വില കൂട്ടുമ്പോൾ ഇങ്ങനെ കൂട്ടണം, ആരേയും വേദനിപ്പിക്കാതെ പൾസർ ബൈക്കുകൾക്ക് പുതിയ വിലയിട്ട് ബജാജ്

തൊണ്ണൂറുകളിൽ ജനിച്ചവരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള മോട്ടോർസൈക്കിളുകളാണ് ബജാജ് പൾസർ. ഇപ്പോൾ 125 സിസി മുതൽ 400 സിസി വരെയുള്ള നിരയിൽ മിന്നിത്തിളങ്ങുന്ന പൾസറുകൾ യൂത്തൻമാർക്കിടയിലെ നിറസാന്നിധ്യമാണ്. താങ്ങാനാവുന്ന വിലയും യൂത്ത്ഫുൾ ഡിസൈനും കുറഞ്ഞ മെയിൻ്റനെൻസുമെല്ലാം ആളുകളെ ഇപ്പോഴും ബജാജിൻ്റെ ഇതിഹാസത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് പൾസർ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഉൽപ്പാദനച്ചെലവ് ഉയർന്നതോടെയാണ് ഇത്തരത്തിലൊരു കടുംകൈ ഉപഭോക്താക്കളോട് ചെയ്യാൻ കമ്പനി നിർബന്ധിതരായത്. പക്ഷേ 461 രൂപ മുതൽ 1,460 രൂപ വരെ മാത്രമാണ് വില കൂട്ടിയിരിക്കുന്നത് എന്നത് ആളുകളെ നേരിട്ട് ബാധിക്കാനിടയില്ല.

ഇനി പൾസർ നിരയിലുണ്ടായ വില വർധനവ് എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ? എൻട്രി ലെവൽ ബജാജ് പൾസർ 125 മോഡലിന് 778 രൂപ മുതൽ 1,020 രൂപ വരെയാണ് വില വർധനവ്. നിയോൺ സിംഗിൾ സീറ്റ് വേരിയൻ്റിന് 891 രൂപ വർധിച്ചു. നേരത്തെ 79,048 രൂപയായിരുന്നത് ഇപ്പോൾ 79,939 രൂപയായി. അടുത്തതായി കാർബൺ ഫൈബർ സിംഗിൾ സീറ്റ് വേരിയൻ്റ് ഇപ്പോൾ 86,411 രൂപയ്ക്ക് ലഭ്യമാണ്.

Bajaj Pulsar Models Get Price Hike Up To Rs 1 460

85,633 രൂപയായിരുന്ന മുൻ വിലയിൽ നിന്ന് 778 രൂപയുടെ വർധനവാണ് ബജാജ് പൾസർ 125 നിയോൺ സിംഗിൾ സീറ്റ് കാർബൺ ഫൈബർ മോഡലിന് സംഭവിച്ചിരിക്കുന്നത്. കാർബൺ ഫൈബർ സ്പ്ലിറ്റ് സീറ്റ് വേരിയൻ്റിന് ഇപ്പോൾ 1,020 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. നേരത്തെ 87,527 വില 88,547 രൂപയായിട്ടാണ് ബജാജ് ഉയർത്തിയിരിക്കുന്നത്. 125 സിസി വിഭാഗത്തിൽ ബജാജ് പൾസർ N125, NS125 എന്നീ മോഡലുകളുമുണ്ട്.

പൾസർ N125 പതിപ്പിൻ്റെ വിലയിൽ മാറ്റമൊന്നുമില്ലെങ്കിലും പൾസർ NS125 മോഡലിൻ്റെ വില 461 രൂപ മുതൽ 1,460 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. പൾസർ NS125 ബേസ് വേരിയൻ്റ് ഇപ്പോൾ 92,642 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. മുമ്പത്തെ വില 91,182 രൂപയിൽ നിന്ന് 1,460 രൂപയാണ് കൂട്ടിയിരിക്കുന്നത്. LED BT വേരിയൻ്റിന് 461 രൂപ വില വർധനവിന് ശേഷം 94,253 രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില. മുമ്പത്തെ വില 93,792 രൂപയായിരുന്നു.

Bajaj Pulsar Models Get Price Hike Up To Rs 1 460

പൾസർ NS125 LED BT ABS പതിപ്പ് വാങ്ങാനെത്തുന്നവർ 555 രൂപയാണ് ഇനി മുതൽ കൈയിൽ അധികം കരുതേണ്ടത്. മുമ്പ് 98,400 രൂപയുണ്ടായിരുന്നെങ്കിൽ പുതിയ വില 98,955 രൂപയായി മാറിയിട്ടുണ്ട്. പൾസർ ബൈക്കുകളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് പൾസർ 150 എന്നതിനാഷ ഇതിൻ്റെ വിലയിൽ മാറ്റമൊന്നുമില്ല. സിംഗിൾ ഡിസ്ക്, ട്വിൻ ഡിസ്ക് വേരിയന്റുകൾ മുമ്പത്തെ പോലെ യഥാക്രമം 1,11,669 രൂപയ്ക്കും 1,15,481 രൂപയ്ക്കും സ്വന്തമാക്കാനാവും.

പൾസർ N160 മോഡലിൻ്റെ കാര്യത്തിലേക്ക് വന്നാൽ സിംഗിൾ സീറ്റ് വിത്ത് ട്വിൻ ഡിസ്ക് വേരിയൻ്റിന് മാത്രമേ വില വർധനവ് ഉണ്ടായിട്ടുള്ളൂ. വില 702 രൂപയുടെ മാറ്റമാണ് ഇതിന് സംഭവിച്ചിരിക്കുന്നത്. നേരത്തെ 1,13,133 രൂപയായിരുന്നത് 1,13,835 രൂപയായിട്ടാണ് മാറിയിരിക്കുന്നത്. പൾസർ N160 ഡ്യുവൽ ചാനൽ ABS, സിംഗിൾ സീറ്റ് വിത്ത് USD, ഡ്യുവൽ ചാനൽ ABS വിത്ത് USD വേരിയന്റുകൾ എന്നിവയുടെ വില മുമ്പത്തേതിന് സമാനമാണ്.

Bajaj Pulsar Models Get Price Hike Up To Rs 1 460

ഇവയ്ക്ക് യഥാക്രമം 1,16,773 രൂപ, 1,23,983 രൂപ, 1,26,290 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ബജാജിൻ്റെ പൾസർ NS160, NS200, RS200 എന്നീ മൂന്ന് ബൈക്കുകൾക്കും 702 രൂപ വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ വിലകൾ യഥാക്രമം 1,20,873 രൂപ, 1,32,726 രൂപ, 1,71,873 രൂപ എന്നിങ്ങനെയാണ്. പൾസർ 220F മോഡലിന് 696 രൂപയുടെ വിലക്കയറ്റം സംഭവിച്ചു. നേരത്തെ 1,28,490 രൂപയായിരുന്ന വില ഇപ്പോൾ 1,29,186 രൂപയായിട്ടാണ് പരിഷ്ക്കരിച്ചിരിക്കുന്നത്.

2025 ഡിസംബറിൽ പുതുക്കിയ 2026 പൾസർ 220F ബജാജ് പുറത്തിറക്കിയിരുന്നു. ക്വാർട്ടർ ലിറ്റർ സെഗ്‌മെന്റിലേക്ക് വരുമ്പോൾ പൾസർ N250 മോഡലിന് 820 രൂപ വില വർധിച്ചിട്ടുണ്ട്. മുമ്പത്തെ 1,33,346 രൂപയിൽ നിന്ന് 1,34,166 രൂപയായി പുതിയ വില ഉയർന്നു. ബ്രാൻഡിൻ്റെ പൾസർ NS400Z നേക്കഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് 1,036 രൂപയുടെ വില വർധനവ് നടപ്പിലാക്കുകയുണ്ടായി. മുമ്പ് 1,92,794 രൂപയായിരുന്ന വില 1,93,830 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്. എന്തായാലും ബജാജിൻ്റെ ഈ ചെറിയ രീതിയിലുള്ള വില പരിഷ്ക്കരണം മറ്റ് കമ്പനികളും മാതൃകയാക്കേണ്ടതാണ്.

More from DriveSpark

Article Published On: Friday, January 16, 2026, 13:06 [IST]
English summary
Bajaj pulsar models get price hiked up to rs 1460 details inside
കൂടുതല്‍... #bajaj auto #bajaj pulsar #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X