കരിമ്പുക വര്‍ജിക്കാം, എണ്ണ ലാഭിക്കാം

ടയറിന് വേണ്ടുന്ന മര്‍ദ്ദത്തിന്‍റെ അളവ് സംബന്ധിച്ച് കാര്‍ നിര്‍മാതാവിന്‍റെ നിലപാട് കാര്‍ വാങ്ങുമ്പോള്‍ തന്നിട്ടുള്ള ആ മാന്വലില്‍ കാണും. അതിലെ നിര്‍ദ്ദേശമനുസരിച്ചുള്ള മര്‍ദ്ദം ടയറില്‍ ഉണ്ടായിരിക്കണം. മര്‍ദ്ദം അളക്കാന്‍ ടയറില്‍ കയറിനില്‍ക്കുന്ന ആ പ്രാകൃത ഏര്‍പ്പാട് അവസാനിപ്പിക്കുക. പെട്രോള്‍ ബങ്കിലും മറ്റും ഇതിനുള്ള സൗകര്യങ്ങളുള്ളത് ഉപയോഗപ്പെടുത്തുക.
ഇന്ധനം നിറയ്ക്കുവാന്‍ പ്രഭാതം വളരെ ഉചിതമായ സമയമാണ്. ശരിയായ സാന്ദ്രതയില്‍ പെട്രോള്‍ ലഭ്യമാകുന്ന സമയമാണിത്.
ഇന്ധനടാങ്കില്‍ മതിയായ മര്‍ദ്ദം നിലനിര്‍ത്തുവാന്‍ ശ്രമിക്കുക. ടാങ്കിന്‍റെ പകുതിയില്‍ കവിഞ്ഞു നില്‍ക്കുന്ന വിധത്തില്‍ ഇന്ധനം സൂക്ഷിക്കേണ്ടത് നഗരങ്ങളിലെ വണ്ടിയോട്ടലിന് അത്യാവശ്യമാണ്.
അംഗീകൃത സര്‍വീസ് സെന്‍ററുകളില്‍ സമയാസമയങ്ങളില്‍ വണ്ടി സര്‍വീസ് നടത്തുക.
വളരെ സമാധാനപരമായി വണ്ടിയോടിക്കുവാന്‍ ശീലിക്കുക. പെട്ടെന്ന് വേഗം കൂട്ടുന്നതും സഡന്‍ ബ്രേക്കിടുന്നതുമെല്ലാം ഇന്ധനത്തെ കത്തിക്കാനുള്ള എളുപ്പവഴികള്‍ മാത്രമാണ്.
കുറഞ്ഞ വേഗതയില്‍ ഉയര്‍ന്ന ഗിയര്‍ നില പാലിക്കുവാന്‍ ശ്രദ്ധിക്കുക. നഗരങ്ങളില്‍ വണ്ടിയോടിക്കുമ്പോള്‍ ഇത് വളരെയധികം ഉപകാരപ്പെടും.
മൂന്നു മിനിറ്റിലധികം നിറുത്തിയിടേണ്ട സാഹചര്യങ്ങളില്‍ വണ്ടി ഓഫ് ചെയ്യുന്നതാണ് ഉചിതം.


Click it and Unblock the Notifications








