പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ Q7 എസ്യുവിയെ ഔഡി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. കമ്പനിയുടെ ഐതിഹാസിക ക്വാട്ട്രോ ഓള് വീല്‍ ഡ്രൈവ് സംവിധാനമാണ് Q7 -ന് ലഭിക്കുന്നത്. ഏതു പ്രതലങ്ങളിലും പരമാവധി ഘര്‍ഷണം ഉറപ്പുവരുത്താന്‍ ക്വാട്ട്രോ ഓള് വീല്‍ ഡ്രൈവ് യൂണിറ്റിന് കഴിയും. പോര്‍ഷ കയെന്, ബെന്റ്ലി ബെന്റേഗ, ലംബോര്‍ഗിനി ഉറൂസ് മോഡലുകള്‍ ഉപയോഗിക്കുന്ന ഫോക്സ്വാഗണിന്റെ MLB അടിത്തറയാണ് ഔഡി Q7 -നും ആധാരം.