ബജാജിൻ്റെ പുത്തൻ ക്ലാസിക് ഇലക്‌ട്രിക് സ്‌കൂട്ടർ, ചേതക് C25 റിവ്യൂ വിശേഷങ്ങൾ വായിക്കാം

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഇപ്പോൾ ചേതക് തരംഗമാണെന്ന് വേണം പറാൻ. നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന ഇവികളിൽ ഒന്നായി ഇത് മാറിയത് വളരെ പെട്ടന്നായിരുന്നു. അടുത്ത് ഡീലർഷിപ്പുകളുള്ളതും ബജാജിനോടുള്ള വിശ്വാസവും താങ്ങാനാവുന്ന വിലയുമെല്ലാമാണ് ചേതക്കിനെ ജനങ്ങളിലേക്ക് വേഗത്തിൽ അടുപ്പിച്ച കാരണങ്ങൾ. 2019-ൽ വിപണിയിൽ എത്തിയിരുന്നുവെങ്കിലും പ്രധാന നഗരങ്ങളിൽ മാത്രമായിരുന്നു ചേതക് വിപണനത്തിന് എത്തിയിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ പതിയെ രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഇവി എത്തിയതോടെ ബജാജിൻ്റെ ശുക്രനുദിക്കുകയും ചെയ്‌തു. ടിവിഎസ് ഐക്യൂബിനോട് നഷ്‌ടപ്പെട്ട ടോപ്പ് സെല്ലർ പദവി തിരിച്ചുപിടിക്കാനായി വമ്പനി ഇക്കഴിഞ്ഞ ദിവസം ഇവിയുടെ C25 പുത്തൻ മോഡലും വിപണിയിലെത്തിക്കുകയുണ്ടായി.

സിറ്റി യാത്രകൾ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ മോഡലിന് താങ്ങാനാവുന്ന വിലയാണുള്ളത്. 1 ലക്ഷം രൂപ വിലയിൽ താഴെ പുതിയൊരു ഇലക്ട്രിക് സ്‍‌കൂട്ടർ തേടുന്നവർക്ക് നേരെ ബജാജിൻ്റെ ഷോറൂമിലേക്ക് ഇനി ധൈര്യമായി വണ്ടിതിരിക്കാമെന്ന് ചുരുക്കം. ചേതക് C25 ഇവി റിയൽ ലൈഫിൽ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. അവർക്കായിതാ പുതുമോഡലിൻ്റെ റിവ്യൂ വിശേഷങ്ങൾ പങ്കുവെക്കാം.

New Bajaj Chetak C25 Electric Scooter Review Design Features Riding Impression

ബാറ്ററി ചാർജിൻ്റെ കാര്യത്തിൽ പല ഇലക്ട്രിക് സ്കൂട്ടറുകളും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്നത് ബാറ്ററി പെട്ടെന്ന് തന്നെ കുറയ്ക്കാൻ കാരണമാകും. ഈ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് C25 പോലുള്ള മിഡ്-സ്പീഡ് സ്കൂട്ടറുകൾ. അതായത് പാഞ്ഞുകയറുന്ന സ്പീഡ് ഒന്നും പ്രതീക്ഷിച്ച് ആളുകൾ ഈ മോഡൽ വാങ്ങാൻ എത്തേണ്ടതില്ല. പ്രായോഗികതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് കമ്പനി ഇതിന് രൂപം കൊടുത്തിരിക്കുന്നത്.

ഡിസൈൻ

ചേതക് C25 മോഡലിലും ക്ലാസിക് ഡിസൈനാണ് ബജാജ് നൽകിയിരിക്കുന്നത്. ഇതിൻ്റെ നിയോ-റെട്രോ ലുക്ക് ആളുകളെ വേഗത്തിൽ ആകർഷിക്കാനായി കിടിലൻ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. 6 വ്യത്യസ്ത നിറങ്ങളിൽ ഇലക്‌ട്രിക് സ്‌കൂട്ടർ ലഭ്യമാവുന്നതായിരിക്കും. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഇലക്ട്രിക് സ്കൂട്ടറിൻ്റെ പ്രധാന ആകർഷണമാണ്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇതിൽ നൽകിയിട്ടുണ്ട്.

New Bajaj Chetak C25 Electric Scooter Review Design Features Riding Impression

മുൻവശത്ത് ചേതക് ലോഗോയും എടുത്ത് നിൽക്കുന്നുണ്ട്. അടിസ്ഥാന രൂപം ഒന്നുതന്നെയാണെങ്കിലും ചേതക് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങൾ C25 മോഡലിൽ കാണാനാവുന്നതായിരിക്കും. സ്കൂട്ടറിന് ഓൾ-മെറ്റൽ ബോഡിയാണ് നൽകിയിരിക്കുന്നത്. ഇത് വർഷങ്ങളോളം ഈട് നിൽക്കുമെന്ന് ഉറപ്പാണ്. ചേതക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ് ഈ മെറ്റൽ ബോഡി.

പ്രാക്റ്റിക്കാലിറ്റി

പുതിയ ബജാജ് ചേതക് C25 ഇലക്ട്രിക് സ്‌കൂട്ടറിൽ പ്രായോഗികമായ സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നത് ഫാമിലി സ്കൂട്ടർ തിരയുന്നവരെ ചാക്കാലാക്കാൻ സഹായിക്കും. സീറ്റിനടിയിൽ 25 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫുൾ-ഫെയ്‌സ് ഹെൽമെറ്റോ മറ്റു സാധനങ്ങളോ എളുപ്പത്തിൽ വെക്കാനാൻ ഇത് സഹായകരമാവും. അങ്ങനെ ദിവസേനയുള്ള ആവശ്യങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് ഇവിയെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

New Bajaj Chetak C25 Electric Scooter Review Design Features Riding Impression

മുൻവശത്ത് രണ്ട് സ്റ്റോറേജ് കമ്പാർട്ട്മെൻ്റുകളും നൽകിയിട്ടുണ്ടെന്നത് പ്രായോഗിക വശം ഉയർത്തുന്നു. സീറ്റ് വിശാലവും സുഖകരവുമായതിനാൽ റൈഡിംഗ് മികച്ചതായിരിക്കും. പിന്നിലിരിക്കുന്നവർക്ക് കൈ പിടിക്കുന്നതിന് വീതിയുള്ള ഗ്രാബ് ഹാൻഡിലും നൽകിയിട്ടുണ്ട്. ഭാരം കുറഞ്ഞ ഷാസിയിലാണ് C25 നിർമിച്ചിരിക്കുന്നത്. ഇത് സിറ്റി ട്രാഫിക്കിൽ സ്‌കൂട്ടർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. നല്ല റൈഡിംഗ് പൊസിഷൻ നൽകുന്നതിനായാണ് ഹാൻഡിൽബാറുകൾ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്.

തിരക്കേറിയ റോഡുകളിൽ സുഗമമായി സഞ്ചരിക്കാൻ ഇയൊരു കാര്യം സഹായിക്കും. സ്വിച്ച് ഗിയറുകൾ മികച്ച നിലവാരമുള്ളവയാണെന്നത് റൈഡിംഗിൽ പ്രീമിയം ഫീൽ കൊണ്ടുവരാനും സഹായിക്കുന്നതാണ്. സ്കൂട്ടറിന് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്‌ബി ചാർജിംഗ് പോർട്ടും ഉണ്ട്. ഓപ്ഷണൽ ടെക് പായ്ക്ക് തെരഞ്ഞെടുക്കുന്നവർക്ക് കൂടുതൽ ഫീച്ചറുകളും ലഭിക്കും. വേഗത്തിലുള്ള ആക്സിലറേഷനായി സ്പോർട്സ് മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

New Bajaj Chetak C25 Electric Scooter Review Design Features Riding Impression

ടെക് പായ്ക്ക് വാങ്ങുന്നവർക്ക് പെട്ടന്നുള്ള ബ്രേക്കിംഗിൽ ടെയിൽ ലൈറ്റുകൾ ബ്ലിങ്ക് ചെയ്യുന്ന പാനിക് ലാംപ് ഫംഗ്ഷനും, ഇറക്കങ്ങളിൽ സ്കൂട്ടർ പിന്നോട്ട് ഉരുണ്ടുപോകാതിരിക്കാൻ സഹായിക്കുന്ന ഹിൽ ഹോൾഡ് അസിസ്റ്റും ഉൾപ്പെടെ നിരവധി ഫീച്ചറുകളും ലഭ്യമാവും. അങ്ങനെ കൊടുക്കുന്ന പൈസയ്ക്ക് ആള് മൂല്യവത്താണെന്ന കാര്യം ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഉറപ്പുവരുത്തിയിട്ടുണ്ട്.

മറ്റ് സവിശേഷതകൾ

107 കിലോഗ്രാം മാത്രം ഭാരമുള്ള ഈ സ്‌കൂട്ടറിന് 2.5kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സിംഗിൾ ചാർജിൽ 113 കിലോമീറ്റർ റേഞ്ച് നൽകാനും ഇവിക്കാവുന്നതാണ്. എന്നാൽ യഥാർഥ സാഹചര്യങ്ങളിൽ 90-95 കിലോമീറ്റർ വരെ റേഞ്ചാണ് ലഭിക്കുക. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ചേതക് C25 ഇവിക്ക് സഞ്ചരിക്കാനാവുക. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂറും 25 മിനിറ്റും എടുക്കും.

C25 ഇവിയിൽ 180 mm ഫ്രണ്ട് ഡിസ്ക് ബ്രേക്കും, 95 mm ട്രാവലുള്ള ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷനും ഉണ്ട്. ട്വിൻ ഷോക്ക് അബ്സോർബറുകളാണ് പിൻ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.12 ഇഞ്ച് അലോയ് വീലുകളാണ് ഇതിന് നൽകിയിരിക്കുന്നത്. ഒരു ഹബ് മോട്ടോർ വഴി റിയർവീലുകൾക്കാണ് വാഹനം കരുത്ത് നൽകുന്നത്. അങ്ങനെ മൊത്തത്തിൽ നല്ലൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാവാൻ ഇതിന് കഴിയും.

ഓടിക്കാൻ എങ്ങനെയുണ്ട്?

ഏവർക്കും അറിയേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാവുമിത്. C25 ഇവി സിറ്റി യാത്രകൾക്ക് വളരെ അനുയോജ്യമാണ്. ഭാരം കുറഞ്ഞ ഡിസൈനുള്ളതിനാൽ ഹാൻഡിലിംഗ് എല്ലാം അടിപൊളിയായിരിക്കും. എന്നാൽ ഹൈവേ ഉപയോഗത്തിന് അത്ര അനുയോജ്യമല്ല. കാരണം മണിക്കൂറിൽ 55 കിലോമീറ്റർ വേഗത പരിമിതിയായി തോന്നാം. അതോടൊപ്പം ഓവർടേക്കിംഗും പാടായിരിക്കും. അതിനാൽ സിറ്റിയിൽ മാത്രം കൊണ്ടുനടക്കാൻ ചെലവ് കുറഞ്ഞ പരിഹാരം തേടുന്നവർക്ക് C25 കണ്ണുംപൂട്ടി വാങ്ങിക്കാം. വിദ്യാർത്ഥികൾക്കും, ഡെലിവറി ജീവനക്കാർക്കും ഇത് വളരെ അനുയോജ്യമാണ്.

More from DriveSpark

Article Published On: Friday, January 16, 2026, 19:01 [IST]
English summary
New bajaj chetak c25 electric scooter review design features riding impression
കൂടുതല്‍... #bajaj auto #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X