ഇലക്ട്രിക് സ്‌കൂട്ടർ നിരയിലെ പുതിയ പടനായകൻ, സുസുക്കി ഇ-ആക്‌സസിന്റെ റിവ്യൂ വിശേഷങ്ങൾ വായിക്കാം

നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. രാജ്യത്ത് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌സസ് 125 ഗിയർലെസ് സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പുമായാണ് കമ്പനി നിശബ്‌ദ വിപ്ലവത്തിന് ഒരുങ്ങുന്നത്. 2025 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ ഇ-ആക്‌സസ് ഇതിനോടകം പലരുടേയും മനംകവർന്നിട്ടുണ്ടെന്ന് വേണം പറയാൻ. വമ്പൻ റേഞ്ച് കണക്കുകളോ ഫാൻസി ഡിസൈനോ ഒന്നുമില്ലാത്ത എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്ന സാധാരണക്കാർക്കായുള്ള ഇവിയായിരിക്കും ഇ-ആക്‌സസ്. ജൂണിൽ പുറത്തിറക്കാൻ പോവുന്ന വാഹനത്തിന്റെ വില കൂടിയറിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.

ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന വിപണികളായ 30 ഇന്ത്യൻ നഗരങ്ങളിലായിരിക്കും ഇ-ആക്സസ് തുടക്കത്തിൽ അവതരിപ്പിക്കുകയെന്ന് സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിടയിൽ സുസുക്കി ഇ-ആക്‌സസ് ഓടിച്ചുനോക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിക്കുകയുണ്ടായി. സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ എങ്ങനെയുണ്ടെന്ന് അറിയാൻ കാത്തിരിക്കുന്നവർക്കായി അതിന്റെ വിശേഷങ്ങൾ ഇവിടെ പങ്കുവെക്കാം.

Suzuki e-Access Review

ഡിസൈൻ: ആദ്യ നോട്ടത്തിൽ തന്നെ എല്ലാവരേയും തൃപ്ത്തിപ്പെടുത്താൻ പോന്ന സ്റ്റൈൽ ഒന്നുമില്ലെങ്കിലും കണ്ട്കണ്ട് ഇഷ്‌ടപ്പെടാവുന്ന അലങ്കോലങ്ങളൊന്നുമില്ലാത്ത ഡിസൈനാണ് സുസുക്കി ഇ-ആക്‌സസ് പിന്തുടർന്നിരിക്കുന്നത്. നിരവധി ഷാർപ്പ് ലൈനുകളും ലെയറുകളുമുള്ള ഒരു റാക്ക്ഡ് ഫ്രണ്ട് ആപ്രോണാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സ്ലീക്കായിട്ടുള്ള ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റും മനോഹരമായിട്ടുണ്ട്.

ഹെഡ്‌ലൈറ്റിനടിയിൽ എൽഇഡി പൊസിഷൻ ലൈറ്റുകളുടെ വെർട്ടിക്കൽ സ്ട്രിപ്പും കാണാം. എൽഇഡി ഇൻഡിക്കേറ്ററുകൾ ഫ്രണ്ട് ഏപ്രണിന്റെ അരികുകളിലാണ് സ്ഥാപിച്ചിരിക്കുന്നതും. സുസുക്കി ബാഡ്ജും മുന്നിൽ തന്നെ കാണാം. ഇതിന് താഴെയായി ഫ്രണ്ട് ഫെൻഡറും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് നൽകുന്ന 12 ഇഞ്ച് അലോയ് വീലും കൂടിയാവുമ്പോൾ മുൻവശം വൃത്തിയുള്ളതായി പൂർത്തിയാക്കാൻ സുസുക്കിക്ക് സാധിച്ചിട്ടുണ്ടെന്ന് പറയാം.

Suzuki e-Access Review

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പെട്രോൾ ആക്‌സസിനെ ഓർമിപ്പിക്കുന്ന വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. പിന്‍ഭാഗം യാഥാസ്ഥിതികമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഒരു പ്രീമിയം ടച്ചുണ്ട്. ഡ്യുവല്‍-ടോണ്‍ കളർ ഓപ്ഷനുകളും സീറ്റ് കവറുകള്‍ക്കുള്ള കോണ്‍ട്രാസ്റ്റിംഗ് നിറവും സ്‌കൂട്ടറിന്റെ മാറ്റ് കൂട്ടുന്നു. അങ്ങനെ മൊത്തത്തിൽ ഇ-ആക്‌സസ് വൃത്തിയോടെ രൂപകൽപ്പന ചെയ്യാൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

ഫീച്ചറുകൾ: നിരവധി കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ടിഫ്ടി സ്‌ക്രീനോടെയാണ് ഇ-ആക്‌സസ് വിപണിയിലേക്ക് എത്തുന്നത്. ഇതിൽ ഡേ-നൈറ്റ് സവിശേഷതയും ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആംബിയന്റ് ലൈറ്റിംഗ് സെൻസർ കാരണം ഇത് സ്വമേധയാ അല്ലെങ്കിൽ യാന്ത്രികമായി മാറ്റാൻ കഴിയും. റൈഡ് മോഡ്, ബാറ്ററി ശതമാനം, വേഗത തുടങ്ങി എല്ലാ വിശദാംശങ്ങളും മനോഹരമായി പ്രദർശിപ്പിക്കുന്നതിനാൽ യാത്രകൾ എളുപ്പമാവും.

Suzuki e-Access Review

മൾട്ടി-ഇൻഫർമേഷൻ ഇൻസ്ട്രുമെന്റ് പാനൽ ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സപ്പോർട്ടും നൽകുന്നുണ്ട്. ഇത് റൈഡർമാർക്ക് സുസുക്കി കണക്റ്റ് ആപ്പിലേക്ക് ഇ-ആക്സസ് കണക്റ്റുചെയ്യാനും സാധിക്കും. ഇൻകമിംഗ് സ്മാർട്ട്ഫോൺ അലേർട്ടുകൾ, ലൈവ് നാവിഗേഷൻ, വെതർ ഇൻഫർമേഷനുകൾ എന്നിവ പോലുള്ള സവിശേഷതകളോടെയാണ് സുസുക്കി ഇ-ആക്‌സസിലെ ടിഫ്ടി സ്ക്രീൻ വരുന്നത്.

പാർക്കിംഗ് സ്ഥലത്ത് ഇ-ആക്സസ് കണ്ടെത്താൻ സഹായിക്കൽ, വാഹന ഡാറ്റ, സർവീസ് അലേർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പും മറ്റ് മൂന്ന് ഐഡികളും സൂക്ഷിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ വാലറ്റ് എന്നിവ പോലുള്ള മറ്റ് ഉൾപ്പെടുത്തിയ നിരവധി ഫംഗ്ഷനുകളും സുസുക്കി കണക്റ്റ് ആപ്പിലൂടെ ആസ്വദിക്കാനാവുമേ. ഇവിയുടെ നിർമാണ നിലവാരവും വേറെ ലെവലാണെന്ന് വേണം പറയാൻ. സ്വിച്ച് ഗിയർ ഉൾപ്പെടെയുള്ളവ മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

Suzuki e-Access Review

വലതുവശത്തുള്ള സ്വിച്ച് താഴേക്ക് അമർത്തി റൈഡർമാർക്ക് റൈഡിംഗ് മോഡുകൾ മാറ്റാൻ കഴിയും. ഇ-ആക്സസിന് കീലെസ് സജ്ജീകരണമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാവും. TFT ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയ്ക്ക് കീഴിൽ ഇടത് വശത്തായി അരലിറ്റർ കുപ്പി വെള്ളം സൂക്ഷിക്കാൻ കഴിയുന്ന ചെറിയ സ്റ്റോറേജ് സ്പേസ് ഉണ്ട്. മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി 2A യുഎസ്ബി പോർട്ടും കമ്പനി ഒരുക്കിയിട്ടുണ്ട്. 17 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ഇലക്ട്രിക് സ്‌കൂട്ടറിനെ പ്രായോഗികമാക്കുന്ന കാര്യമാണ്.

ബാറ്ററിയും റേഞ്ചും: ലിഥിയം ഫെറോഫോസ്ഫേറ്റ് (LFP) കെമിസ്ട്രി ഉപയോഗിക്കുന്ന 3.07kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് സുസുക്കി ഇ-ആക്സസിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ചാണ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പോർട്ടബിൾ എസി ചാർജർ ഉപയോഗിച്ച് ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റ് സമയമാണ് വേണ്ടിവരിക.

Suzuki e-Access Review

അതേസമയം സുസുക്കി ഇ-ആക്സസിലെ ബാറ്ററി ഫുൾ ചാർജ് ഏകദേശം 6 മണിക്കൂർ 20 മിനിറ്റ് എടുക്കും. ഡിസി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ ഇതുവഴി ബാറ്ററി പായ്ക്ക് 0-80 ശതമാനം ചാർജ് ചെയ്യാൻ വെറും 72 മിനിറ്റ് മാത്രം മതിയാവും. അതേസമയം പൂർണമായി ചാർജാവാൻ 2 മണിക്കൂർ 12 മിനിറ്റും മാത്രമേ വേണ്ടിവരികയുള്ളൂ. ബെൽറ്റ്-ഡ്രൈവ് സജ്ജീകരണം വഴി റിയർ വീലിന് കരുത്ത് പകരുന്ന ഇവിക്ക് 5.49 bhp പവറിൽ പരമാവധി 15 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കാനാവുക.

സ്വിംഗാർം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. സുസുക്കി ഇ-ആക്സസ് ഇക്കോ, റൈഡ് മോഡ് A, റൈഡ് മോഡ് B എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഇക്കോ മോഡ് മോട്ടോറിന്റെ പവർ ഔട്ട്‌പുട്ട് പരിമിതപ്പെടുത്തുകയും റീജനറേറ്റീവ് ബ്രേക്കിംഗ് സജ്ജീകരണം പരമാവധിയാക്കുകയും ചെയ്തുകൊണ്ട് ഇ-ആക്‌സസിനെ വേഗത മണിക്കൂറിൽ 55 കിലോമീറ്ററായി ചരുക്കുന്നു.

Suzuki e-Access Review

റൈഡ് മോഡ് A ഉപയോഗിക്കുമ്പോൾ ഇ-ആക്‌സസിന് മണിക്കൂറിൽ 71 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. ഒപ്പം ശക്തമായ 2kW റീജനറേറ്റീവ് ബ്രേക്കിംഗ് സജ്ജീകരണവും ഉപയോഗപ്പെടുത്താനാവും. ഇനി റൈഡ് മോഡ് B ഉപയോഗിക്കുമ്പോൾ റീജൻ ബ്രേക്കിംഗ് ക്രമീകരണം 1kW ആയി ചുരുക്കുന്നു. സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കും ഉപയോഗിച്ചിരിക്കുന്ന അണ്ടർബോൺ ഷാസിയാണ് ഇ-ആക്സസിൽ ഉള്ളത്.

മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് നിർവഹിക്കുന്നത്. 12 ഇഞ്ച് വീലുകളിൽ 90/90-12 / 100/80-12 (F/R) സെക്ഷൻ ടയറുകളും ലഭിക്കും. സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ആക്സസിന് 765 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 842 മില്ലീമീറ്റർ സീറ്റ് നീളവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നക്. ഇലക്ട്രിക് ആക്സസിന് 122 കിലോഗ്രാം ഭാരവും 160 mm ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഓടിക്കാൻ എങ്ങനെയുണ്ട്: ഏവരും കാത്തിരുന്ന ചോദ്യമായിരിക്കും പുതിയ സുസുക്കി ഇ-ആക്‌സസ് ഓടിക്കാൻ എങ്ങനെയുണ്ടാവുമെന്നത്. പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടർ തിരയുന്നവർക്കുള്ളതല്ല ഈ വാഹനമെന്ന് യൂത്തൻമാർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചെറിയ സിറ്റി യാത്രകൾക്കായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഫാമിലി ഇവിയാണിതെന്ന് വിശേഷിപ്പിക്കാം. കടകളിൽ കൊണ്ടുപോവാനും ജോലിക്ക് പോവാനുമെല്ലാം പ്രായോഗികമായ കക്ഷി മൊത്തത്തിൽ അടിപൊളിയാണെന്ന് പറയാം.

സസ്‌പെൻഷൻ സജ്ജീകരണം അൽപ്പം സ്റ്റിഫറായിട്ടാണ് ഓടിച്ചുനോക്കിയപ്പോൾ മനസിലാക്കാൻ സാധിച്ചത്. ഉയരം കുറഞ്ഞവർക്ക് പോവും അനായാസം കൈകാര്യം ചെയ്യാനാവുന്ന വിധത്തിൽ സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഒപ്പം സീറ്റിന്റെ കുഷ്യനിംഗും അടിപൊളിയായതിനാൽ നല്ല സപ്പോർട്ട് ലഭിക്കുകയും ചെയ്യും. ഡിസി ഫാസ്റ്റ് ചാർജിംഗ് പോലുള്ള സവിശേഷതകളുള്ളതിനാൽ ചാർജിംഗിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.

More from DriveSpark

Article Published On: Friday, May 30, 2025, 10:30 [IST]
English summary
Suzuki e access review design features battery range riding impressions
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X