ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം

ഹോണ്ട ആക്‌ടിവയുടേയും ടിവിഎസ് ജുപ്പിറ്ററിന്റെയും എല്ലാം കുതിപ്പ് മറികടന്ന് സ്‌കൂട്ടര്‍ സെഗ്മെന്റിന്റെ തലപ്പത്തേക്ക് എത്താനുള്ള ഹീറോയുടെ ശ്രമങ്ങൾ തുടരുകയാണ്. അതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ ഇത്തവണ നിയോഗിച്ചിരിക്കുന്ന സൂം എന്ന ആധുനികനെയാണ്.

നിലവിൽ ഈ സെഗ്മെന്റിൽ സ്റ്റൈലിന് കാര്യമായ പ്രാധാന്യം നൽകാതെയുള്ള മോഡലുകളാണ് കൂടുതലും ഇടംപിടിച്ചിരിക്കുന്നത്. അതായത് കൂടുതലായും ഫാമിലി ഉപയോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌കൂട്ടറുകളാണ് വിപണിയിലെത്തുന്നതെന്ന് സാരം. ഇവിടെയാണ് ഹീറോ സൂം വേറിട്ടുനിൽക്കുന്നത്. സ്പോർട്ടി ആകർഷണം ശരിക്കും അർഥവത്തായി കൊത്തിവെച്ചിരിക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്. രാജ്യത്തെ പുതുതലമുറ യുവാക്കളെ മുന്നിൽ കണ്ടാണ് സൂം ഡിസൈൻ ചെയ്‌തിരിക്കുന്നത്.

ഹീറോയുടെ ആധുനികൻ സൂം 110; റിവ്യൂ വിശേഷങ്ങൾ അറിയാം

സ്‌പോർട്ടി 110 സിസി സ്‌കൂട്ടറുകളുടെ രാജാവായ ഹോണ്ട ഡിയോയുമായാണ് പ്രധാന മത്സരം. ഇതിനോടകം ഏവരും പരിചയപ്പെട്ട സൂം എങ്ങനെയുണ്ടെന്ന് അറിയാൻ താത്പര്യമുണ്ടാവും അല്ലേ... പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും മാത്രം എന്തുണ്ട് വാഹനത്തിൽ എന്നെല്ലാം പറഞ്ഞു തരാം. ഹീറോ സൂമിന്റെ ഏറ്റവും പുതിയ റിവ്യൂ വിശേഷങ്ങളറിയാൻ തുടർന്നു വായിക്കുക.

ഡിസൈനും ഫീച്ചറുകളും

ഹീറോ അവരുടെ ടാർഗെറ്റ് പ്രേക്ഷകരെ കൂടുതൽ ആകർഷകമാക്കുന്നതിനായി ഏറ്റവും പുതിയ സൂം സ്‌കൂട്ടറിന്റെ ഡിസൈനിലാണ് ശ്രദ്ധപുലർത്തിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മറ്റ് യുവാക്കൾക്കും ശരിക്കും ഇണങ്ങുന്ന വിധമാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒറ്റ വാക്കിൽ സ്‌പോർട്ടി, സ്‌റ്റൈലിഷ് സ്‌കൂട്ടറാണ് ഹീറോ സൂമെന്ന് പറയാം. മുന്നിൽ നിന്ന് നോക്കുമ്പോൾ ഫ്രണ്ട് ആപ്രോൺ ഡിസൈൻ മറ്റെവിടെയോ കണ്ടുമറന്ന പോലെ തോന്നിയേക്കാം.

ഹീറോയുടെ ആധുനികൻ സൂം 110; റിവ്യൂ വിശേഷങ്ങൾ അറിയാം

അതെ, വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് സൂം 110 ഡിസൈൻ ചെയ്‌തിരിക്കുന്നത്. വളരെ ഷാര്‍പ്പായ ബോഡി പാനലുകളും, തനത് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടെ തികച്ചും ആധുനികമാണ് വാഹനമെന്ന് നിസംശയം പറയാനാവും. H-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് മനോഹരമാണ്. സൂമിന്റെ പൊസിഷൻ ലാമ്പ്, സ്‌കൂട്ടറിന്റെ സ്‌പോർടി ഡിസൈനുമായി നന്നായി യോജിക്കുന്നുമുണ്ട്. അതേസമയം ഹാൻഡിൽബാറിൽ ടേൺ ഇൻഡിക്കേറ്ററുകൾ സമ്മാനിച്ചിരിക്കുന്നതും കിടിലമാണ്.

എന്നിരുന്നാലും, ഇന്ന് നമ്മുടെ റോഡുകളിലൂടെ സഞ്ചരിക്കുന്ന മറ്റ് 110 സിസി സ്കൂട്ടറുകളിൽ നിന്ന് Xoom നെ വേറിട്ടു നിർത്തുന്നത് കോർണറിംഗ് ലൈറ്റുകളാണ്. ഫ്ലോർബോർഡ് വരെ നീളുന്ന ചാരനിറത്തിലുള്ള ഫെൻഡറുകളുടെ അരികുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ലൈറ്റുകൾ നിങ്ങൾ ഒരു മൂലയിലേക്ക് തിരിയുമ്പോൾ പ്രകാശിക്കുന്നു, ഇത് രാത്രിയിലും ദൃശ്യപരത കുറവുള്ള സാഹചര്യങ്ങളിലും പ്രത്യേകിച്ചും സഹായകരമാണ്.

ഹീറോയുടെ ആധുനികൻ സൂം 110; റിവ്യൂ വിശേഷങ്ങൾ അറിയാം

പ്രീമിയം ബൈക്കുകളിൽ മാത്രം കണ്ടുവന്നിരുന്ന കോർണറിംഗ് ലാമ്പുകളുടെ സാന്നിധ്യമാണ് ഹീറോ സൂമിനെ വേറിട്ടു നിർത്തുന്ന മറ്റൊരു കാര്യം. സാധാരണയായി ബജറ്റ് വാഹനങ്ങളിൽ ഒന്നും കാണാത്ത ഈ ഫീച്ചർ യുവാക്കളെ ആകർഷിക്കാൻ സഹായിച്ചേക്കും. എന്നാൽ മൂന്നു വേരിയന്റുകളിലെത്തുന്ന മോഡലിന്റെ ടോപ്പ് മോഡലിൽ മാത്രമേ കോര്‍ണറിംഗ് ലൈറ്റ് ഫീച്ചറുകൾ ലഭ്യമാവൂ. വണ്ടു ഇടത്തേക്കോ വലത്തേക്കോ ചരിക്കുമ്പോള്‍ ഹെഡ്‌ലാമ്പും അതിന് ആനുപാതികമായി തിരിഞ്ഞ് പ്രകാശത്തിന്റെ ദിശ മാറുന്ന സാങ്കേതികവിദ്യയാണ് കോര്‍ണറിംഗ് ലൈറ്റ്.

സ്കൂട്ടർ കോർണറിംഗ് ചെയ്യുകയാണെന്നോ ചരിഞ്ഞുവെന്നോ കണ്ടെത്താൻ ഒരു ഗൈറോസ്‌കോപ്പ് ഉപയോഗിക്കുന്നു. മുൻവശത്തു നിന്നും സൈഡിലേക്ക് വന്നാൽ പരിചിതമായ രൂപം മാറുന്നത് ഇവിടെയാണ്. വളരെ ഷാർപ്പായുള്ള കട്ടുകളും ക്രീസുകളും നൽകിയാണ് സൂമിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനു മുമ്പ് ഹീറോയുടെ ഒരു സ്കൂട്ടറിലും കാണാനാവാത്ത സ്പോർട്ടിനെസ് ഇവിടെ ലഭിക്കും. ചങ്കി എക്‌സ്‌ഹോസ്റ്റും പിന്നിലെ ഫ്ലെർഡ്-ഔട്ട് വിഭാഗങ്ങളും സ്‌കൂട്ടറിനെ വിശാലമാക്കുന്നുമുണ്ട്.

ഹീറോയുടെ ആധുനികൻ സൂം 110; റിവ്യൂ വിശേഷങ്ങൾ അറിയാം

സിംഗിൾ-പീസ് ഗ്രാബ് ഹാൻഡിലും മോശമല്ലാത്ത് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് മുൻവശത്തെ പൊസിഷൻ ലൈറ്റിന്റെ അതേ H ആകൃതിയിലുള്ള ഡിസൈൻ ടെയിൽലൈറ്റ് തന്നെയാണ് കാണാനാവുന്നത്. ഇൻഡിക്കേറ്ററുകൾ അതിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്. വീതിയേറിയ പിൻ ടയർ സൂമിന്റെ സ്പോർട്ടിനെസ് ഉയർത്തുന്നുമുണ്ട്. വീതിയേറിയ സീറ്റും സ്കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. സ്പീഡ്, മൈലേജ്, സമയം, ഫ്യുവൽഗേജ് തുടങ്ങി എല്ലാ ഹൈലൈറ്റുകളും നൽകുന്ന പൂർണ ഡിജിറ്റൽ ഡിസ്‌പ്ലേയാണ് അടുത്ത ശ്രദ്ധാകേന്ദ്രം.

ബ്ലൂടൂത്ത് ഉപയോഗിച്ച് ഡിസ്പ്ലേ നിങ്ങളുടെ ഫോണുമായി കണക്റ്റു ചെയ്യാനും സൂം അനുവദിക്കും. കൂടാതെ കോളർ ഐഡി പ്രവർത്തനക്ഷമതയുള്ള എന്തെങ്കിലും ഫോണിൽ കോൾ ലഭിച്ചാൽ റൈഡർക്ക് നോട്ടിഫിക്കേഷനും നൽകും. മിസ്‌ഡ് കോളുകൾ, ഇൻകമിംഗ് മെസേജുകൾ, ഫോൺ ബാറ്ററി നില എന്നിവയെ കുറിച്ചും ഡിസ്‌പ്ലേ റൈഡർമാർക്ക് വിവരം നൽകും. ബേസ് LX മോഡലിൽ സെമി-ഡിജിറ്റൽ സജ്ജീകരണം അവതരിപ്പിക്കുമ്പോൾ VX വേരിയന്റിന് ബ്ലൂടൂത്ത് ഫീച്ചർ ഹീറോ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്.

ഫോൺ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി പോർട്ടിനൊപ്പം ഫ്രണ്ട് ആപ്രോണിൽ സ്റ്റോറേജ് സ്പേസും കാണാനാവും. ഇവയെല്ലാം മോഡലിനെ സവിശേഷമാക്കുന്നുണ്ടെന്നു വേണം പറയാൻ. ഫ്യുവൽ ഫില്ലിംഗിനായി സീറ്റ് ഉയർത്തേണ്ടി വരും. അവിടെ മാന്യമായ അണ്ടർസീറ്റ് സ്റ്റോറേജും കാണാം. കളർ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ മാറ്റ് അബ്രാക്സ് ഓറഞ്ച്, ബ്ലാക്ക്, സ്പോർട്സ് റെഡ്, പോൾസ്റ്റാർ ബ്ലൂ, പേൾ സിൽവർ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുത്തൻ സ്‌കൂട്ടർ വാങ്ങാം.

എഞ്ചിനും മറ്റ് വിശദാംശങ്ങളും

ഈ സെഗ്മെന്റിൽ ഹീറോ അവതരിപ്പിക്കുന്ന മൂന്നാമത്തെ സ്‌കൂട്ടറായതിനാൽ തന്നെ മാസ്ട്രോ എഡ്ജ്, പ്ലെഷര്‍ പ്ലസ് എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന വളരെ പരിചിതമായ അതേ 110.9 സിസി ഫ്യൂവൽ ഇഞ്ചക്ടഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ സൂമിനും തുടിപ്പേകുന്നത്. ഇത് 7,250 rpm-ൽ 8.05 bhp കരുത്തും 5,750 rpm-ൽ 8.70 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹീറോയുടെ പേറ്റന്റ് നേടിയ i3S സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും മോഡലിനെ കൂടുതൽ കാര്യക്ഷമമാക്കുന്നുണ്ട്.

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇനി സസ്പെഷൻഷൻ ക്രമീകരണങ്ങളിലേക്ക് നോക്കിയാൽ ഹീറോ സൂമിൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ യാത്രാസുഖം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. VX, ZX വേരിയന്റുകളില്‍ 100/80 12 വീതിയേറിയ പിന്‍ ടയര്‍ ലഭിക്കുമ്പോള്‍ LX വേരിയന്റിന് 90/90 12 ആണ് ടയര്‍ സൈസ്.

പുതിയ ഹീറോ സൂമിന് 1,881 മില്ലീമീറ്റർ നീളവും 731 മില്ലീമീറ്റർ വീതിയും 1,118 മില്ലീമീറ്റർ ഉയരവുമുണ്ട്. പുതിയ സ്‌കൂട്ടറിന്റെ വീൽബേസ് 1,300 മില്ലീമീറ്റർ നീളവും 155 മീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് എന്നതിനാൽ ഏത് സാഹചര്യത്തിലും അനായാസം കൊണ്ടുനടക്കാനാവും. സ്‌കൂട്ടറിൽ 5.2 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് ഒരുക്കിയിരിക്കുന്നത്.

റൈഡിംഗിന് എങ്ങനെയുണ്ട്?

കാഴ്ച്ചയിൽ സ്പോർട്ടിനെസുണ്ടെങ്കിലും ഹീറോ സൂമിന്റെ എഞ്ചിൻ അത്ര കിടിലൻ പെർഫോമൻസൊന്നും നൽകുന്നില്ലെന്നു വേണം പറയാൻ. പവർ ഡെലിവറി വളരെ ലീനിയർ ആണ്. അൽപം സ്പോർട്ടിയായ എക്സ്ഹോസ്റ്റ് നോട്ട് ഫീൽ മികച്ചതാണ്. സസ്പെൻഷൻ മികച്ചതായതിനാൽ ഏത് റോഡിലും മികച്ച റൈഡാണ് സമ്മാനിക്കുന്നത്. പെർഫോമൻസ് ഹെവിയൊന്നുമല്ലാത്തതിനാൽ തന്നെ ബ്രേക്കിംഗും ആത്മവിശ്വാസം നൽകുന്നുണ്ട്. ഹീറോയുടെ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (IBS) ചേരുന്നതും മികച്ച തീരുമാനമാണ്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് സൂമിലെ സീറ്റിംഗ് സജ്ജീകരണം വ്യത്യാസപ്പെടുന്നു. കുഷ്യനിംഗ് സുഖപ്രദമായ യാത്രയാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്തായാലും മികച്ച രീതിയിൽ തന്നെ സ്‌കൂട്ടറിനെ ഒരുക്കിയെടുക്കാനായത് ഹീറോയുടെ വിജയമാണ്. കിടിലൻ സ്റ്റൈലും മോശമല്ലാത്ത 110 സിസി എഞ്ചിനും കൂടി ചേരുമ്പോൾ സൂം ഉപഭോക്താക്കളെ ആകർഷിക്കാൻ ശേഷിയുള്ളതാണ്. എങ്കിലും ആക്ടിവയുടേയും ജുപ്പിറ്ററിനെയും മറികടന്ന് ആളുകൾ ഇതിലേക്ക് എത്തുമോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

More from DriveSpark

Article Published On: Thursday, February 2, 2023, 14:41 [IST]
English summary
New stylish hero xoom 110 review features performance riding impression and engine details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X