കണ്ടാൽ തന്നെ ഒന്ന് വാങ്ങാൻ തോന്നും! ഹീറോയുടെ 250 സിസി പയ്യൻ ബൈക്ക് സൂപ്പറാണേ; റിവ്യൂ വിശേഷങ്ങൾ ഇതാ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പയറ്റി തെളിഞ്ഞവരാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). ഏതുതരം ബൈക്കുകളും പുറത്തിറക്കാൻ മിടുക്കുള്ള ബ്രാൻഡ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലൂടെയാണ് ഇന്ത്യക്കാരുടെ പ്രിങ്കരരായി മാറിയത്. എന്നാൽ യൂത്തൻമാരുടെ പ്രീതി പിടിച്ചുപറ്റാനായി പുറത്തിറക്കിയ CBZ, കരിസ്‌മ തുടങ്ങിയ മോഡലുകളെല്ലാം ഇതിഹാസ ബൈക്കുകളായി പേരെടുക്കുകയും ചെയ്‌തു. പിന്നീട് എക്സ്ട്രീം നിരയിലൂടെയാണ് ചോരത്തിളപ്പുള്ള യൂത്തൻമാരുടെ ഇടയിൽ ഹീറോ ശ്രദ്ധനേടിയത്. ഇപ്പോഴിതാ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലേക്ക് പുത്തനൊരു പടയാളിയുമായി എത്തുകയാണ് ബ്രാൻഡ്. എക്‌സ്ട്രീം 250R എന്ന പടക്കുതിരെയാണ് കമ്പനി കളത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

കെടിഎം, യമഹ, ബജാജ്, സുസുക്കി, ഹോണ്ട തുടങ്ങിയ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ വേണ്ടതെല്ലാം കരുതിയാണ് ആശാനെ ഒരുക്കിയിരിക്കുന്നത്. മിലാനിൽ നടന്ന 2023 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് കൺസെപ്റ്റ് 2.5 R Xtunt എന്ന് വിളിക്കപ്പെടുന്ന ഒരു ബൈക്കിനെ കമ്പനി ആദ്യം പുറത്തിറക്കുന്നത്. അന്നേ ലുക്കിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ലാതിരുന്ന ഈ മോഡലിനെ പലരും നോട്ടമിട്ടിരുന്നു.

Hero Xtreme 250R Review

പിന്നീട് കൺസെപ്റ്റ് പതിപ്പിനെ എക്‌സ്ട്രീം 250R എന്ന മൊഞ്ചനാക്കി പ്രദർശിപ്പിച്ചപ്പോഴും ഇതേ സ്വീകാര്യതയാണ് ലഭിച്ചത്. കാത്തിരിപ്പുകൾക്കൊടുവിൽ ഇപ്പോഴിതാ ഇന്ത്യൻ വിപണിയിലേക്കും എത്തുകയാണ് ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ. വാങ്ങാ ൻ കൊതിച്ചിരിക്കുന്നവർക്ക് പുതിയ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ എങ്ങനെയുണ്ടെന്ന് അറിയാൻ താത്പര്യമുണ്ടാവും അല്ലേ. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് മോഡൽ ഓടിച്ച് നോക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിക്കുകയുണ്ടായി. അതിനെ കുറിച്ചുള്ള റിവ്യൂ വിശേഷങ്ങൾ ഇനി പങ്കുവെക്കാം.

ഡിസൈനും ഫീച്ചറുകളും: ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും മയക്കുന്ന രൂപമാണ് ഹീറോ എക്സ്ട്രീം 250R മോഡലിനുള്ളതെന്ന് പറയാം. ഒരു ഫോറിൻ ബൈക്കിന്റെ അല്ലെങ്കിൽ റേസിംഗിനിറക്കുന്ന നേക്കഡ് ബൈക്കുകളുടെ ശൈലി മോഡലിന് നന്നായി ഇണങ്ങുന്നുമുണ്ട്. മുൻവശത്ത് ത്രികോണാകൃതിയിലുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് യൂണിറ്റാണ് ഹീറോ കൊടുത്തിരിക്കുന്നത്. ഇത് ശരിക്കും സ്പോർട്ടിയറായാണ് കാണപ്പെടുന്നത്.

Hero Xtreme 250R Review

കൂടാതെ അതിൽ H-ആകൃതിയിലുള്ള ഡിആർഎൽ സംയോജിപ്പിച്ചിരിക്കുന്നതും രസമാണ്. ഇതോടൊപ്പം അഴക് വർധിപ്പിക്കാനായി ഗോൾഡൻ അപ്സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകളും ഹീറോ സമ്മാനിച്ചിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകളുടെ സ്റ്റൈലും അടിപൊളിയായി ചേരുന്നുണ്ട്. ഷാർപ്പ് ഫ്രണ്ട് കൗൾ, പോളിഗോണൽ റിയർ-വ്യൂ മിററുകൾ, സ്ലീക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് വശ്യമായ രൂപമാണ് സമ്മാനിക്കുന്നത്.

Take a Poll

എക്സ്ട്രീം 250R നേക്കഡ് ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ 3D ഫോർമാറ്റിൽ 'എക്സ്ട്രീം' ബാഡ്ജിംഗും സമ്മാനിച്ചിട്ടുണ്ട്. അതേസമയം സൈഡ് റേഡിയേറ്റർ കവറുകളിൽ R ലെറ്ററിംഗും കാണാമേ. സ്പ്ലിറ്റ് സീറ്റുകൾക്ക് ഒരു സ്ലീക്ക് പ്രൊഫൈലാണ് കമ്പനി ഒരുക്കിയിരിക്കുന്നതും. ഇത് ബൈക്കിന്റെ സ്പോർട്ടി ലുക്കിനും ഫീലിനും യാതൊരു കുറവും വരുത്തുന്നില്ലെന്നും ഉറപ്പുവരുത്തുന്നുണ്ട്.

Hero Xtreme 250R Review

ഫ്യുവൽ ടാങ്ക് സെക്ഷനിൽ ഒരു യുഎസ്ബി ചാർജിംഗ് പോർട്ടും കാണാം. സ്പോർട്ടിനെസ് വർധിപ്പിക്കാനായി ടു-പീസ് സീറ്റ്, ആംഗുലർ ടാങ്ക് എക്സ്റ്റൻഷനുകൾ, സ്റ്റബി എക്സ്ഹോസ്റ്റ്, വ്യത്യസ്‌തമായ എൽഇഡി റിയർ ലൈറ്റിംഗ് സജ്ജീകരണം എന്നിവയാണ് എക്സ്ട്രീമിനെ കിടലമാക്കുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ എല്ലാ റൈഡിംഗ് വിശദാംശങ്ങളും ഉൾക്കൊള്ളുന്ന എൽസിഡി ഡിസ്പ്ലേയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമാണ് എക്സ്ട്രീം 250R നേക്കഡ് ബൈക്കിന് സമ്മാനിച്ചിട്ടുള്ളത്.

എഞ്ചിൻ: ഹീറോ എക്സ്ട്രീം 250R നേക്കഡ് ബൈക്കിൽ കമ്പനിയുടെ 250 സിസി, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 9,250 ആർപിഎമ്മിൽ 30 bhp കരുത്തും 7,250 ആർപിഎമ്മിൽ 25 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Hero Xtreme 250R Review

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന എക്സ്ട്രീം 250R മോഡലിന്റെ സസ്പെൻഷനായി മുന്നിൽ 43 mm USD ഫ്രണ്ട് ഫോർക്കും പിന്നിൽ 6 സ്റ്റെപ്പ് പ്രീലോഡ് ക്രമീകരണമുള്ള ഗ്യാസ്-ചാർജ്ഡ് മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 320 mm പെറ്റൽ ഡിസ്കും പിന്നിൽ സ്വിച്ചബിൾ ഡ്യുവൽ ചാനൽ എബിഎസുളള 230 mm പെറ്റൽ ഡിസ്ക്കുമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

വലിപ്പം: 2,023 മില്ലീമീറ്റർ നീളവും 828 മില്ലീമീറ്റർ വീതിയും 1,062 മില്ലീമീറ്റർ ഉയരവും 1,357 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് ഹീറോ മോട്ടോകോർപിന്റെ പുതിയ 250 സിസി മോട്ടോർസൈക്കിളിൽ അവതരിപ്പിക്കുന്നത്. അതേസമയം സ്ട്രീറ്റ് ഫൈറ്ററിന്റെ സീറ്റ് ഹൈറ്റ് 806 മില്ലീമീറ്ററാണെന്നും കമ്പനി പറയുന്നു. 167 mm ഗ്രൗണ്ട് ക്ലിയറൻസ് വരുന്ന എക്സ്ട്രീം 250R മോഡലിന് മൊത്തത്തിൽ 167.7 കിലോഗ്രാം ഭാരവും 11.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്.

Hero Xtreme 250R Review

ഓടിക്കാൻ എങ്ങനെയുണ്ട്: റൈഡിംഗിന്റെ കാര്യത്തിലായാലും പുത്തൻ ഹീറോ എക്സ്ട്രീം 250R വേറിട്ടുനിൽക്കുന്നുണ്ടെന്ന് പറയാം. അതിന്റെ നേക്കഡ് ഡിസൈൻ കാരണം ഒന്ന് കയറിയിരുന്ന് ഓടിക്കാൻ ആർക്കായാലും തോന്നിപ്പോവും. ഭാഗ്യവശാൽ പെർഫോമൻസിന്റെ കാര്യത്തിലായാലും പയ്യൻ ഒട്ടും പിന്നിലല്ല. സെഗ്മെന്റിലെ മറ്റ് മോഡലുകളോട് മുട്ടാൻ ഹീറോയുടെ സ്ട്രീറ്റ്ഫൈറ്ററിന് അനായാസം കഴിയും.

എക്സ്ട്രീം 250R മോഡലിലെ പുതിയ 250 സിസി എഞ്ചിൻ റിഫൈൻഡായതും വളരെ ടോർക്ക് ഉള്ളതുമാണ്. കൈകൊടുത്താൽ പറക്കുന്ന രീതിയിലുള്ള ആക്‌സിലേറഷനും പുതിയ തലമുറയെ ആകർഷിക്കും. ഗിയർ ഷിഫ്റ്റിംഗ് ആയാലും സ്പീഡ് കയറുന്നത് കാണാനായാലും രസകരമാണെന്ന് നിസംശയം പറയാം. ബൈക്കിലെ ആറാമത്തെ ഗിയർ ഹൈവേ റൈഡിംഗിന് അനുയോജ്യമാണ്. കൂടാതെ അധിക സമ്മർദ്ദം ഒന്നുമില്ലാതെ നൂറിന് മുകളിൽ വേഗം പിടിക്കുന്നുമുണ്ട്.

Hero Xtreme 250R Review

4000-5250 ആർപിഎമ്മിലുള്ള ലീനിയർ പവർ ഡെലിവറിയിൽ നേരിയ ഒരു ഫ്ലാറ്റ് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. എക്സ്ട്രീം 250R മോഡലിലെ സസ്പെൻഷൻ സജ്ജീകരണം നന്നായി ട്യൂൺ ചെയ്യാനും കമ്പനിക്കായിട്ടുണ്ട്. സസ്പെൻഷൻ കുണ്ടും കുഴികളും ആഗിരണം നന്നായി ചെയ്യുന്നുണ്ട്. റിലാക്‌സ്‌ഡായിട്ടുള്ള റൈഡിംഗ് പൊസിഷനും പാഡഡ് സീറ്റുകളും സുഖകരമായ യാത്രകളാണാ സമ്മാനിക്കുക. ദീർഘദൂര യാത്രകൾ വരെ മനോഹരമാക്കാൻ 250 സിസി എക്സ്ട്രീമിനാവും.

ഹീറോ അവകാശപ്പെടുന്നത് പോലെ എക്സ്ട്രീം 250R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന് 50:50 എന്ന അനുപാതത്തിൽ ഭാരം വിതരണം ചെയ്യാൻ കഴിയുമെന്നും റൈഡിംഗിൽ ബൈക്കിന് അതിന്റെ കെർബ് വെയ്റ്റ് സൂചിപ്പിക്കുന്നതിനേക്കാൾ ഭാരം കുറവായേ തോന്നുകയുമുള്ളൂ. MRF സാപ്പർ ടയറുകൾ ബൈക്കിന് നല്ല ഗ്രിപ്പും ആത്മവിശ്വാസവുമാണ് നൽകുന്നത്. ബ്രേക്കിംഗും അടിപൊളിയാണ്. സ്വിച്ചബിൾ എബിഎസിന്റെ പ്രവർത്തനവും പ്രായോഗികമാണ്. മൊത്തത്തിൽ പറഞ്ഞാൽ കൊടുക്കുന്ന പൈസയ്ക്ക് ആള് മുതലാണ് കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 20, 2025, 11:00 [IST]
English summary
Hero xtreme 250r review design features specs riding impression in detail
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X