ള ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications








