മികച്ച ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾ

ഇന്ത്യയിലെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകളുടെ ഒരു ലിസ്റ്റ് ഇതാ. ഈ മുൻനിരയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകൾ, ശ്രേണി, ചാർജിംഗ് സമയം, സവിശേഷതകൾ, സവിശേഷതകൾ എന്നിവയും അതിലേറെയും പരിശോധിക്കുക.

  • 1 . ഏഥർ 450X

    New ഏഥർ 450X
    Scooters
    1,55,238 Onwards
    ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഏഥർ 450X. മുമ്പുണ്ടായിരുന്ന ഏഥർ 450 അടിസ്ഥാനമാക്കിയാണ് ഇതിനെ കമ്പനി തയാറാക്കിയിരിക്കുന്നത്. പക്ഷേ പുതിയ കളർ ഓപ്ഷനുകളും സോഫ്റ്റ്വെയർ മെച്ചപ്പെടുത്തലുകളും ഉൾപ്പെടെ കുറച്ച് പരിഷ്ക്കാരങ്ങളും മോഡലിന് ലഭിക്കുന്നുണ്ട്. മെലിഞ്ഞ ഡിസൈൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ സ്പോർട്ടിയറാണ് ഏഥർ 450X. 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ പെയറിംഗ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ 450X പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിന് IP67 റേറ്റിംഗുള്ള 2.61kWh ബാറ്ററി പായ്ക്ക്, 3,300 വാട്ട് മോട്ടോർ എന്നിവയാണ് കരുത്തുപകരുന്നത്. ഇത് 0-40 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിൽ കൈവരിക്കാൻ പ്രാപ്‌തമാണ്. അതേസമയം 80 കിലോമീറ്റാറാണ് പരമാവധി വേഗത. ഏകദേശം 116 കിലോമീറ്റർ റേഞ്ചും സ്‌കൂട്ടർ നൽകുന്നുണ്ട്.
  • 2 . ടിവിഎസ് ഐക്യൂബ്‌

    New ടിവിഎസ് ഐക്യൂബ്‌
    Scooters
    1,09,319 Onwards
    ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിനായുള്ള ടിവിഎസിന്റെ ഉത്തരമാണ് ഐക്യൂബ്. ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനിനൊപ്പം സവിശേഷതകളാലും സമ്പന്നമാണ് ഈ ക്യൂട്ട് ഇവി. ഇൻസ്ട്രുമെന്റേഷനായി ഒരു പൂർണ കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് ഐക്യൂബ് അവതരിപ്പിക്കുന്നത്. ഇതിനു പുറമെ എൽഇഡി ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നാവിഗേഷൻ അസിസ്റ്റ്, ജിയോഫെൻസിംഗ്, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ ജോടിയാക്കൽ തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു. ടിവിഎസ് ഐക്യൂബിന് കരുത്തേകുന്നത് 2.25 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ്. 0-40 കിലോമീറ്റർ വേഗത വെറും 4.2 സെക്കൻഡിനുള്ളിൽ വൈകരിക്കും. പരമാവധി വേഗത 78 കിലോമീറ്ററാണ്. അതേസമയം ഏകദേശം 75 കിലോമീറ്റർ റേഞ്ചാണ് ഐക്യൂബ് വാഗ്‌ദാനം ചെയ്യുന്നത്.
  • 3 . Okaya ഫാസ്റ്റ് F2F

    New Okaya ഫാസ്റ്റ് F2F
    Scooters
    79,999 Onwards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X

Please select your city