ഷെര്‍ലിന്‍ ചോപ്രയുടെ കറുത്ത സുന്ദരി
പ്ലേബോയ് മാഗസിന്‍ കവറില്‍ നഗ്നയായി പോസ് ചെയ്ത ആദ്യത്തെ ഇന്ത്യന്‍ മോഡലാണ് ഷെര്‍ലിന്‍ ചോപ്ര. മോഡലിംഗ് രംഗത്തും പൊതുവില്‍ സിനിമാരംഗത്തുമെല്ലാം ഇതൊരു വലിയ ബഹുമതിയാണ്. ഏതാണ്ട് ഭാരതരത്ന കിട്ടുന്ന പോലെയാണ് പ്ലേബോയ് മാഗസിനില്‍ തുണിയില്ലാതെ പ്രത്യക്ഷപ്പെടുന്നത്. വലിയ സാമൂഹികാംഗീകാരം ഇതുവഴി കൈവരുന്നു. സംഭവത്തെ തുടര്‍ന്ന് ഷെര്‍ലിന്‍ പ്രസ്തുത വിഷയത്തില്‍ ഒരു എക്സ്പര്‍ട് ആയി പരിണമിക്കുകയുണ്ടായി. അവസരം കിട്ടുമ്പോളെല്ലാം തനിക്ക് ലഭിച്ച അംഗീകാരത്തിന്‍റെ ആധികാരികത തെളിയിക്കാറുണ്ട്. ഇതിന്‍റെ സാക്ഷ്യങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്താല്‍ ലഭിക്കുന്നതാണ്.
പുതിയ വാര്‍ത്ത ഷെര്‍ലിന്‍ ചോപ്ര ഒരു കാര്‍ വാങ്ങിയത് സംബന്ധിച്ചാണ്. ഷെര്‍ലിന് പറ്റിയ വാഹനം ഏതെന്നു ചോദിച്ചാല്‍ അറിയുന്നവര്‍ക്ക് മറുപടി പറയാന്‍ വിഷമമുണ്ടാകില്ല. അതൊരു എസ്‍യുവി തന്നെയായിരിക്കണം. ശരിക്കും അതുതന്നെ സംഭവിച്ചു. ഒരു ചെറു എസ്‍യുവിയാണ് ഷെര്‍ലിന്‍ വാങ്ങിയിരിക്കുന്നത്.

കറുത്ത നിറമുള്ള കാറാണ് നടി ഷെന്‍ലിന്‍റേത്. കാറിന് നടി പേരിടുകയും ചെയ്തിരിക്കുന്നു ഇതിനകം. ബ്ലാക് ബ്യൂട്ടി എന്നാണ് കാറിന്‍റെ പേര്.
ലോകത്തില്‍ ആകമാനം 3 ലക്ഷത്തിലധികം വിറ്റഴിച്ചതിന്‍റെ പേരില്‍ ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു ആഡംബര എസ്‍യുവിയാണ് ഷെര്‍ലിന്‍ ചോപ്രയുടെ പക്കലെത്തിയിരിക്കുന്നത്. കാറേതെന്ന് അറിയാനും കാറിനെക്കുറിച്ച് അറിയാനും അടുത്ത താളിലേക്ക് നീങ്ങുക.


Click it and Unblock the Notifications








