ബ്രയോ: സുന്ദരന്‍, കരളുറപ്പുള്ളവന്‍

പെരുമപ്പെട്ട റിയര്‍ലൈറ്റ് സൗന്ദര്യമാണ് ബ്രയോയ്ക്കുള്ളത്. കാറിന്‍റെ പിന്നാമ്പുറം എന്തെങ്കിലും നീട്ടിയും പരത്തിയും പിരിയിട്ട് മുറുക്കുന്ന ഡിസൈനിംഗ് രീതി ബ്രയോയില്‍ കാണാനാവില്ല. മികച്ച നിലവാരമുള്ള ഡിസൈനിംഗ് സൗന്ദര്യം പിന്‍വശത്ത് ദര്‍ശിക്കാനാവും. റിയര്‍ലാമ്പുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
അതിമനോഹരമാണ് ബ്രയോയുടെ ബൂട്ട് ഡിസൈനിംഗ്. ബൂട്ടിന്‍റെ മുക്കാല്‍ പങ്കും സ്പടികപാളി കയ്യടക്കിയിരിക്കുന്നു.
അകക്കാഴ്ചകളില്‍ ബ്രയോ കാര്യക്ഷമതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതായി കാണാം. ചെലവുചുരുക്കല്‍ തന്ത്രങ്ങള്‍ ഏറെയും നടന്നിട്ടുള്ളതും ഉള്ളില്‍ തന്നെയാണ്. ഡാഷ്‍ബോര്‍ഡ് വളരെ കാര്യമാത്രപ്രസക്തമാണ്. യു എസ് ബി കണക്ട്രിവിറ്റിയുള്ള മ്യൂസിക് സിസ്റ്റമുണ്ട്. ബ്ലൂടൂത്ത് സൗകര്യം ഇല്ല.
പിന്‍ ലെഗ്‍റൂമില്‍ സ്ഥലസൗകര്യം വിപണി നിലവാരത്തില്‍ മികച്ചത് തന്നൊണ്. പിന്‍വശത്തെ ഡോറുകള്‍ ഇത്തിരി ചെറുതാണെന്നും കാണാം.
സെഗ്മെന്‍റില്‍ ഏറ്റവും കരുത്തുറ്റ എന്‍ജിനാണ് ബ്രയോയ്ക്കുള്ളത്. ഹോണ്ട ജാസ്സിന് ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് ബ്രോയ്ക്കുമുള്ളത്. 88 കുതിരശക്തി, 109 ടോര്‍ക്ക്.
വില 3.99 ലക്ഷം മുതല്‍ 5.5 ലക്ഷം വരെ വരുമെന്നാണ് കണക്കുകൂട്ടല്‍.


Click it and Unblock the Notifications








