ചെകുത്താന്‍റെ ഡിസൈനര്‍

Flame
ബാംഗിളിനെതിരായ മറ്റ് ഡിസൈനര്‍മാരുടെ കുറ്റപത്രം വളരെ നീണ്ടതായിരുന്നു. ബി എം ഡബ്ലിയു കാറുകളുടെ ക്ലാസ്സിക് പ്രതിച്ഛായയെ നശിപ്പിക്കാന്‍ ചെകുത്താന്‍ സൃഷ്ടിച്ച ഡിസൈനറാണെന്ന കാര്യത്തില്‍ ലോകത്തെ മിക്കവാറും ഡിസൈനര്‍മാര്‍ യോജിപ്പ് പ്രകടിപ്പിച്ചു. കാറിന്‍റെ കരുത്ത് പ്രകടിപ്പിക്കാന്‍ ബാംഗിള്‍ ഡിസൈനുകള്‍ക്ക് ശേഷിയില്ലെന്നും അവര്‍ വാദിച്ചു. ചരിത്രത്തെ അവഹേളിച്ചവന്‍, ഫിനിഷ് ചെയ്യാനറിയാത്ത ഡിസൈനര്‍ എന്നും ചിലര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ബാംഗിളിന്‍റെ ഡിസൈനിംഗ് ഭാഷയില്‍ തങ്ങള്‍ക്ക് അനുകൂലമായ ചിലത് ബി എം ഡബ്ലിയു കണ്ടെത്തി. ഭാവിയിലേക്കുള്ള മുഖമാണ് തങ്ങള്‍ക്കാവശ്യമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. 2009-ല്‍ ക്രിസ് ബാംഗിള്‍ ബി എം ഡബ്ലിയുവില്‍ നിന്ന് രാജി വെയ്ക്കുമ്പോഴേക്കും കാര്‍ ഡിസൈനിംഗ് രംഗത്ത് വലിയ വിപ്ലവം തന്നെ സംഭവിച്ചിരുന്നു. 2009-നു ശേഷമുള്ള ഡിസൈനിംഗ് കാലത്തെ അഭിസംബോധന ചെയ്യാന്‍ "ക്രിസ് ബാംഗിളിന് ശേഷം" എന്ന പ്രയോഗം ഉചിതമായിരിക്കും.

പിന്നീടും നിരവധി പരീക്ഷണങ്ങള്‍ ഡിസൈനിംഗ് മേഖലയില്‍ സംഭവിച്ചു. ലെയേഡ് സര്‍ഫേസിംഗ് അതില്‍ പ്രധാനപ്പെട്ടതാണ്. ഇതിനെ ബാഗിള്‍ കൊളുത്തിയ തീയില്‍ വെള്ളമൊഴിക്കുന്ന ഡിസൈന്‍ എന്നു വേണ്ടമെങ്കില്‍ വിശേഷിപ്പിക്കാം. പല അടരുകളിലായി, നിറങ്ങളുടെ ഉചിതമായ ചേരുവകളോടെ എക്സ്റ്റീരിയര്‍ പ്രതലം ഈ ഡിസൈനില്‍ പ്രത്യക്ഷപ്പെടുന്നു. ആന്‍ഡ്രിയന്‍ വാന്‍ ഹൂയ്‍ഡങ്ക് ആണ് പുതിയ കണ്‍സെപ്റ്റ് കൊണ്ടു വന്നത്. കൂടുതല്‍ "സ്വരൈക്യമുള്ളത്" എന്നാണ് വാന്‍ തന്‍റെ ഡിസൈനിനെ വിശേഷിപ്പിക്കുന്നത്.

പുതിയ കാര്‍ ഡിസൈനിംഗിനെക്കുറിച്ചു ചോദിച്ചാല്‍ ബാംഗിളിന് പരാതികളുണ്ട്. ബ്രാന്‍ഡ് വിശുദ്ധി തകര്‍ക്കാന്‍ ആരും താല്‍പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. "മുന്നോട്ട് നോക്കിയുള്ള ഡിസൈനിംഗ് അല്ല നടക്കുന്നത്. നിലവിലുള്ളതിനെ തൃപ്തിപ്പെടുത്തലാണ് അധികവും. കാറിന്‍റെ ചക്രങ്ങള്‍ക്കുള്ള പൂര്‍വ്വനിശ്ചിതത്വം കാര്‍ ഡിസൈനുകള്‍ വേണമെന്ന് ശഠിക്കുന്നത് ശരിയല്ല".

More from DriveSpark

Article Published On: Thursday, September 1, 2011, 18:04 [IST]
English summary
Bangle is a car designer who revolutionized the total regime of designing in the new millennium. He is critical of the new generation of car designers and their fear of challenging ‘brand holiness’, as he calls it. He laments that too many car companies just repeat what's been done before.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X