മസിലുള്ള മാരുതി

മാരുതി ബ്രാന്‍ഡിലുള്ള വിശ്വാസ്യതയാണ് മാരുതി സുസുക്കി എസ് എക്സ്4-ന്‍റെ വിപണിയിലെ നിലനില്‍പിന്‍റെ ആദ്യ ഘടകം. ഇതിനര്‍ത്ഥം എസ് എക്സ്4 മത്സരക്ഷമമല്ല എന്നല്ല.
സെഡാന്‍ സൗന്ദര്യത്തിനപ്പുറം ഇത്തിരി മസില്‍ പവര്‍ കൂടി പ്രകടിപ്പിക്കാന്‍ എസ് എക്സ്4-ന്‍റെ രൂപകല്‍പന നടത്തിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇറ്റല്‍ഡിസൈന്‍ ജിയുജിയാറോയാണ് ഈ കാറിന്‍റെ രൂപകല്‍പന നടത്തിയിരിക്കുന്നത്. 4 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും 5-6 സ്പീഡ് മാന്വലിലും എസ് എക്സ്4 ലഭ്യം.
ഒരു പക്ഷെ ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തില്‍ ഇത്തിരി പിന്നാക്കം നില്‍ക്കേണ്ടി വരും എസ് എക്സ്4-ന് എന്നു പറയാം. അല്‍പം തടികൂടുതലുള്ള പ്രകൃതം ചിലയിടങ്ങളില്‍ പ്രശ്നമുണ്ടാക്കും. കൈകാര്യംചെയ്യാന്‍ വിഷമമുണ്ടാക്കുന്ന ചില ഘടകങ്ങള്‍ എസ് എക്സിന്‍റെ ഡിസൈനില്‍ ഉണ്ടെന്ന് പറയാതെ വയ്യ.
അടുത്ത താളില്‍
ലിനിയയുടെ മാദക സൗന്ദര്യം


Click it and Unblock the Notifications








