ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്ത് വിപ്ലവം തീർത്തവരാണ് ഓല. പോയ വർഷം ഓഗസ്റ്റ് 15-ന് ഇന്ത്യക്കായി S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ പുറത്തിറക്കിയ മോഡൽ രാജ്യത്ത് വമ്പൻ ഹിറ്റാവുകയാണ് ചെയ്‌തത്. ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളും ഓല തന്നെയാണ്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാജ്യത്തുടനീളമുള്ള 50,000-ലധികം S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി ഓല പുതിയ ഓവർ-ദി-എയർ MoveOS 2സോഫ്റ്റ്‌വെയർ അപ്ഡേഷനും പുറത്തിറക്കിയിരിക്കുകയാണ്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

മൂവ് OS2 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനെ ഏറ്റവും കൂടുതൽ കാത്തിരുന്നവരാണ് ഓല ഉപഭോക്താക്കൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ചതിന് ശേഷം S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള ആദ്യത്തെ പ്രധാന ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റാണിത് എന്നതു തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണവും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഇതിനകം ഡെലിവർ ചെയ്‌ത എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും മൂവ് OS2 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഓവർ ദി എയർ വഴി ലഭ്യമാകും. രാജ്യത്തുടനീളമുള്ള 50,000-ലധികം ഉപഭോക്താക്കൾക്കായാണ് ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിനായി പുതിയ ഓവർ-ദി-എയർ MoveOS 2 പുറത്തിറക്കിയിരിക്കുന്നത്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഈ പുതിയ അപ്‌ഡേറ്റ് ചെയ്ത ഓവർ-ദി-എയർ അപ്ഡേഷൻ ഓല S1 പ്രോ ഉപയോക്താക്കൾക്ക് കൂടുതൽ പ്രവർത്തനക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തലും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റേഞ്ച് ഡ്രോപ്പ്, ബാറ്ററി ഡിസ്ചാർജ്, മറ്റ് ചെറിയ പ്രശ്‌നങ്ങൾ എന്നിവ പോലുള്ള ചില കേസുകളിൽ നേരത്തെ കണ്ടെത്തിയ ബഗും പുതിയ അപ്‌ഡേറ്റ് പരിഹരിക്കും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഈ ഏറ്റവും പുതിയ മൂവ് OS 2 സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉടമകൾക്ക് ബ്രാൻഡിന്റെ കമ്പാനിയൻ ആപ്പ് വഴി ദൂരെ നിന്നു വരെ ഇവി ആക്‌സസ് ചെയ്യാൻ സഹായിക്കും. ഒരു ബട്ടൺ ടച്ചോടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബൂട്ട് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും തുറക്കാനും ഇതിലൂടെ സാധിക്കും എന്നതും മേൻമയാണ്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

മോഡുകളിലുടനീളം റേഞ്ച്, ചാർജ് സ്റ്റാറ്റസ്, ഓഡോമീറ്റർ റീഡിംഗ് എന്നിവ പോലുള്ള വിശദാംശങ്ങളും ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് ഓല പറയുന്നത്. ശരിക്കും പറഞ്ഞാൽ നമ്മുടെ സ്മാർട്ട്ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ചെയ്യുന്നതു പോലെ തന്നെ ലളിതമാണ് ഓലയുടെ ഓവർ-ദി-എയർ അപ്ഡേഷനും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

OTA അപ്ഡേഷനിലെ പ്രധാന ഫീച്ചറുകൾ

ഇക്കോ മോഡ്

മൂവ് ഒഎസ് 2.0 സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ബാറ്ററി ഡ്രോപ്പ് പരിഹരിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് പുതിയ ഇക്കോ മോഡ് ഉപയോഗിച്ച് റേഞ്ചുമായി സംബന്ധിച്ച എല്ലാത്തരം ആശങ്കകൾക്കും ഉത്തരവും കണ്ടെത്തുകയാണ് ഓല.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ടെസ്റ്റിംഗ് അനുസരിച്ച് ഇക്കോ മോഡിൽ S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടർ കുറഞ്ഞത് 170 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. ഇതിനോടകം ഓലയുടെ നൂറോളം ഉപഭോക്താക്കൾക്ക് ഇക്കോ മോഡിൽ 200 കിലോമീറ്ററിലധികം റേഞ്ച് നേടിയിട്ടുണ്ട്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ക്രൂയിസ് കൺട്രോൾ

ഇതുവരെ ഇന്ത്യയിലെ ഒരു ഇലക്‌ട്രിക് സ്‌കൂട്ടറിനും ലഭിക്കാത്ത ഫീച്ചറാണ് ക്രൂയിസ് കൺട്രോൾ. ഈ ഖ്യാതി ഇനി ഓല S1 പ്രോയ്ക്ക് മാത്രമുള്ളതാണ്. ഇക്കോ ഒഴികെയുള്ള ഏതു മോഡിലും ക്രൂയിസ് കൺട്രോൾ ഫീച്ചർ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ഒരു മോട്ടോർ വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണിത്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

റൈഡർ സജ്ജീകരിച്ചതുപോലെ സ്ഥിരമായ വേഗത നിലനിർത്താൻ സ്കൂട്ടറിന്റെ ആക്‌സലേറ്റർ ഏറ്റെടുക്കുന്ന ഒരു സെർവ് മെക്കാനിസമാണ് സിസ്റ്റം എന്നും പറയാം. ട്രാഫിക് രഹിത റോഡുകളിൽ ഓല S1 പ്രോ ഉപയോക്താക്കൾക്ക് 20 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ സ്ഥിരമായ വേഗത നിലനിർത്താൻ ഈ ഫീച്ചറിലൂടെ കഴിയും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

മികച്ച റൈഡിംഗ് അനുഭവം ലഭിക്കുന്നതിന് ഇക്കോ മോഡ് ഒഴികെയുള്ള ഏത് മോഡിലും ഡ്രൈവർക്ക് ഈ സവിശേഷത സജീവമാക്കാൻ കഴിയുമെന്നാണ് ഓല ഇലക്‌ട്രിക് അവകാശപ്പെടുന്നത്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഡിജിറ്റൽ ലോക്ക്, അൺലോക്ക്

OTA അപ്ഡേഷൻ വഴി ഒരു ഡിജിറ്റൽ ലോക്കുള്ള സ്‌കൂട്ടറായി S1 പ്രോ മാറുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ഉദ്ദേശത്തോടെയാണ്

ഓല ഇലക്ട്രിക് കമ്പാനിയൻ ആപ്പ് അവതരിപ്പിച്ചിരിക്കുന്നതും. സ്കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ബൂട്ടിനുള്ള ആക്സസ് പോയിന്റായി പ്രവർത്തിക്കാനും അത് സഹായിക്കുന്നു.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

അതുകൂടാതെ ചാർജ് സ്റ്റാറ്റസ്, മോഡുകളിലുടനീളമുള്ള റേഞ്ച്, ഓഡോമീറ്റർ റീഡിംഗ്, സോഫ്‌റ്റ്‌വെയർ വേർഷൻ എന്നിവയും ആക്‌സസ് ചെയ്യാനും ഇതിലൂടെ S1 പ്രോ ഉടമയ്ക്ക് സാധിക്കും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

നാവിഗേഷൻ

പുതിയ OTA സോഫ്റ്റ്‌വെയർ മികച്ച നാവിഗേഷൻ സപ്പോർട്ടും S1 പ്രോ ഉപഭോക്താവിന് നൽകും. കാരണം ഉപയോക്താക്കൾക്ക് ടേൺ-ബൈ-ടേൺ നാവിഗേഷൻ പിന്തുണ പ്രവർത്തനക്ഷമമാക്കാനും ഇലക്ട്രിക് സ്കൂട്ടറിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു ലൈവ് റൂട്ട് മാപ്പ് ഇടാനും ഇത് സഹായിക്കും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

മെച്ചപ്പെടുത്തിയ നാവിഗേഷൻ അനുഭവത്തിനായി ആന്റിന ശരിയാക്കാൻ ഈ ഫീച്ചറിന് ഹാർഡ്‌വെയർ അപ്‌ഗ്രേഡ് ആവശ്യമായി വന്നേക്കാമെന്നും ഇത് ആവശ്യമുള്ള ഉപഭോക്താക്കളോട് സ്വമേധയാ അപ്‌ഗ്രേഡ് ചെയ്യാൻ അഭ്യർഥിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

മ്യൂസിക് പ്ലേബാക്ക്

ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് മ്യൂസിക് പ്ലേബാക്ക് എന്ന സവിശേഷതയും കൊണ്ടുവരുന്നുണ്ട്. അതിലൂടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപയോക്താക്കൾക്ക് ബ്ലൂടൂത്ത് വഴി അവരുടെ സ്മാർട്ട്‌ഫോണുകൾ ഇവിയുമായി കണക്റ്റ് ചെയ്യാനും മ്യൂസിക് ആസ്വദിക്കാനും കഴിയും.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഇതിനായി ജിയോ സാവൻ, സ്പോർട്ടിഫൈ ആപ്പുകൾ എന്നിവയും S1 പ്രോയിലേക്ക് ഓല ഇലക്‌ട്രിക് കൂട്ടിച്ചേർത്തിട്ടുണ്ട്. മ്യൂസിക് പ്ലേ ചെയ്യാനായി ഇലക്‌ട്രിക് സ്കൂട്ടറിൽ അത്യാധുനിക ബിൽറ്റ്-ഇൻ സ്പീക്കറുകൾ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഇനി S1 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ OTA അപ്ഡേഷൻ വഴി മോഡലിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. നേരത്തെയുണ്ടായിരുന്ന ഹിൽ ഹോൾഡ് കൺട്രോൾ, ഹൈപ്പർ മോഡ് തുടങ്ങിയ ചില പ്രധാന സവിശേഷതകൾ ഓല തുടർന്നും ലഭ്യമാക്കും. S1 പ്രോയുടെ വില ഓല മൂന്നാമത്തെ പർച്ചേസ് വിൻഡോ ഓപ്പൺ ആയതു മുതൽ 10,000 രൂപ വർധിപ്പിച്ചിരുന്നു.

ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

ഇതേതുടർന്ന് ഇപ്പോൾ 1.40 ലക്ഷം രൂപയാണ് ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 8.5 kW പീക്ക് പവറും 58 Nm (മോട്ടോറിൽ) പീക്ക് ടോർക്കും വികസിപ്പിക്കുന്ന പെർമെനന്റ് മാഗ്നറ്റ് മോട്ടോറാണ് S1 പ്രോയ്ക്ക് തുടിപ്പേകുന്നത്.

Most Read Articles

Malayalam
English summary
Ola electric introduced moveos 2 ota update for s1 scooter with new features
Story first published: Monday, June 20, 2022, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X