സച്ചിന്‍റെ മെഴ്സിഡസ് 7 സീരീസ്

Sachin
ഫെരാരി 360 മൊഡെണ സ്പൈഡര്‍

സച്ചിന്‍റെ കാറുകളില്‍ വിലമതിപ്പുകൊണ്ട് മുന്തിയ കാറുകള്‍ വേറെയുമുണ്ടാകാം. എന്നാല്‍ പ്രശസ്തി അവകാശപ്പെടാവുന്നത് ഫെരാരിക്ക് മാത്രമാണ്. ക്രിക്കറ്റ് ഇതിഹാസമായ ബ്രാഡ്മാന്‍റെ റെക്കോഡിനൊപ്പമെത്തിയ ആധുനിക ഇതിഹാസത്തിന്, ഫോര്‍മുല വണ്‍ ഇതിഹാസം ഷൂമാക്കരില്‍ നിന്ന് ലഭിച്ച സമ്മാനം. ഇന്ത്യയില്‍ വിവാദങ്ങളോടെ വന്നിറങ്ങിയ താരം.

മെഴ്സിഡസ്-ബെന്‍സ് സി36 എ എം ജി

മുംബൈ തെരുവുകളിലൂടെയുള്ള സഞ്ചാരത്തിന് സച്ചിന്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത് മെഴ്സിഡസ്-ബെന്‍സ് സി36 എ എം ജിയാണ്.


മെഴ്സിഡസ് 600 എസ് എല്‍

സച്ചിന്‍റെ വാഹനങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവയുടെ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കുക മെഴ്സിഡസ് 600 എസ് എല്‍ ആയിരിക്കും. വേഗമേറിയ ഡ്രൈവുകള്‍ക്ക് സച്ചിന്‍ കൂട്ടുപിടിക്കുന്നതും ഇവനെയാണ്.

ബി എം ഡബ്ലിയു 7 സീരീസ്

ബി എം ഡബ്ലിയു 7 സീരീസ് സച്ചിന്‍റെ മറ്റൊരു പ്രിയപ്പെട്ട കാറാണ്. ഇഷ്ട കാറുകളുടെ കൂട്ടത്തില്‍ പോഷെയുടെ സ്ഥാനം മുന്നില്‍ത്തന്നെ. സച്ചിന്‍റെ ഗാരേജിലുള്ള മറ്റൊരു പ്രധാന കാര്‍ ഒപെല്‍ ആസ്ട്രയാണ്. ഷാര്‍ജ ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനത്തിന് കിട്ടിയ സമ്മാനമാണത്.

യമഹയുടെ എഫ് ഇസഡ് 16

ഒരു ബൈക്കിനെക്കുറിച്ചു കൂടി പറയാതെ വയ്യ. ന്യൂസിലന്‍ഡിനെതിരായ ഒരു മത്സരത്തില്‍ സമ്മാനമായി കിട്ടിയ യമഹയുടെ എഫ് ഇസഡ് 16 ബൈക്ക് ടെന്‍ഡുല്‍ക്കറുടെ പ്രിയവാഹനമാകുന്നു. രാത്രികാലങ്ങളില്‍ സച്ചിന്‍ ഇതില്‍ കയറി മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ അലഞ്ഞുതിരിയാറുണ്ടെന്ന് ചില മിത്തുകള്‍ പ്രചരിക്കുന്നുണ്ട്.

വിവാദം ഉണ്ടായതില്‍ പിന്നെ ഫെരാരിയെ സച്ചിന്‍ അധികം അടുപ്പിച്ചിരുന്നില്ലെന്നാണ് കേള്‍വി. അതിന് കാരണമായി അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞത് ഫെരാരിക്ക് ധാരാളം പാര്‍ക്കിംഗ് സ്ഥലം വേണം എന്നാണ്.

More from DriveSpark

Article Published On: Saturday, February 25, 2012, 16:09 [IST]
English summary
sachins conquests on the cricket field are known to all but his love for cars is comparatively an unknown fact. Over the years he has come to own a number of cars of which his ferrari is the most popular one.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X