ഓഡി ക്യൂ3യും കത്രീന കൈഫും
ഓഡി ക്യൂ 3യുടെ ബോളിവുഡ് പ്രണയം വളരെ പേരു കേട്ടതാണ്. ഡ്രൈവ്സ്പാര്‍ക് ഡോട് കോം ഇക്കാര്യം നിരവധി റിപ്പോര്‍ട്ടുകളിലൂടെ നാട്ടുകാരെ അറിയിച്ചുരുന്നതാണ്. പരസ്യത്തിന് പണം ചെലവാക്കുന്നതില്‍ ഇത്തിരി ബുദ്ധിമുട്ടുള്ള പാര്‍ട്ടിയാണ് ഓഡി. പകരം ബോളിവുഡ് നടന്‍മാര്‍ക്കോ നടിമാര്‍ക്കോ ഓരോ ഓഡി കാര്‍ സൗജന്യമായി നല്‍കും. ഇത് ഓഡിക്ക് ദീര്‍ഘകാലത്തേക്ക് പരസ്യം നല്‍കുന്ന ഒരു ഇടപാടായി മാറുകയും ചെയ്യും. നടന്‍/നടി കാറെടുത്ത് പോകുന്നിടത്തെല്ലാം ഓഡിക്ക് പരസ്യം തന്നെ.

ദില്ലി എക്സ്പോയില്‍ ഓഡി ക്യൂ3 ലോഞ്ച് ചെയ്ത സമയത്ത് ബോളിവുഡ് നടി കത്രിന കൈഫാണ് സ്റ്റേജില്‍ ക്യാമറക്കണ്ണുകളെ ആകര്‍ഷിച്ചത്. മോഡലും നടിയുമായ ലിസ റായിയും ഓഡി ക്യൂ3 ലോഞ്ച് പാഡില്‍ ഉണ്ടായിരുന്നു.
ബിഗ്‍ബിയും ആദ്യ ഇന്ത്യന്‍ സൂപ്പര്‍കാറും


Click it and Unblock the Notifications








