ഹിമാലയൻ വാങ്ങാൻ വരട്ടെ, പുതിയ കെടിഎം 390 അഡ്വഞ്ചർ ബൈക്കാണ് ബൈക്ക്! റിവ്യൂ വിശേഷങ്ങൾ ഇതാ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോട് ഇന്ത്യക്കാർക്ക് പ്രിയം കൂടിയത് റോയൽ എൻഫീൽഡ് ഹിമാലയന്റെ വരവോടെയാണെന്ന് വേണം പറയാൻ. പിന്നീട് ഹീറോ എക്‌സൾസ് പോലെയുള്ള ചില കിടിലൻ മോഡലുകളും അവതരിക്കപ്പെട്ടപ്പോൾ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മാണ് എൻഫീൽഡിനെ വെല്ലാൻ പാകത്തിനുള്ള ഉശിരൻ മോഡലുമായി രംഗത്തെത്തിയത്. 390 അഡ്വഞ്ചർ അങ്ങനെ രൂപമെടുത്ത ബൈക്ക് അതിവേഗം രാജ്യത്ത് ഹിറ്റാവുകയായിരുന്നു. ജനപ്രിയനായിരുന്ന 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച മോഡൽ അതിവേഗം ഹിറ്റാവുകയും ചെയ്‌തു. ഹൈവേകളിൽ പോലും പുറത്തെടുക്കാനാവുന്ന മിന്നും പ്രകടനം തന്നെയാണ് ഇതിനെ ഹിമാലയനിൽ നിന്നും വേറിട്ടുനിർത്തിയിരുന്നത്.

അടുത്തിടെയിതാ പുതുതലമുറ 390 അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി കെടിഎം ഏവരേയും ഞെട്ടിച്ചിരുന്നു. പണ്ടത്തെ രൂപവും ഭാവവുമെല്ലാം അഴിച്ചുവെച്ച് കെടിഎം അതിന്റെ 450 ഡക്കാർ റാലി ബൈക്കുകളിൽ നിന്നും പ്രചേദനമുൾക്കൊണ്ടാണ് പുത്തൻ മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. നല്ല വലിപ്പവും അതിനൊത്ത പെർഫോമൻസുമെല്ലാമായി അരങ്ങുവാഴാനെത്തിയ വാഹനം എങ്ങനെയുണ്ടെന്ന് അറിയാൻ ഏവർക്കും താത്പര്യം ഉണ്ടാവുമല്ലോ. അത്തരക്കാർക്കായിതാ ഏറ്റവും പുതിയ കെടിഎം 390 അഡ്വഞ്ചറിന്റെ റിവ്യൂ വിശേഷങ്ങൾ വായിക്കാം.

2025 KTM 390 Adventure Review

ഡിസൈൻ: മുകളിൽ പറഞ്ഞതുപോലെ 450 ഡക്കാർ റാലി ബൈക്കുകളിൽ നിന്നും പ്രചേദനമുൾക്കൊണ്ടാണ് പുത്തൻ 390 അഡ്വഞ്ചർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഉയർന്ന ഫ്രണ്ട് ഫെൻഡർ, അതിനൊത്ത വലിപ്പമുള്ള വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം എന്നിവയാണ് കെടിഎമ്മിന്റെ അഡ്വഞ്ചർ ബൈക്കിനെ കിടിമാക്കുന്ന പ്രധാന രൂപമാറ്റങ്ങൾ.

അതോടൊപ്പം മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, കളർ-ഇഞ്ചക്റ്റഡ് സൈഡ് പാനലുകൾ, നക്കിൾ ഗാർഡുകൾ, ഹൈ മൗണ്ടഡ് (റാലി-സ്റ്റൈൽ) 5 ഇഞ്ച് കളർ ടിഎഫ്ടി സ്‌ക്രീൻ, സിംഗിൾ-പീസ് സീറ്റ്, ഒരു ചെറിയ എൽഇഡി ടെയിൽലൈറ്റ് എന്നിവ കൂടിയാവുമ്പോൾ പുത്തൻ കെടിഎം 390 അഡ്വഞ്ചർ വേറെ ലെവലാകുന്നുവെന്ന് വേണം പറയാൻ. മുമ്പ് ഇത്തരത്തിലൊരു അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ ഇന്ത്യ കണ്ടിട്ടില്ലെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.

2025 KTM 390 Adventure Review

ഫീച്ചറുകൾ: റൈഡ്-ബൈ-വയർ, കോർണറിംഗ് എബിഎസ്, ഓഫ്‌റോഡ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ ഉൾപ്പെടെ ഫീച്ചറുകളുടെ വലിയൊരു നിരയുമായിട്ടാണ് 2025 കെടിഎം 390 അഡ്വഞ്ചർ വിപണിയിൽ എത്തുന്നത്. 5 ഇഞ്ച് കളർ ടിഎഫ്ടി സ്ക്രീൻ വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, മ്യൂസിക് കൺട്രോൾ എന്നീ ഫീച്ചറുകളും ഉപയോഗപ്പെടുത്താനാവും.

എഞ്ചിൻ: 390 ഡ്യൂക്കിൽ നിന്ന് കടമെടുത്ത 399 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് 2025 കെടിഎം 390 അഡ്വഞ്ചറിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 45.3 bhp പവറിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും സ്ലിപ്പർ ക്ലച്ചുമുള്ള 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നതും.

2025 KTM 390 Adventure Review

സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിം സജ്ജീകരണവുമായി വരുന്ന പുതിയ കെടിഎം 390 അഡ്വഞ്ചറിൽ സസ്പെൻഷനായി മുൻവശത്ത് 41 mm വലിപ്പമുള്ള WP USD ഓപ്പൺ കാട്രിഡ്ജ് ഫോർക്ക് സെറ്റപ്പും പിന്നിൽ മോണോഷോക്കുമാണ് ഓസ്ട്രിയൻ സ്പോർട് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് ഫോർക്ക് 200 mm ട്രാവലിനൊപ്പം 30 സ്റ്റെപ്പ് കംപ്രഷനും റീബൗണ്ട് ഡാമ്പിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം റിയർ മോണോഷോക്ക് റീബൗണ്ട് ഡാമ്പിംഗ്, 10 സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ്മെന്റ്, 205 mm വീൽ ട്രാവൽ എന്നിവ വാഗ്ദാനം ചെയ്യുന്നു. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക്ഡ് വീലുകളുമായി വരുന്ന ബൈര്രിന് അപ്പോളോയിൽ നിന്നുള്ള ട്യൂബ്‌ലെസ് ടയറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്‌ക്കും ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ കൊടുത്തിട്ടുമുണ്ട്.

2025 KTM 390 Adventure Review

ഓടിക്കാൻ എങ്ങനെയുണ്ട്: ഒറ്റ വാക്കിൽ പറഞ്ഞാൽ മുൻമോഡലിനേക്കാൾ ഗംഭീരമാക്കിയാണ് പുതുതലമുറ 390 അഡ്വഞ്ചറിനെ കെടിഎം പണിതിറക്കിയിരിക്കുന്നത്. ഓഫ്-റോഡ് കഴിവുകൾ പോലും ഇപ്പോൾ വേറെ ലെവലായിട്ടുണ്ടെന്ന് നിസംശയം പറയാം. 830 mm സീറ്റ് ഹൈറ്റ് ബൈക്കിനെ കൂടുതൽ റൈഡർ-ഫ്രണ്ട്ലിയാക്കുന്നുമുണ്ട്. എങ്കിലും സീറ്റിന് അൽപം കൂടി മികച്ച കുഷ്യനിംഗ് നൽകാമായിരുന്നുവെന്നാണ് ഓടിച്ചുനോക്കിയപ്പോൾ മനസിലായത്.

പുതിയതും ഉയരമുള്ളതുമായ വിൻഡ്‌സ്ക്രീൻ ഹൈവേകളിൽ കാറ്റിൽ നിന്നും മികച്ച സംരക്ഷണം നൽകുന്നുമുണ്ട്. എന്നിരുന്നാലും ഉയർന്ന വേഗതയിൽ ഹാൻഡിൽബാറുകളിലും ഫുട്‌പെഗുകളിലും ചെറിയ വൈബ്രേഷനുകൾ അനുഭവപ്പെടുന്നുമുണ്ടേ. എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ റോയൽ എൻഫീൽഡ് ഹിമാലയന് ഒത്ത എതിരാളി തന്നെയാണ് ഏറ്റവും പുതിയ കെടിഎം 390 അഡ്വഞ്ചർ എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

2025 KTM 390 Adventure Review

390 ഡ്യൂക്കിൽ നിന്ന് കടമെടുത്ത 399 സിസി എഞ്ചിൻ മികച്ച ലോ-എൻഡ് ടോർക്കാണ് നൽകുന്നതും. തേർഡ് ഗിയറിൽ ഡൗൺഷിഫ്റ്റ് ചെയ്യാതെ തന്നെ 25 കിലോമീറ്റർ വേഗതയിൽ സുഖമായി ഓടിക്കാനും കഴിയുന്നുണ്ട്. 390 ഡ്യൂക്കിനെ അപേക്ഷിച്ച് ഇത് അല്പം വ്യത്യസ്തമായ ഗിയറിംഗാണ് കെടിഎമ്മിന്റെ അഡ്വഞ്ചർ ടൂററിലുള്ളത്. ഇതുതന്നെയാണ് മികച്ച ലോ-എൻഡ് പെർഫോമൻസിന് കാരണമായിരിക്കുന്നതും.

More from DriveSpark

Article Published On: Tuesday, February 25, 2025, 10:00 [IST]
English summary
2025 ktm 390 adventure review design features engine performance and riding impressions
കൂടുതല്‍... #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X