ലിനിയയുടെ മാദക സൗന്ദര്യം

ഇന്ത്യയില്‍ നിന്നുള്ള ഫിയറ്റിന്‍റെ വരുമാനത്തില്‍ അധികവും ലഭിക്കുന്നത് ലിനിയ സെഡാന്‍ മോഡലില്‍ നിന്നാണ്. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഫിയസ്റ്റയോട് കോര്‍ത്തുനില്‍ക്കാന്‍ ഫിയറ്റ് ഗ്രാന്‍ഡ് പൂന്തോയുടെ പ്ലാറ്റ്ഫോമില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇവള്‍ക്ക് കഴിയും. ഫിയസ്റ്റയുടെ ശബ്ദ നിയന്ത്രണ സംവിധാനം സെഗ്മെന്‍റില്‍ പുതിയതാണെങ്കിലും ലിനിയയ്ക്കും സ്വന്തമെന്ന് പറയാന്‍ സമാനമായ ചിലതുണ്ട്. ബ്ലൂ ആന്‍റ് മി എന്ന പേരില്‍ വിപണിയില്‍ അവതരിപ്പിച്ച യൂസര്‍ടെക്ക് സവിശേഷത ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഒന്നാണ്.
ഷെവര്‍ലെ ഓപ്ട്ര മാഗ്നം
മുടക്കിയ പണത്തിന് മതിപ്പുള്ള വാഹനമാണ് ജനറല്‍ മോട്ടോഴ്സില്‍ നിന്നുള്ള ഈ സെഡാന്‍. സാങ്കേതികമായി ഉയര്‍ന്ന നിലവാരവും പുലര്‍ത്തുന്നു. സാങ്കേതിക മേന്‍മയുടെ കാര്യത്തില്‍ ഫിയസ്റ്റയുമായി കൊമ്പുകോര്‍ക്കുവാന്‍, ഒരുപക്ഷെ കുത്തിമലര്‍ത്താനും മാഗ്നത്തിന് ശേഷിയുണ്ട്.


Click it and Unblock the Notifications








