100 സിസി സെഗ്മെന്റ് തൂക്കാൻ 'കുട്ടി ഷൈൻ'; ഹോണ്ടയുടെ പുത്തൻ ബൈക്കിന്റെ റിവ്യൂ ഇതാ...

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഇതിഹാസ നായകനായി വിലസുകയായിരുന്ന ഹീറോ സ്പ്ലെൻഡറിനെ തളയ്ക്കാൻ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഒരു വില്ലനെ അവതരിപ്പിക്കുകയുണ്ടായി. 125 സിസി വിഭാഗത്തിൽ അതികായകമായ ഷൈനിന്റെ പൈതൃകം കടമെടുത്തെത്തിയ 100 സിസി മോഡലിനെ കുറിച്ചാണീ പറയുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന ബൈക്കേതെന്ന് ചോദിച്ചാൽ ഇതിനുത്തരം ഏവർക്കും സ്പ്ലെൻഡറെന്ന് പറയാനാവും. എന്നാൽ ഇനി മുതൽ ഷൈൻ 100 ആകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനാവില്ല. 2011-ൽ ഹീറോയും ഹോണ്ടയും തമ്മിൽ വേർപിരിഞ്ഞതിനുശേഷം ഹോണ്ടയ്ക്ക് 100 സിസി വിഭാഗത്തിൽ സ്പ്ലെൻഡറിനു പകരക്കാരനെ കണ്ടെത്താനിയിരുന്നില്ല. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എല്ലാം തികഞ്ഞൊരു എതിരാളിയുമായി കമ്പനി വരുന്നത്.

Honda Shine 100

ശരിക്കും 100 സിസി മോട്ടോർസൈക്കിളുകൾക്ക് ഒരു വലിയ പഴകാല ചരിത്രമുണ്ട്. തൊണ്ണൂറുകളിലെല്ലാം യുവാക്കളുടെ സ്വപ്നമായിരുന്നു 100 സിസി ബൈക്ക് എന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇക്കാര്യം ഒരു തമാശയായി തോന്നിയേക്കാമെങ്കിലും ആ സ്വപ്ന ചിറകിലേറി വന്നവരാണ് യമഹ RX100 എല്ലാം. '100 സിസി ബൈക്കും അതിലൊരു പൂജാ ഭട്ടും വേണം' എന്ന രജപുത്രൻ സിനിമയിലെ പാട്ടെല്ലാം ഉണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമല്ലായിരുന്നു. എന്നാൽ കാലംമാറിയതോടെ ഈ എൻട്രി ലെവൽ ബൈക്കുകൾ സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗം മാത്രമാണ്.

ഇവിടെയാണ് സ്പ്ലെൻഡറിന് ബദലാവാൻ ഹോണ്ട ഷൈൻ 100 ശ്രമിക്കുന്നത്. 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ക്ലബിലെ ഏറ്റവും പുതിയ അംഗത്തിന് സ്‌പ്ലെൻഡറിനോളം തിളങ്ങാൻ എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം കോർത്തിണക്കിയാണ് ഹോണ്ട ബൈക്ക് നിർമിച്ചിരിക്കുന്നത്. എന്നാൽ റൈഡിംഗ് എങ്ങനെയുണ്ട്? മൈലേജ് എത്രകിട്ടും, എഞ്ചിൻ റിഫൈൻഡാണോ എന്നൊക്കെ അറിയാൻ നിങ്ങൾക്ക് കൗതുകമില്ലേ? അതറിയാൻ ഷൈൻ 100 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ തുടർന്ന് വായിക്കുക.

Honda Shine 100

ഡിസൈനും ഫീച്ചറുകളും: കാഴ്ച്ചയിൽ വലിയ 125 സിസി ഷൈനിന് സമാനമാണ് ഷൈൻ 100. എങ്കിലും ഒരു സാധാരണ ലളിതമായ കമ്മ്യൂട്ടർ ഡിസൈൻ ശൈലിയാണ് മോട്ടോർസൈക്കിൾ മുന്നോട്ടുകൊണ്ടുപോവുന്നത്. എങ്കിലും യുവാക്കളെയും വണ്ടി ആകർഷിക്കുമെന്നതിൽ തർക്കമൊന്നുമില്ല. മുൻവശത്ത് ഒരു ഹാലൊജെൻ ഹെഡ്‌ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളുമാണ് കാണാനാവുന്നത്. അതായത് ഫാൻസി ടച്ചുകളൊന്നുമില്ലാതെയാണ് ബൈക്ക് വരുന്നതെന്ന് സാരം. ഫ്രണ്ട് ഫെൻഡറിന് മാറ്റ് ഫിനിഷ് നൽകിയിരിക്കുന്നത് മികച്ച തീരുമാനമായി തോന്നിയേക്കാം.

5-സ്പോക്ക് അലോയ് വീൽ ഇതിന് അൽപ്പം സ്പോർട്ടി ഫീൽ നൽകുന്നുണ്ട്. കൂടുതൽ സ്റ്റൈലിനായി ഹോണ്ട ഷൈൻ ബാഡ്ജിംഗ്, ആകർഷകമായ സ്റ്റിക്കർ സ്ട്രിപ്പുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നീളമുള്ള സീറ്റിനൊപ്പം ഒരു സാധാരണ ലോ-സ്ലംഗ് എക്‌സ്‌ഹോസ്റ്റും റാപ്പ്എറൗണ്ട് ഗ്രാബ് ഹാൻഡിലുമാണ് ഷൈൻ 100-ന് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ടെയിൽലൈറ്റും പിന്നിലെ ടേൺ ഇൻഡിക്കേറ്ററുകളും ഹാലൊജൻ സെറ്റപ്പാണ്. ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ഗ്രേ, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രീൻ, ബ്ലാക്ക്-യെല്ലോ എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്.

Honda Shine 100

എൻട്രി ലെവൽ ബൈക്കായതിനാൽ തന്നെ ഹോണ്ട ഷൈൻ 100 മോഡലിൽ ഫാൻസി ഫീച്ചറുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോളാണ് മോട്ടോർസൈക്കിളിലുള്ളത്. സ്പീഡ്, ഓഡോ, ഫ്യുവൽ ഗേജ്, ടെൽ‌ടേൽ ലൈറ്റുകൾ എന്നിവ ഇതിനകത്ത് കാണാം. മാനുവൽ സ്റ്റാർട്ടർ കിക്ക് ചെയ്യാൻ മടിയുള്ളവർക്ക് ഇലക്ട്രിക് സ്റ്റാർട്ടർ ഉൾപ്പെടുന്ന അടിസ്ഥാന സ്വിച്ച് ഗിയറും ഷൈൻ 100-ൽ ഒരുക്കിയിട്ടുണ്ട്.

എഞ്ചിനും മറ്റ് വിവരങ്ങളും: 7.6 bhp കരുത്തിൽ പരമാവധി 8.05 Nm torque നൽകുന്ന പുതിയ എയർ കൂൾഡ്, 99.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഷൈൻ 100 ബൈക്കിൽ പ്രവർത്തിക്കുന്നത്. 4-സ്പീഡ് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഇതിന് ഫ്യൂവൽ ഇഞ്ചക്ഷനും കമ്പനിയുടെ eSP സംവിധാനവും വരെ ലഭിക്കുന്നുണ്ട്. പുതിയ OBD2 എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ് വാഹനം.

Honda Shine 100

വരാനിരിക്കുന്ന E20 മിശ്രിത ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ കുഞ്ഞൻ ഷൈനിന് കഴിയും. ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ബൈക്കിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ഹോണ്ട പറയുന്നത്. എന്തെങ്കിലും തകരാർ ഉണ്ടായാൽ കുറഞ്ഞ മെയിന്റനെൻസ് ഉറപ്പാക്കാൻ ഫ്യുവൽ പമ്പ് ടാങ്കിന് പുറത്താണ് നൽകിയിരിക്കുന്നത്.

മറ്റ് മെക്കാനിക്കലുകളിലേക്ക് നോക്കിയാൽ പുതിയ ഡയമണ്ട് ഫ്രെയിം ഷാസിയിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. സസ്പെഷൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ് എന്നിവയുമാണ് ലഭിക്കുക. പുതിയ ഷൈൻ 100-ന്റെ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത് കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ പിന്തുണയോടെ ഡ്രം ബ്രേക്കുകളാണ്.

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ 17 ഇഞ്ച് അലോയ് വീലുകളുമാണ് നിരത്തിലിറങ്ങുന്നത്. എൻട്രി ലെവൽ ബൈക്കായതിനാൽ തന്നെ വലിയ 670 mm നീളമുള്ള സീറ്റും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് കുഞ്ഞൻ ഷൈനിനുള്ളത്. മോട്ടോർസൈക്കിളിന് 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,245 മില്ലീമീറ്റർ വീൽബേസ് നീളവുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ആയതിനാൽ സിറ്റി റൈഡിംഗിലും മറ്റും മോഡലിന് മികച്ച യാത്രാ സുഖം നൽകാനാവും.

Honda Shine 100

റൈഡിംഗ് എങ്ങനെ: ഹോണ്ട ഷൈനിലെ പുതിയ എയർ കൂൾഡ് 99.7 സിസി എഞ്ചിൻ അതിന്റെ ക്ലാസിലെ ഏറ്റവും കാര്യക്ഷമമായ ഒന്നാണെന്ന് പറയാതെ വയ്യ. എൻട്രി ലെവൽ ബൈക്കായതിനാൽ തന്നെ പെർഫോമൻസിന്റെ കാര്യം മറക്കാം... പകരം മൈലേജ് എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ അപാരം തന്നെയെന്ന് വേണം പറയാൻ. ഹോണ്ട ഔദ്യോഗിക മൈലേജ് കണക്കുകൾ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റിവ്യൂ സമയത്ത് മോട്ടോർസൈക്കിളിന് 70 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകിയത്.

പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ മാന്യമായ മിഡ്-എൻഡ് ഗ്രണ്ട് വാഗ്ദാനം ചെയ്യാൻ ബൈക്കിനാവുന്നുണ്ട്. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗത വരെ ഈ കുട്ടിഷൈൻ നൽകുന്നുണ്ട്. എന്നാൽ വൈബ്രേഷനുകൾ ഉണ്ടായാക്കാം. കുറഞ്ഞ വേഗതയിൽ ഷൈൻ 100-ൽ വൈബ്രേഷനുകൾ ഒന്നും അനുഭവപ്പെടുന്നുമില്ല. കൂടാതെ സസ്പെൻഷൻ സജ്ജീകരണം സോഫ്റ്റർ സൈഡിലായതിനാൽ നമ്മുടെ നാട്ടിലെ കുണ്ടുംകുഴിയും എല്ലാം അനായാസം ചാടിക്കടക്കാൻ ഷൈനിനാവും.

Honda Shine 100

പുതിയ ഷൈൻ 100 പതിപ്പിന് മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും മൂന്ന് വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. ആയതിനാൽ ഉടമസ്ഥാവകാശത്തിന്റെ കാര്യമോർത്ത് ഒന്നും പേടിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ ഹോണ്ട ഷൈന്‍ 100 മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ നിര്‍മാണം ആരംഭിക്കുന്ന മോഡലിനായുള്ള ഡെലിവറി 2023 മെയ് മാസത്തോടെ ഹോണ്ട ആരംഭിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Monday, May 1, 2023, 12:00 [IST]
English summary
Honda shine 100 review engine mileage design and ride quality details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X