ആയിരം തെങ്ങുള്ള ഹോണ്ട...

Brio
ആയിരം തെങ്ങുള്ള നായര്‍ക്ക് പല്ലിട കുത്താന്‍ ഈര്‍ക്കിലില്ലെന്ന് പറഞ്ഞ പോലെയാണ് ഹോണ്ടയുടെ കാര്യം. എല്ലാം കൊണ്ടും സമ്പന്നമാണ് ഹോണ്ട. ആഗോള നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലുണ്ട്. പക്ഷെ കാറുകളുടെ കാര്യത്തില്‍ വിപണിക്ക് അത്യാവശ്യമൊയ ഒന്ന് മാത്രം ഹോണ്ടയ്ക്കില്ല. ഡീസല്‍ വേരിയന്‍റുകളില്ലാതെയാണ് ഹോണ്ട ഇന്ന് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നത്. അങ്ങനെയുള്ള ഹോണ്ട പുതിയ ഹാച്ച്ബാക്കുമായി വിപണിയിലെത്തുന്നു. ബ്രയോയ്ക്കും പെട്രോള്‍ വേരിയന്‍റ് മാത്രമേ ഉള്ളൂ.

ഹോണ്ടയില്‍ നിന്നുള്ള പുതിയ ഹാച്ച്ബാക്ക്, ബ്രയോ നടപ്പ് മാസത്തിലോ ഒക്ടോബറുലോ വിപണിയില്‍ അവതരിക്കും. സെപ്തംബര്‍ 27-നാണ് ലോഞ്ചിംഗ് എന്ന് പറഞ്ഞുകേള്‍ക്കുന്നു. പറഞ്ഞു കേള്‍ക്കുന്നതെല്ലാം ശരിയാവുന്ന പതിവ് ഓട്ടോമൊബൈല്‍ മേഖലയിലില്ല. അതിനാല്‍ കാത്തിരിക്കുക. മൂന്ന് വേരിയന്‍റുകളില്‍ ലഭ്യമാണ് ബ്രയോ എന്നാണ് നിലവിലെ സൂചന.

മുറുകിയ മത്സരമുള്ള ഹാച്ച്ബാക്ക് വിപണിയില്‍ സ്ഥാനം നേടിയെടുക്കാന്‍ ഒരുങ്ങിക്കെട്ടിയുള്ള വരവാണ് ബ്രയോയുടേത്. സ്വിഫ്റ്റ്, പോളോ, ലിവ, ഐ 20 തുടങ്ങിയവര്‍ കാത്തുകെട്ടി വിപണിയില്‍ നില്‍പുണ്ട്. ആരെടാ എന്ന ചോദ്യത്തിന് എന്തെടാ എന്നു മറുപടി നല്‍കാന്‍ ബ്രയോയ്ക്ക് കെല്‍പുണ്ടെന്നത് ശരി. പക്ഷെ വിപണിയില്‍ അതുമാത്രം മതിയോ എന്നതാണ് ചോദ്യം. അതവിടെ നില്‍ക്കട്ടെ. നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം. പുതിയ ബ്രയോ എന്തെല്ലാം കൊണ്ടുവരുന്നു? അതറിയാന്‍ ഇവിടെയൊന്ന് ക്ലിക്കുക.

More from DriveSpark

Article Published On: Saturday, September 3, 2011, 14:15 [IST]
English summary
The Japanese carmaker car-the Brio. To be launched on September 27, India would only be the second market for the car but pose the biggest challenge in its global run. Here gives some known specifications of the new Brio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X