ബിഎംഡബ്ലിയു എക്സ്1 റിവ്യൂ
കൊച്ചി അങ്ങാടിയില്‍ 22,42,489 രൂപ മുതല്‍ 30,43,378 രൂപ വരെയാണ് ബിഎംഡബ്ലിയു എക്സ്1 എസ്‍യുവിക്ക് വില.
ഒരു പെട്രോള്‍ പതിപ്പും രണ്ട് ഡീസല്‍ പതിപ്പുമാണ് എക്സ് വണ്‍ എസ്‍യുവിക്കുള്ളത്. 2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ 8.5 - 11.2കിമി മൈലേജ് നല്‍കുന്നുണ്ട്. ആള്‍ വീല്‍ ഡ്രൈവാണിത്. എല്ലാ മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. കൊച്ചി എക്സ്ഷോറൂമില്‍ 22,42,489 രൂപയാണ് പെട്രോള്‍ പതിപ്പിന്‍റെ വില.

രണ്ട് ഡീസല്‍ പതിപ്പുകളാണ് വാഹനത്തിനുള്ളത്. 2 ലിറ്ററിന്‍റെ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് മോഡലുകള്‍ക്കും ഒരേ എന്‍ജിനാണുള്ളത്. ഈ എന്‍ജിന്‍ 10.5 - 15.24 മൈലേജ് പകരുന്നു. 24,42,711 രൂപ ഡീസല്‍ ബേസ് വേരിയന്‍റിന് വില. ടോപ് വേരിയന്‍റിന് 30,43,378 രൂപയും.
ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്‍ഡ് 16 വാല്‍വ് ഡീസല്‍ (കോമണ്‍ റെയില്‍) എന്‍ജിനാണ് എക്സ് വണ്ണിന്‍റേത്. 3000 ആര്‍പിഎമ്മില്‍ 177 കുതിരകളുടെ ശക്തി പകരാന്‍ എന്‍ജിന് കഴിയുന്നു. 1750 ആര്‍പിഎമ്മില്‍ 350 എന്‍ എം എന്ന കരുത്തുറ്റ ടോര്‍ക്ക് നിലയും ഡീസല്‍ എന്‍ജിനുണ്ട്. 100 കിമി ദൂരം പിടിക്കാന്‍ എന്‍ജിനെടുക്കുന്ന സമയം വെറും 8.3 സെക്കന്‍ഡാണ്.
1995 സിസിയുടെ പെട്രോള്‍ എന്‍ജിന്‍ 150 കുതിരകളുടെ ശേഷിയുള്ളതാണ്. 3600 ആര്‍പിഎമ്മില്‍ 200 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്. 10-4 സെക്കന്‍ഡുകളില്‍ 100 കിമി ദൂരം പിടിക്കാന്‍ ഈ എന്‍ജിന് കഴിയുന്നു.


Click it and Unblock the Notifications








