ഇന്ത്യ കണ്ട ആദ്യകാല ഇലക്ട്രിക് കാര്‍ — മെയ്നി രേവയുടെ ആത്മീയ പിന്‍ഗാമിയാണ് മഹീന്ദ്ര e2O. ഭേദപ്പെട്ട ഡ്രൈവിങ് റേഞ്ചും പ്രകനക്ഷമതയും നഗര യാത്രകള്‍ക്ക് മഹീന്ദ്ര e2O -യെ അനുയോജ്യനാക്കുന്നു. ഇലക്ട്രിക് കാറായതുകൊണ്ട് കരുത്തു കുറവായിരിക്കുമെന്ന പൊതുധാരണ e2O തിരുത്തും. വിപണിയില്‍ വില്‍പ്പനയിലുള്ള മറ്റു ചെറു കാറുകള്‍ക്ക് സമാനമായ കരുത്തുത്പാദനം മഹീന്ദ്ര e2O -യ്ക്കുണ്ട്. രണ്ടു ഡോര്‍, നാലു ഡോര്‍ പതിപ്പുകളായാണ് കാര്‍ വില്‍പ്പനയ്ക്ക് വരുന്നത്. രേവയെ അപേക്ഷിച്ച് e2O -യ്ക്ക് വലുപ്പവും വിശാലതയും കൂടുതലാണെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
സാധാരണ വെരിറ്റോ വാങ്ങാന്‍ ആളുകള്‍ കുറവാണെങ്കിലും മഹീന്ദ്ര ഇവെരിറ്റോയ്ക്ക് വിപണിയില്‍ മോശമല്ലാത്ത പ്രചാരമുണ്ട്. ടാക്സി മേഖലയിലാണ് ഇവെരിറ്റോ കൂടുതലായും ഉപയോഗിച്ചു വരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ കാറുകളില്‍ ഒന്നുകൂടിയാണ് മഹീന്ദ്ര ഇവെരിറ്റോ. റെനോയുമായി കൂട്ടുകൂടിയ കാലത്ത് ലോഗനെ അടിസ്ഥാനപ്പെടുത്തി മഹീന്ദ്ര ആവിഷ്കരിച്ച സെഡാനാണ് വെരിറ്റോ.