ക്രിസ് ബാംഗിള്‍: കാറുകള്‍ക്ക് തീക്കൊടുത്തവന്‍

തീക്കൊടുക്കല്‍ എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തീക്കൊടുക്കല്‍ തന്നെയായിരുന്നു. ബി എം ഡബ്ലിയുവിന്‍റെ ക്ലാസ്സിക് മുഖത്തിലാണ് ബാംഗിള്‍ തന്‍റെ പെന്‍സിലോട്ടിയത്. ബി എം ഡബ്ലിയു കാറുകളുടെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ഇതേ വരെ ഒരു ഡിസൈനറും ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന കാര്യം. ഡിസൈനിംഗ് മേഖലയിലെ മൗലികവാദികളും ശുദ്ധകലാവാദികളുമൊക്കെ ബാംഗിളിനെതിരായി കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തു വന്നു. 2001-ല്‍ ബി എം ഡബ്ലിയുവില്‍ ഡിസൈനറായി കയറിയ ക്രിസ് ബാംഗിള്‍ 2009-ല്‍ രാജിവെച്ച് പുറത്തിറങ്ങുമ്പോഴേക്ക് കാര്‍ ഡിസൈനിംഗ് ലോകം മുഴുവനും അദ്ദേഹത്തിന്‍റെ ഡിസൈനുകളുടെ സ്വാധീനത്തില്‍ വീണുകഴിഞ്ഞിരുന്നു.
ഫ്ലേം സര്‍ഫേസ് ഡിസൈന്‍ കണ്‍സെപ്റ്റ് ആണ് ബാംഗിളിനെ ഏറ്റവുമധികം വിമര്‍ശകരുള്ള ഡിസൈനറാക്കി മാറ്റിയത്. കാറിന്‍റെ പുറം പ്രതലത്തിന് തീയെരിയുന്ന പ്രതീതി നല്‍കുന്നതായിരുന്നു ഫ്ലേം സര്‍ഫേസ് ഡിസൈന്‍. തള്ളിയും കുഴിഞ്ഞും നില്‍ക്കുന്ന കാറിന്‍റെ എക്സ്റ്റീരിയര്‍ പ്രതലം പാരമ്പര്യവാദികളുടെ കണ്ണ് തള്ളിച്ചു.
അടുത്ത താളില്‍
ചെകുത്താന്‍റെ ഡിസൈനര്‍


Click it and Unblock the Notifications








