ദില്ലിയിലെ ബോളിവുഡ് സാന്നിധ്യം
പതിനൊന്നാമത് ദില്ലി ഓട്ടോ എക്സ്പോ ലോക കാര്‍ ഭീമന്മാരുടെ പങ്കാളിത്തം കൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്. ബോളിവുഡിലെ കൊമ്പന്‍മാര്‍ മുഴുവന്‍ ദില്ലി എക്സ്പോ നടക്കുന്ന പ്രഗതി മൈതാനിയില്‍ വന്ന് തടിച്ചുകൂടിയിരുന്നു. തങ്ങളുടെ പവലിയനുകളില്‍ ആളുകള്‍ തടിച്ചുകൂടാന്‍ ഓട്ടോകമ്പനികള്‍ ഇത്തരം ഐറ്റത്തെ ഒന്നിനെയെങ്കിലും കൊണ്ടുവരാന്‍ ശ്രദ്ധിച്ചു.

ബോളിവുഡിന്‍റെ പുതിയ സൂപ്പര്‍ സ്റ്റാറായ രണ്‍ബീര്‍ കപൂര്‍ അദ്ദേഹമാണ് നിസ്സാനിന്‍റെ പുതിയ കാറായ ഇവാലിയയുടെ ലോഞ്ച് ഹാള്‍ നമ്പര്‍ 18ല്‍ നടക്കുന്ന സമയത്ത് താരമായി ബൂത്തില്‍ നിന്നത്.


Click it and Unblock the Notifications








