സച്ചിന്‍ ടെന്‍ഡുല്‍ക്കറും 41 കാറുകളും

സച്ചിന്‍റെ ശേഖരത്തില്‍ ഇന്ന് നാല്‍പ്പതോളം കാറുകളുണ്ട്. എങ്കിലും ഒരു ഫെരാരി കാറാണ് സച്ചിന്‍റെ കാര്‍ പ്രേമത്തെ ലോകശ്രദ്ധയിലെത്തിച്ചത്. 2002-ല്‍ ഫെരാരി കമ്പനി ബ്രിട്ടണില്‍ സമ്മാനമായി നല്‍കിയ ഫെരാരി ഇന്ത്യയില്‍ എത്തിക്കുന്നതിന് നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടി വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു.
സച്ചിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വിവാദങ്ങള്‍ വളര്‍ന്നു. പിന്നീട് കമ്പനി തന്നെ നികുതി അടച്ചാമ് കാര്‍ സച്ചിന് സ്വന്തമാക്കിക്കൊടുത്തത്. ആ വിവാദ നായകന്‍ ഇന്ന് സൂറത്തിലെ ഒരു വ്യാപാരിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നത് വാര്‍ത്തയായിരിക്കുന്നു.
മെഴ്സിഡസ്സ് ബെന്‍സും പോഷെയും ബി എം ഡബ്ലിയുവും ഫെരാരിയുമെല്ലാം തന്‍റെ ഇഷ്ടത്തിന്‍റെ പരിധിയില്‍ പെടുന്നതായി സച്ചില്‍ പല തവണ ഇന്‍റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗാരേജ് മെഴ്സിഡസ് എസ്എല്‍എസ് എഎംജി, മെഴ്സിഡസ് സി 230, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ താരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.
മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്ന കാറുകള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ അക്കൂട്ടത്തിലേക്ക് വന്നു പെട്ടത് വോള്‍വോ എസ് 80 എന്ന സുന്ദരി.
തന്‍റെ ഡ്രൈവിംഗ് ശൈലിയെക്കുറിച്ച് സച്ചിന്‍ ഒരിക്കല്‍ പറഞ്ഞത് അദ്ദേഹത്തിന്‍റ കളിക്കളത്തിലെ പെരുമാറ്റത്തെക്കൂടി ഓര്‍മിപ്പിക്കുന്നതാണ്. "തുടക്കത്തില്‍ 80 കിലോമീറ്ററിലേക്ക് വാഹനത്തെ എത്തിക്കാനാണ് ഞാന്‍ ആദ്യം ശ്രമിക്കുക. പിന്നീട് നൂറ് കിലോമീറ്റര്‍ പരിധിയില്‍ എവിടെയെങ്കിലും സ്ഥിരത കണ്ടെത്തും. പിന്നീട് പതുക്കെ താഴോട്ടിറങ്ങും"
സച്ചിന് ഫോര്‍മുല വണ്‍ റേസിംഗിലുള്ള താല്‍പര്യം പ്രശസ്തമാണ്. എഫ് വണ്‍ ഇതിഹാസമായ മൈക്കേല്‍ ഷൂമാക്കറുടെ ഏറ്റവും വിലമതിക്കാവുന്ന ആരാധകനാണ് സച്ചിന്‍. ക്രിക്കറ്റ് ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാന്‍റെ 29 ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോര്‍ഡിന് ഒപ്പമെത്തിയതു പ്രമാണിച്ച് മൈക്കേല്‍ ഷൂമാക്കറില്‍ നിന്ന് കൈപ്പറ്റിയ സമ്മാനമാണ് സച്ചിന് പിന്നീട് പാര പണിഞ്ഞതും.


Click it and Unblock the Notifications








